"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
  ഭയപ്പെടുത്തി പിന്നെ അട്ടഹസിച്ചു
  ഭയപ്പെടുത്തി പിന്നെ അട്ടഹസിച്ചു
  കൊറോണ ഭൂമിയിലേക്ക്‌ പതിച്ചു  
  കൊറോണ ഭൂമിയിലേക്ക്‌ പതിച്ചു  
  ഭൂമിയിൽ വിനാശകലം വരവായി
  ഭൂമിയിൽ വിനാശകാലം വരവായി
           ഭൂമിയിൽ മനുഷ്യവാസം ഉണ്ടെന്ന്  
           ഭൂമിയിൽ മനുഷ്യവാസം ഉണ്ടെന്ന്  
           അറിഞ്ഞു കൊറോണയെന്ന വൈറസ്  
           അറിഞ്ഞു കൊറോണയെന്ന വൈറസ്  

19:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 കൊറോണ ഭൂമിയെ ഒരു നോട്ടമിട്ടു
 ഭയപ്പെടുത്തി പിന്നെ അട്ടഹസിച്ചു
 കൊറോണ ഭൂമിയിലേക്ക്‌ പതിച്ചു
 ഭൂമിയിൽ വിനാശകാലം വരവായി
           ഭൂമിയിൽ മനുഷ്യവാസം ഉണ്ടെന്ന്
           അറിഞ്ഞു കൊറോണയെന്ന വൈറസ്
           ഭൂമിയുടെ നാഥനായ മനുഷ്യനെ
           നശിപ്പിക്കാനായി ജന്മമെടുത്ത വൈറസ്
 കൊറോണയെന്നൊരു പേര്
 പേടിപ്പിക്കുന്ന പേരായി
 മനുഷ്യരുടെ ശത്രുവായി തീർന്നു
 ഈ കൊറോണ ഭീകരന്മാർ
           നിഷ്കളങ്കയായ സുന്ദരി ഭൂമിയെ
           നശിപ്പിക്കാനായി ബഹുദൂരം
           താണ്ടി വന്നവനാണ് കൊറോണ
           ഒരു ജലദോഷ പനിയുമായ്
 മൃഗങ്ങളെ പക്ഷികളെ
 ജീവികളെ സസ്യലതാദികളെ
 മനുഷ്യരിൽ വരെ പടർന്നു
 കൊറോണ എന്ന ഭീകരന്മാർ
           ലോകത്താകെ പടർന്നു
           പിടിക്കുന്ന ഒരു മാരി
           കോവിഡ് പത്തൊമ്പത്
           എന്നത് മഹാമാരിയായി
 പിന്നെ സർവ ജനങ്ങളും
 കരുതലോടെ നിന്നു
 സോപ്പിട്ടു കൈ കഴുകി
 സാമൂഹിക അകലം പാലിച്ചു
         വീട്ടിൽ തന്നെ ഇരുന്നു നമ്മൾ
         അത്യാവശ്യത്തിനു പുറത്ത് പോയവർ
         മുഖാവരണം അണി‍‍ഞ്ഞു
         അതിജാഗ്രത കാണിച്ചു
 കൊറോണയെ തുരത്തിടാൻ
 മാനുഷരെല്ലാരും പരിശ്രമിക്കുന്നു
 ആരോഗ്യ പ്രവർത്തകർ സ്വജീവൻ
 പണയം വെച്ച് പരിശ്രമിക്കുന്നു
       ജയിച്ചിടും നാം കൊറോണയെ
       തുരത്തിടും നാം കൊറോണയെ
       നിപയെ തുരത്തിയോടിച്ച നമ്മൾ
       കൊറോണയെയും തുരത്തിടും

ശ്രീമാധവ് മോഹൻരാജ്
5 B ജി എച്ച് എസ് എസ് കാരപറമ്പ്
സിററി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത