"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ ചെറുത്തു തോൽപ്പിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചെറുത്തു തോൽപ്പിക്കാം കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}

14:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുത്തു തോൽപ്പിക്കാം കൊറോണയെ


നമ്മൾ എല്ലാം 2020 നെ പ്രതീക്ഷയോടെയാണ് വരവേറ്റത്. പേടിയോടെ കണ്ട പരീക്ഷയിൽ നിന്നും കൊറോണ രക്ഷിച്ചു എന്ന സന്തോഷമായിരുന്നു എനിക്ക്. എന്നാൽ ചൈനയിൽ നിന്നും ലോകം മുഴുവൻ വ്യാപിച്ച മഹാ വ്യാധിയായിരുന്നു നമ്മുടെ പരീക്ഷാ രക്ഷകനെന്നറിഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു. ഒരു ദിവസം പിന്നിട്ടപ്പോൾ എൻ്റെ നാട് അടച്ചിടുന്നു എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.അതിൻ്റെ പിന്നാലെ എൻ്റെ രാജ്യം അടച്ചിടുന്നു എന്ന് പ്രധാനമന്ത്രിയും പറഞ്ഞു. അടച്ചിടൽ എന്താണ് എന്ന് എന്നെ പോലുള്ള കുട്ടികൾക്ക് തിരിച്ചറിയാൻ ദിവസങ്ങളെടുത്തു. പക്ഷേ എൻ്റെ അച്ഛനുമമ്മയും മറ്റൊരു ചിന്തയിലായി.ദിവസക്കൂലിക്ക് പണിയെടുക്കുന്ന നമ്മുടെ അവസ്ഥ എന്താകും ... പട്ടിണി കിടന്നു മരിച്ചു പോകുമോ എന്ന പേടി. പക്ഷേ റേഷനരിയും, കിറ്റും കമ്യൂണിറ്റി കിച്ചണും ഒക്കെ പട്ടിണിയെ മാറ്റി... ദാരിദ്ര്യമുള്ളവന് പട്ടിണിയെയാണ് പേടി . സമ്പന്നനുപക്ഷേ അതു മനസ്സിലാകില്ല... കാരണം വിശപ്പ് ആണ് മരുന്നില്ലാത്ത രോഗം എന്ന് എൻ്റെ മുത്തച്ഛൻ പറഞ്ഞത് എനിക്കിപ്പോഴാണ് മനസ്സിലായത്.വീടിനു ചുറ്റും മറ്റുള്ളവർ പച്ചക്കറിത്തോട്ടം ഒരുക്കുമ്പോൾ മുറ്റമില്ലാത്ത എൻ്റെ കൊച്ചു വീട്ടിൽ ഞാനും ഇത്തിരി വിത്തിട്ടു മുളപ്പിക്കാൻ തുടങ്ങി പ്രതീക്ഷയുടെ, സമാധാനത്തിൻ്റെ, രോഗമില്ലാത്ത, പട്ടിണിയില്ലാത്ത എൻ്റെ നാടുണർന്നു വരുന്ന കാലത്തെക്കുറിച്ച്. എൻ്റെ നാടിനെ രക്ഷിക്കാൻ പരിശ്രമിച്ച, പ്രധാനമന്ത്രി, ' മുഖ്യമന്ത്രി ,ആരോഗ്യമന്ത്രി, ഡോക്ടർമാർ, നഴ്സുമാർ ,പോലീസുദ്യോഗസ്ഥർ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കൊറോണ വൈറസിനെ ഈ ലോകത്തു നിന്നു തന്നെ തുരത്താനാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഒറ്റക്കെട്ടായി നിന്ന് സാമൂഹിക അകലം പാലിച്ച് മനസ്സുകൾ തമ്മിൽ ഒരുമിച്ച് ചെറുത്തു തോൽപ്പിക്കാം ഈ മഹാമാരിയെ...



പേടി വേണ്ട, ജാഗ്രത 'മതി



അനൂപ്.എസ്.
8എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം