"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= രിസ്‍ല എം | | പേര്= രിസ്‍ല എം | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 41: | വരി 41: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
19:46, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ഇന്ന് ലോകം അനുഭവിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കോവിഡ് 19 (കൊറോണ) . ഇതൊരു പകർച്ചാവ്യാധിയാണ്. പകർച്ചാവ്യാധികൾ എന്നും ലോകത്തിന് ഭീഷണിയാണ്. സമ്പൽസമൃതമായ ഒരു ലോകം പടുക്കണമെങ്കിൽ ജനങ്ങൾ ആരോഗ്യമുള്ളവരായിരിക്കണം . ആരോഗ്യത്തിന്റെ അടിസ്ഥാനം ആണ് പ്രതിരോധശേഷി. രോഗാണുക്കളുടെ ഒരു സമുദ്രത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ എല്ലാവരും എല്ലായ്പ്പോഴും രോഗികൾ ആവുന്നില്ല. കാരണം രോഗപ്രതിരോധശേഷിയിലെ വ്യത്യാസമാണ്. രോഗാണു പ്രവേശനം തടയാനും ശരീരത്തിനകത്ത് പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധശേഷി. നമ്മുടെ ശരീരത്തിന് വിവിധങ്ങളായ പ്രതിരോധ സംവിധനങ്ങൾ ഉണ്ട്. ശരീര ആവരണങ്ങളായ ത്വക്ക്, ശ്ലേഷ്മസ്തരം തുടങ്ങിയവയും ശ്ലേഷ്മം , ഉമിനീർ,കണ്ണുനീർ ,വിയർപ്പ് ലൈസോസൈം, ഹൈഡ്രോക്ലോറിക് ആസിഡ്, കർണമെഴുക് തുടങ്ങിയ ശരീര സ്രവങ്ങളും രക്തം ലിംഫ് തുടങ്ങിയ ശരീര ദ്രവങ്ങളും നമ്മുടെ പ്രതിരോധ സംവിധാനങ്ങളാണ് . പ്രതിരോധ ശേഷിയുടെ അടിസ്ഥാനം ആഹാരമാണ്. പോഷകസമൃദ്ധവും ശുചിത്വപൂർണവുമായ ആഹാരമായിരിക്കണം നമ്മുടേത്.ആഹാരമാണ് ആരോഗ്യം എന്ന് പറയുന്നതാവും ശരി.എന്നാൽ അമിതാഹാരവും ന്യൂനപോഷണവും ശരീരത്തിന് ദോഷകരമാണ്. അത് നമ്മുടെ രോഗപ്രതിരോധശേഷിയെ തകർക്കാൻ കാരണമാകും. നമ്മുടെ ആഹാരം എപ്പോഴും സമീകൃതമായിരിക്കണം. അങ്ങനെയാകുമ്പോൾ നമുക്ക് രോഗപ്രതിരോധശേഷി വർധിക്കും ആഹാരം പോലെതന്നെ പ്രധാനമാണ് ശുചിത്വം.വ്യക്തി ശുചിത്വം,ആഹാരശുചിത്വം,പരിസരശുചിത്വം,സാമൂഹ്യശുചിത്വം ഇവയെല്ലാം പരമപ്രധാനമാണ്.ശുചിത്വക്കുറവ് രോഗാണുക്കളും ക്ഷുദ്രജീവികളും പെരുകാനും നമ്മുടെ രോഗപ്രതിരോധശേഷിയെ തകർത്ത് നമ്മെ രോഗികളാക്കാനും കാരണമാകും. ഇടയ്ക്കിടക്ക് കൈകൾ കഴുകുന്നതിലൂടെ ഒരു പരിധി വരെ ശുചിത്വം പാലിക്കാനും രോഗാണുക്കളുടെ പകർച്ച തടയാനും സാധിക്കും നമ്മുടെ ശരീരത്തിന് സ്വാഭാവികമായുള്ള പ്രതിരോധ ശേഷിയാണ് സ്വാഭാവിക പ്രരോധശേഷി. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങൾക്ക് കാലതാമസം സംഭവിച്ചാൽ രോഗാണുക്കൾ പെരുകുകയും വ്യാപിക്കുകയും ചെയ്യുന്നു.രോഗാണുവിൻെറ ആക്രമണം മുന്നിൽക്കണ്ട് പ്രതിരോധകോശങ്ങളെ സജ്ജമാക്കി വെക്കാനുള്ള കൃത്രിമമാർഗ്ഗമാണ് പ്രതിരോധവൽക്കരണം. എഡ്വേർഡ് ജന്നർ എന്ന ഇംഗ്ലീഷ് ഡോക്ടർ ആണ് ആധുനിക പ്രതിരോധകുത്തിവയ്പ്പിന് തുടക്കം കുറിച്ചത്.വാക്സിനുകൾ ഉപയോഗിക്കുന്നതിലുടെ വിവിധങ്ങളായ രോഗങ്ങൾക്കെതിരെ രോഗപ്രതിധശേഷി നേടിയെടുക്കാവുന്നതാണ്. വ്യത്യസ്ത രോഗങ്ങൾക്കെതിരെ നമുക്ക് വ്യത്യസ്തങ്ങളായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.പകർച്ചാരീതിയെ അടിസ്ഥാനമാക്കിയാണ് പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത്. രോഗാണുക്കൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും നമ്മുടെ ശരീരത്തീലേക്ക് രോഗാണുക്കൾ പ്രവേശിക്കുന്നതിനെ തടയുന്ന വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലുടെയും നമുക്ക് രോഗപ്രതിരോധം സാധ്യമാക്കാവുന്നതാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം