"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <P> ശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
16:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ഒരു കാര്യമാണ് . വ്യക്തിശുചിത്വം എന്നത് ശരീരത്തിന് മാത്രം ശുദ്ധമല്ല നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ഉള്ള ശുചിത്വമാണ് .നമ്മുടെ ശരീരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക എന്നാൽ മാത്രമേ നമുക്ക് നല്ലൊരു മനസ്സ് ഉണ്ടാക്കുകയും ചെയ്യും ഇല്ലെങ്കിൽ അത് നമ്മുടെ ശരീരം പോലെ പല രോഗങ്ങൾക്കും കീഴടങ്ങേണ്ടി വരും. വ്യക്തിശുചിത്വം എന്നത് മനുഷ്യന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്. ഇന്ന് ലോകമെമ്പാടും ഒരു മഹാമാരിയിൽ ആണ് കൊറോണ അഥവാ കോവിഡ് 19 .ലോകമെമ്പാടും അത് ഇന്ന് എത്തി കഴിഞ്ഞിരിക്കുകയാണ് നമുക്ക് പരിചിതമായ മിക്ക രാജ്യങ്ങളിലും അത് വിപത്ത് സൃഷ്ടിച്ചു പക്ഷേ ജപ്പാനിൽ മാത്രം കൊറോണ വൈറസ് വലുതായി ബാധിച്ചില്ല. കാരണം ഇതുതന്നെയാണ് വ്യക്തിശുചിത്വം പാലിക്കുന്നവരാണ് അവർ.എപ്പോഴും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ചെയ്യുന്നത് അവർ അവരുടെ ഒരു ചര്യയായി കാണുന്നു .അവരുടെ വിജയം അതുതന്നെ.പ്രധാനപ്പെട്ട ഘടകമാണ് ആരോഗ്യപരിപാലനവും നല്ല ആരോഗ്യമുള്ള ഒരു ശരീരത്തിൽ നല്ല മനസ്സ് ഉണ്ടാകുകയുള്ളൂ അത്തരം മനസിൽ നല്ല ചിന്ത ഉണ്ടാകുകയുള്ളൂ .നല്ല ചിന്ത ഉണ്ടെങ്കിലേ ഒരു നല്ല ജീവിതം നയിക്കാൻ കഴിയൂ.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ശരിയായ വ്യായാമം ചെയ്യുന്നത് നല്ലതാണ്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിൽ മാത്രമേ ശരിയായ രക്തയോട്ടം നടക്കുകയുള്ളൂ .വ്യായാമം ചെയ്യുമ്പോൾ ശ്വാസോച്ഛ്വാസ കൃത്യമായി നടക്കും ഇങ്ങനെ എല്ലാം നമുക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം .വ്യായാമം പോലെ തന്നെ നല്ല ഭോജനവും ആവശ്യമാണ്.നമ്മുടെ ആഹാരത്തിൽ പയറുവർഗങ്ങളും ധാന്യങ്ങളും ധാരാളമായി ഉൾപ്പെടുത്തണം പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങൾ പരമാവധി ഒഴിവാക്കുക ഇങ്ങനെയെല്ലാം ആരോഗ്യത്തെ നമുക്ക് ശരിയായി പരിപാലിക്കാൻ സാധിക്കും നമ്മുടെ ഏറ്റവും വലിയ സമ്പത്താണ് നമ്മുടെ ആരോഗ്യം .ശുചിത്വം നമ്മൾ സംരക്ഷിക്കുക അങ്ങനെയൊരു ശരീരത്തിൽ രോഗാണുവിന്റെ സാന്നിധ്യം തന്നെ ഉണ്ടാകില്ല . ശരീരം വാർത്തെടുക്കുന്നത് പോലെ തന്നെ നല്ലൊരു മനസ്സിനെയും വാർത്തെടുക്കാൻ നമുക്ക് സാധിക്കട്ടെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം