"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ അവധിക്കാലം | color= 5 }} എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5
| color=  5
}}
}}
{{Verification|name=sheelukumards|തരം=കഥ}}

20:31, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം

എന്റെ അവധിക്കാലം വളരെ രസകരമാണ്. എന്റെ വീട്ടിൽ എനിക്ക് കുറച്ച് കൂട്ടുകാരുണ്ട്. ആരൊക്കെയെന്നല്ലേ? ആടും പട്ടിയും കോഴിയും താറാവും. ഇവരാണ് എൻ്റെ കൂട്ടുകാർ.ഇവരോടൊപ്പം ഞാൻ സമയം ചെലവഴിക്കാറുണ്ട്. ആട്ടിൻകുട്ടിയോടൊപ്പം ഞാൻ ഓടി കളിക്കും.പിന്നെ എനിക്ക് കൃഷി ചെയ്യാൻ വളരെ ഇഷ്ടമാണ്. കുറച്ച് പച്ചക്കറി എൻ്റെ വീട്ടിൽ ഉണ്ട്. അവയ്ക്ക് ഞാൻ വെള്ളവും വളവും കൊടുക്കാറുണ്ട്. എന്റെ വീട്ടി ലേക്ക് ആവശ്യമായ പച്ചക്കറി ഇ വ തരുന്നുണ്ട് .അത് എനിക്ക് വളരെ സന്തോഷം നൽകുന്നു. കുറച്ച് നേരം ഞാൻ അനിയനോടൊപ്പം കളിക്കും. ഒപ്പം പഠിക്കുകയും ചെയ്യും.പിന്നെ മാതാപിതാക്കളെ ജോലിയിൽ സഹായിക്കും എൻ്റെ വീട്ടിൽ കുറച്ച് വാഴകൃഷിയും ഉണ്ട് കേട്ടോ? വൈകുന്നേരങ്ങളിൽ ഞാൻ ആകാശം നോക്കി കിടക്കാറുണ്ട്. വളരെ രസമാണ് എത്ര കണ്ടാലും കൊതി തീരില്ല. ആകാശത്ത് ഉൽക്കകൾ ചീറിപ്പാഞ്ഞ് പോകുന്നത് കാണാൻ നല്ല രസമാണ്. എണ്ണിയാലും എണ്ണിയാലും തീരാത്ത നക്ഷത്രങ്ങൾ വളരെ കൗതുകം നൽകുന്ന കാഴ്ചയാണ് തിളക്കം കൂടിയതും കുറഞ്ഞതുമായ അനേകം നക്ഷത്രങ്ങൾ ആകാശത്തുണ്ട്. മേഘങ്ങളെ കാണുമ്പോൾ അവ പല രൂപത്തിൽ സഞ്ചരിക്കുന്നതായി കാണാം.അമ്പിളി അമ്മാവനെ കാണാനും വളരെ രസമാണ്. പിന്നെ ഞാൻ കുറച്ച് നേരം വാർത്ത കേൾക്കും.കോവിഡിനെ പറ്റിയുള്ള വാർത്തകളാണ് നാം ഇപ്പോൾ കൂടുതലായി കേൾക്കുന്നത്.ഈ വാർത്തകൾ കേൾക്കുമ്പോൾ വളരെ അധികം ഭയം തോന്നുന്നു.എല്ലാ കൂട്ടുകാരും വളരെ അധികം വൃത്തിയോടെ ആയിരിക്കണം. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം .വളരെ അധികം ജാഗ്രത വേണം. എല്ലാവർക്കും സന്തോഷം നിറഞ്ഞ അവധിക്കാലം ആശംസിക്കുന്നു .

ഋഷികേശ് ആദിത്യ നാടാർ
1 എ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ