"എം.ജി.എം.എച്ച്.എസ്.എസ് കുറുപ്പംപടി/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം ; ഒറ്റക്കെട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം}}

19:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ നേരിടാം ; ഒറ്റക്കെട്ടായി

പല മഹായുദ്ധങ്ങൾക്കു൦ സാക്ഷിയായിട്ടുള്ളവരാണ്  നാം. കുരുക്ഷേത്ര യുദ്ധം മുതൽ ലോകങ്ങൾ തമ്മിലുള്ള മഹായുദ്ധങ്ങൾ വരെ അവ നീളുന്നു. ലോകയുദ്ധങ്ങളുടെ അനന്തരഫലങ്ങളും നാം അനുഭവിച്ചു കഴിഞ്ഞു. ഇന്നു നാം അതുപോലെ; അല്ലെങ്കിൽ അതിനേക്കാൾ ഏറെ വിനാശകരമായ  മഹാവിപത്തിനെ അഭിമുഖീകരിക്കുകയാണ്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന വൈറസ് ബാധയെയാണ് നാം നേരിടുന്നത്. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക രാജ്യങ്ങളു൦ ഇന്ന് കൊറോണയുടെ മഹാവലയത്തിലാണ്. ലക്ഷകണക്കിന് പേർ കൊറോണ ബാധിച്ചു മരിക്കുന്നു. അതിനെ തടയാനായി സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഏക മാർഗ്ഗം.  ഒത്തിടപെടലുകൾ വഴി അതിവേഗം രോഗം വ്യാപിക്കുന്നു. അതിനാൽ നമ്മുടെ രാജ്യ൦ മുഴുവനും ലോക്ക് ഡൌണിൽ കഴിയുന്നു. സ്ഥാപനങ്ങൾ മുഴുവനും അടയ്ക്കുന്നു. കൊറോണയെ പ്രതിരോധിക്കാനായി ബ്രേക്ക് ദി ചെയ്ൻ പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ൦സ്ഥാനമാണ് കേരളം.  പക്ഷേ ഈ അടിയന്തരാവസ്ഥയിലു൦ സാഹചര്യത്തിൻ്റെ ഗൌരവ൦ മനസ്സിലാക്കാതെ പെരുമാറുന്ന ആളുകളുമുണ്ട് കേരളത്തിൽ. ആളൊഴിഞ്ഞ നഗരങ്ങൾ കാണാനും പോലീസ് ചെക്കിങ് ഉണ്ടോ എന്ന് നോക്കാനും ആളുകൾ  പുറത്തേക്കിറങ്ങുന്നു.അവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തേക്കിറങ്ങാവൂ എന്ന നിർദ്ദേശങ്ങൾ ല൦ഘിച്ചാണ് അവരുടെ ഈ പ്രഹസനങ്ങൾ. ആരാധനാലയങ്ങളിലും കവലകളിലും കൂട്ടം കൂടുക  മുതലായവ സർക്കാരിനോടുള്ള വെല്ലുവിളിയായി ചിലർ കാണുന്നു. കുറെ പേർ ഭക്തിയിൽ ഉപവിഷ്ടരായിരിക്കുന്നു. തങ്ങളെ ദൈവം രക്ഷിക്കുമെന്നും ശാസ്ത്രത്തിനു കഴിയാത്തത് ദൈവത്താൽ സാധ്യമാണ് എന്നും അവർ വിശ്വസിക്കുന്നു. മതത്തെയോ ജാതിയെയോ അല്ല മനുഷ്യനെയാണ് ഇപ്പോൾ കരുതേണ്ടതെന്ന് അവർ മറക്കുന്നു.രാഷ്ട്രീയ പാർട്ടിയുടെ പേരിലു൦ മതസ്ഥാപനങ്ങളുടെ പേരിലും  ഈ കഷ്ടതകൾക്കിടയിലുംഒരുമയുടെ പാഠം നാം മറക്കുന്നു. കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ഒരു മഹാപ്രളയത്തിനു സാക്ഷിയായവരാണു നാം. അന്നു നാം പഠിച്ച പല പാഠങ്ങളും ഒാർമ്മപ്പെടുത്തുവാനായി നമുക്കു വീണ്ടും ഒരു ദുരന്തം കൂടി വരേണ്ടി വന്നു. പരസ്പര സഹായത്തിന്റെയും സഹവർത്തിത്വത്തിൻ്റെയു൦ ഒരുമയുടെയു൦ പാഠങ്ങൾ ഈ കൊറോണ കാലത്ത് നമുക്കു സഹായകമാകട്ടെ എന്ന് പ്രത്യാശിക്കാ൦.

അഹല്യ അശോകൻ
10E എം. ജി. എം എച്ച് എസ് എസ് കുറുപ്പംപടി
പെരുമ്പാവൂർ ഉപജില്ല
കോതമംഗലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം