Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 21: |
വരി 21: |
| | സ്കൂൾ= ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | | സ്കൂൾ= ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
| | സ്കൂൾ കോഡ്= 47064 | | | സ്കൂൾ കോഡ്= 47064 |
| | ഉപജില്ല= താമരശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല= കൊടുവള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല= കോഴിക്കോട് | | | ജില്ല= കോഴിക്കോട് |
| | തരം= കഥ <!-- കവിത / കഥ / ലേഖനം --> | | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
15:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കടലിന്റെ ആഴങ്ങളിൽ
വിദൂരതയിലേക്ക് കണ്ണും നട്ട് അയാൾ എത്ര നേരമങ്ങനെ ഇരുന്നുവെന്നറിയില്ല. അലതല്ലുന്ന കടലുപോലെ പ്രക്ഷുഭ്തമായിരുന്നു അയാളുടെ മനസപ്പോൾ. അയാളും കടലും മുഖാമുഖം നോക്കിയിരിക്കുവാൻ തുടങ്ങിയിട്ട് ദിനം ഒന്ന് കഴിഞ്ഞിരുന്നു. പെട്ടന്ന് ഒരു ശബ്ദം കേട്ട് അയാൾ ഞെട്ടിത്തരിച്ചു കൊണ്ട് തിരിഞ്ഞുനോക്കി.
സ്നേഹം സ്ഫുരിക്കുന്ന മുഖവുമായി തന്നെ നോക്കിനിൽക്കുന്ന ഒരു മദ്ധ്യവയസ്കനെ ആണ് അയാൾക്ക് അവിടെ കാണാൻ കഴിഞ്ഞത് .അയാൾ സ്വയം പരിചയപെടുത്തി കൊണ്ട് പറഞ്ഞു .'ഞാൻ ബാബു ഈ കടൽകരയിൽ കാണാറുണ്ട്.ഇന്നെലെ ഒരു ദിവസം മുഴുവനും ജലപാനം പോലുമില്ലാതെ ഇരിക്കുന്ന നിങ്ങളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു . എനിക്ക് വ്യക്തമായി അറിയാം എന്തോ ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെന്ന്.പറയാൻ വിരോധമില്ലെങ്കിൽ നിങ്ങളുടെ വിഷമം എന്നോടു തുറന്നു പറയാം . അയാൾ ഒരുനിമിഷം അയാളെ തന്നോട് ചേർത്തു പിടിച്ചു. പെട്ടന്ന് അയാളുടെ കണ്ണുകളിൽ നിന്നും അശ്രുക്കൾ ധാരധാരയായി ഒഴുകി.പൊട്ടിക്കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു. ഞാനിന്നൊരനാഥനായിരിക്കുകയാണ്,
ഇവിടുന്ന് കുറച്ചകലെയുള്ള പൊന്നശ്ശേരി എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു എന്റെ ഭവനം ഞാനും എന്റെ കുടുബവും വളരെ സന്തോഷത്തോടെയാണ് ജീവിച്ചു പോന്നത്.പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആണ് കൊടുങ്കാറ്റുപോലെ അയാളുടെ വരവ്.അയാൾ അലക്സ് ഫെർണാണ്ടസ്, കാറിൽ വന്നിറങ്ങിയ അയാളുടെ ഗാംഭീര്യമുള്ള മുഖം കണ്ട് ഗ്രാമവാസികളെല്ലാം അതിശയത്തോടെ നോക്കി നിന്നു. ഇത്രയും വലിയ കോടീശ്വരനെ ഇതുവരെ ഞാനുൾപ്പെടെയുള്ള എന്റെ ഗ്രാമവാസികളാരും തന്നെ കണ്ടിട്ടുണ്ടായിരുന്നില്ലായിരുന്നില്ല. നിമിഷനേരം കൊണ്ടാണ് അലക്സിന്റെ കെട്ടിടം ആകാശത്തോളം ഉയർന്നുപൊങ്ങിയത്; ഞാനുൾപ്പെടെയുള്ള ഒരുപാടാളുകളെ അയാൾ ജോലി തരപ്പെടുത്തി തരുമെന്ന് പറഞ്ഞ് കബളിപ്പിച്ചിരുന്നു.ആ വലിയ ഫാക്റ്ററിയിൽ ഞങ്ങൾ പൊന്നാശ്ശേരിയിലെ ഗ്രാമവാസികൾക്കെല്ലാം ജോലി തരപ്പെട്ടു വളരെ സന്തോഷത്തിലായിരുന്ന ഞങ്ങൾ അയാളെ ഏറെവിശ്വസിച്ചു.
പെട്ടെന്ന് ഞങ്ങളുടെ ഗ്രാമവാസികളെല്ലാം രോഗബാധിതരാവാൻ തുടങ്ങി. ഒരുപാട് ആളുകൾ മഞ്ഞപ്പിത്തം പൊലുള്ള രോഗങ്ങൾക്ക് അടിമപെടുകയും മറ്റുചിലർ മരണപ്പെടുകയും ചെയ്തു. ഇവരെ ചികിത്സിച്ച ഡോക്ടർ കുടിവെള്ളം.വെള്ളം പരിശോധിച്ചു. വിദഗ്ധ ഉദ്യോഗസ്ഥർ ഗ്രാമവാസികളെ പറഞ്ഞു മനസിലാക്കി. ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴിവാക്കി ഫാക്ടറി പൂട്ടിക്കാൻ തീരുമാനമെടുക്കണമെന്ന് പ്രതിഷേധിച്ചിരുന്നു പക്ഷെ അത് ഫലമുണ്ടാക്കിയില്ല. അങ്ങനെ ഇരിക്കെ ഞങ്ങളുടെ മകൾ പാർവതിക്ക് രോഗം പിടിപെട്ടു.ഞങ്ങളുടെ നിർഭാഗ്യം എന്ന് പറയട്ടെ ഏറെ കാത്തിരിപ്പിനു ശേഷമുണ്ടായ ഞങ്ങളുടെ മകൾ മരണത്തിനു കീഴടങ്ങി. അതൊരു തീരാ ദുഃഖമായിരുന്നു.അവളുടെ അമ്മ അതിനു ശേഷം ഒരക്ഷരം പോലും ഉരിയാടാതെ ദിവസങ്ങൾ കഴിച്ചുകൂട്ടി. പെട്ടെന്ന് ഒരു ദിവസം പതിവിലധികം സന്തോഷവതിയായി ഞാൻ അവളെ കാണുകയുണ്ടായി.മകൾ നഷ്ടപെട്ട വേദനക്കിടയിലും അതെനിക്ക് ഒരു ആശ്വാസമായി. എന്നാൽ ആ സന്തോഷം വളരെ നൈമിഷികമായിരുന്നു. പിറ്റേന്നത്തെ പ്രഭാതത്തിൽ ഞാനവളുടെ ചേതനയറ്റ ശരീരമാണ് കണ്ടത്.
എന്തിനെന്നോ ഏതിനെന്നൊ അറിയാതെ ഞാൻ ഇറങ്ങി നടന്നു എത്ര ദൂരം താണ്ടിയെന്നറിയില്ല. ബാബുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. തോരാതെ തോരാതെ ആ കണ്ണീർ മഴ എത്രയോ നേരം തുടർന്നു. പാർവതിയുടെ അച്ഛൻ അപ്പോൾ മാത്രമാണ് വീൽച്ചെയിറിൽ ഇരിക്കുന്ന ബാബുവിനെ ശ്രദ്ധിച്ചത്. ബാബു പറഞ്ഞു;'ഇതുവരെയും ഞാൻ കരുതിയത്എന്റെ വിഷമങ്ങൾ മറ്റുള്ളവരുടേതിനേക്കാൾ മീതെയാണെന്നാണ്, എന്നാൽ ഇപ്പോൾ ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു എന്റെ വിഷമം ഒന്നുമല്ലെന്ന്. ഫാക്ടറി പൂട്ടിക്കുവാനുള്ള നിങ്ങളുടെ പരിശ്രമത്തിൽ ഇന്നു മുതൽ ഞാനും ഒരു ജ്യേഷ്ഠനെപ്പോലെ എന്നും കൂടയുണ്ടാകും അയാളുടെ മനസ്സിലൊരു കുളിർമഴ പെയ്തു ആശ്വാസമുണ്ടായി. അയാൾ ഇരുന്നിടത്തു നിന്നും സാവധാനം എഴുന്നേറ്റ് ബാബുവിന്റെ കരങ്ങളിൽ അമർത്തിപ്പിടിച്ചു.ഇരുവരുടെയും കണ്ണിലും സന്തോഷത്തിന്റെയും വിഷമത്തിന്റെയുമൊക്കെ ഒരു തോരാമഴ ആർത്തലച്ചു പെയ്തു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|