"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ ജീവശ്വാസമീ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജീവശ്വാസമീ പരിസ്ഥിതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

17:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവശ്വാസമീ പരിസ്ഥിതി


ലോകവും അതിലുള്ളതൊക്കെയും
ശക്തനാം ദൈവത്തിൻ സൃഷ്ടിയല്ലോ
കുത്തിപ്പതഞ്ഞൊഴുകുമീ പുഴകളും
പാറിപ്പറക്കുമീ പക്ഷിജാലങ്ങളും
പ്രഭാകിരണവ‍‍ർഷമൊരുക്കുമീ സൂര്യനും
പൂത്തുലഞ്ഞാടീടുമീ മാമരങ്ങളും
പച്ചപുതച്ചതാം പുൽമേടുകൾ
എല്ലാമവന്റെ കരവേലയല്ലോ

അമ്മയാം ഭുമി തൻ പാൽ നുകരുന്ന നാം
ആ പരിലാളന ആസ്വദിക്കുന്ന നാം
എന്നിട്ടുമാർത്തിയടങ്ങീല്ല നമ്മളോ അമ്മ തൻ
നെഞ്ചിലെ ചുടു രക്തമൂറ്റിക്കുടിച്ചിടുമ്പോൾ
വായുവും വെള്ളവും മണ്ണുമെല്ലാം
 വിഷമായി മാറുന്ന കാഴ്ച ചുറ്റും

മാലിന്യം പേറുന്ന നദികളെങ്ങും
മൊട്ടയായ് മാറിയ കാടുകളും
ഓർമ്മയായ് മാറിയ ജീവികളും
ഇന്നിൻ ദുരന്തയാഥാർ‍ത്ഥ്യമല്ലോ
മാറ്റുക മാനവാ മാനസങ്ങൾ
കാത്തു പാലിക്ക നം അമ്മയാം ഭൂമിയെ


 

മരിയ ജോസ്
പ്ളസ് ടു കൊമേഴ്സ് സെന്റ് ജോർജ് എച്ച്.എസ്.എസ് പുത്തൻപള്ളി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത