"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(്ിുപ) |
No edit summary |
||
വരി 32: | വരി 32: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=ലേഖനം}} |
22:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
മനുഷ്യകുലത്തിന് ഈശ്വരൻ നൽകിയ ദാനങ്ങളിൽ ഏറ്റവും മഹനീയമായ ഒന്നാണ് സുന്ദരമായ പ്രകൃതി. പക്ഷിമൃഗാദികളും വൃക്ഷലതാതികളും എല്ലാം അടങ്ങുന്ന സുന്ദര ഭൂമി. ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി ഇല്ലാതെ മനുഷ്യന്റെ നിലനിൽപ്പ് അസാധ്യമാണ്. വികസനത്തിന്റെ കുത്തൊഴുക്കിൽ ഈ യാഥാർത്ഥ്യം മനുഷ്യൻ വിസ്മരിച്ച് തുടങ്ങിയത് മുതൽ പരിസ്ഥിതിയുടെ നാശം ആരംഭിച്ചു. ഇതിന്റെ പരിണിത ഫലമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രളയവും, ആഗോളതാപനവും, പകർച്ചാവ്യാധികളുമെല്ലാം. ഇന്ന് ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് നമ്മുടെ പരിസ്ഥിതിയാണ്. കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണംനൽകിതന്നതിനു പിന്നിൽ പ്രധാന പങ്കു വഹിച്ചത് പശ്ചിമഘട്ടമാണ്. ജൈവ സമ്പത്തിന്റെ അമൂല്യ കേന്ദ്രമായ പശ്ചിമഘട്ടം ഇന്ന് പല കാരണങ്ങളാൽ നശിച്ചുകൊണ്ടിരിക്കുകയാണ്. പാരിസ്ഥിതീക ദർശനത്തിന്റെ അന്യമായ അനുഭൂതികളും ആത്മമഭാവവും ഉണർത്തിയ കവിതയാണ് ഭൂമിക്കൊരു ചരമഗീതം. ഇതിൽ ഒ.എൻ.വി കുറുപ്പ് ഇങ്ങനെ കുറിച്ചു "ഹരിതമ്യദുകഞ്ചുകംതെല്ലൊന്നു നീക്കി നീയരുളിയ മുലപ്പാൽ കുടിച്ചുകൊഴുത്തവർ ക്കൊരു ദാഹമുണ്ടായി ഒടുക്കത്തെ ദാഹം തിരുഹൃദയ രക്തം കുടിക്കാൻ" മനുഷ്യന്റെ ലാഭത്തിനുവേണ്ടി ഭൂമിയെ കാർന്നുതിന്നുന്നത് കണ്ടപ്പോൾ അന്നേ അദ്ദേഹം ഭൂമിക്കൊരു ചരമഗീതം കരുതിവച്ചിരുന്നു. അതു തന്നെയാണല്ലോ നാമിപ്പോൾ കണ്ടുകൊണ്ട് ഇരിക്കുന്നതും. ഞരമ്പുകൾ വലിഞ്ഞ് മുറുകി ഒരിറ്റ് രക്തം പോലുമില്ലാതെ നിൽപ്പിനുവേണ്ടി ചക്രശ്വാസം വലിക്കുന്ന ഭൂമി. വരുത്തിവച്ച ദുരന്തങ്ങളിൽ നടുങ്ങി നിൽക്കുന്നു നമ്മുടെ ഭൂമി. പശ്ചിമഘട്ട മലനിരകളെ ഇടിച്ചു നിരത്തി വികസനത്തിന്റെ ചീട്ടുകൊട്ടാരങ്ങൾ പണിതുകഴിഞ്ഞപ്പോൾ എത്രയെത്ര മനുഷ്യ ജീവനുകളാണ് മണ്ണിലേക്ക് പിടഞ്ഞ് താന്നത്. ഓരോ പ്രകൃതി ദുരന്തങ്ങളും ഓരോ പാഠമാണ്. തിരുത്തുനാനുള്ള പാഠം.ഒരു മാരക വൈറസിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ലോകം മുഴുവൻ അടച്ചുപൂട്ടലുകൽ പ്രഖ്യാപിച്ചപ്പോൾ പരിസ്ഥിതി അവളുടെ സന്തുലിതാവസ്ഥ സ്വയം വീണ്ടെടുക്കുകയാണ്. നമ്മുടെ പരിസ്ഥിതിക്ക് നഷ്ട്ടപ്പെട്ടുപ്പോയ ജീവശ്വാസം തെല്ലെങ്കിലും തിരിച്ച് പിടിക്കാൻ സാധിച്ചു. കോവിഡ്-19 എന്ന മാരക വൈറസിന് മുമ്പിൽ പകച്ചു നിൽക്കുമ്പോൾ വരും തലമുറയ്ക്ക് ഇതൊരു പാഠമാണ്. സ്വന്തം ശരീരത്തെ എന്നപോലെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന മഹത്തായ പാഠം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം