"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=  നിവേദ്യ പി.കെ
| ക്ലാസ്സ്= 6 H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  നരിക്കുന്ന് യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16259
| ഉപജില്ല=  ചോമ്പാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

    ഒരിടത്ത് ഒരു വീട്ടിൽ അപ്പു എന്ന കുട്ടി ഉണ്ടായിരുന്നു. അവൻ ഒന്നാം ക്ലാസ്സിൽ ആയിരുന്നു പഠിക്കുന്നത് അവൻ ഒരു വികൃതിക്കുട്ടൻ ആയിരുന്നു. അവന് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. ഒരു ദിവസം അവൻ സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോഴേക്കും കൂട്ടുകാരൊക്കെ വീടിന്റെ മുറ്റത്ത് ആദ്യം എത്തിയിട്ടുണ്ടായിരുന്നു. അപ്പോൾ അത് കാണുമ്പോഴേക്കും അവനോടി വീട്ടിലേക്ക്ചെന്ന് വേഗം ഭക്ഷണം കഴിക്കാൻ ഇരുന്നു അപ്പോൾ അമ്മ പറഞ്ഞു "മോനേ നിന്നോട് ഞാൻ എപ്പോഴും പറയുന്നതല്ലേ കൈയും കാലും മുഖവുമൊക്കെ കഴുകി മാറ്റി ധരിക്കണമെന്ന് അതുപോലെ ഇന്നും ചെയ്തിട്ട് ഭക്ഷണം കഴിച്ചാൽ മതി" ഇങ്ങനെ പറഞ്ഞപ്പോൾ അപ്പുവിനു ദേഷ്യം വന്നു പക്ഷേ അമ്മ പറഞ്ഞതല്ലേ എന്നു കരുതി അത് അനുസരിച്ചു. "ഇപ്പം എന്റെ കുട്ടി നല്ല കുട്ടി ആയല്ലോ" അമ്മ പറഞ്ഞു. പക്ഷേ അപ്പു ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു "ഞാൻ നല്ല കുട്ടി ഒന്നും അല്ല" അപ്പോൾ അമ്മ പറഞ്ഞു "മോനേ എന്തിനാ ഇങ്ങനെ അമ്മയോട് ദേഷ്യം കാണിക്കുന്നത് അമ്മ മോനെ നല്ലതിനല്ല പറഞ്ഞത് അല്ലാതെ നടന്നാൽ മോന് പല അസുഖങ്ങളും ബാധിക്കും അതുകൊണ്ടല്ലേ" അപ്പു അതൊന്നും കേൾക്കാതെ കുട്ടികളോട് കളിക്കാൻ പോയി അങ്ങനെ നേരം സന്ധ്യ ആകാറായി അമ്മ വിളിച്ചു വിളി കേട്ടില്ല അമ്മ അപ്പുവിനെ പിന്നെയും പിന്നെയും വിളിച്ചു "മോനേ സന്ധ്യ ആകാറായി മതി ഇനി കളിച്ചത് വാ കുളിക്കാം" എന്നു പറഞ്ഞു അപ്പുവിന്റെ അടുത്തേക്ക് പോയി അവൻ അവിടെ നിന്ന് ചെളിവാരി കളിക്കുകയായിരുന്നു ഇത് കണ്ടപ്പോൾ അമ്മ അവനെ അടിക്കാൻ നോക്കി പക്ഷേ അടിച്ചില്ല അവനോട് അമ്മ പറഞ്ഞു "നിന്നോട് ഞാൻ പറഞ്ഞതല്ലേ ചെളിയും വെള്ളവും കൊണ്ട് കളിക്കരുത് എന്ന് അങ്ങനെ കളിച്ചാൽ പനിയും വിരയുടെ അസുഖവുും ജലദോഷവും ഒക്കെ വരും" എന്ന് പറഞ്ഞു കൊണ്ട് അമ്മ അവനെ കുുളിപ്പിച്ചു അടുത്ത ദിവസം രാവിലെ അവൻ സ്കൂളിൽ പോയി പോവാൻ നേരത്ത് ചെറിയ തലവേദന ഉണ്ടായിരുന്നു പക്ഷേ അത് അമ്മയോട് പറഞ്ഞില്ല.അവൻ സ്കൂളിലെത്തി ഉച്ചയാവുമ്പോഴേക്കും അവന് കടുത്തപനി വന്നു. ടീച്ചർ അറിഞ്ഞു. ടീച്ചർ അമ്മയെ വിളിച്ച് പറഞ്ഞു. അപ്പോഴൊക്കെ അവന്റെ മനസ്സിൽ അമ്മ പറഞ്ഞ കാര്യങ്ങളും ശുചിത്വത്തെ കുറിച്ചുമായിരുന്നു. അവന് സങ്കടം തോന്നി അമ്മ പറഞ്ഞതുപോലെ പാലിച്ചിരുന്നെങ്കിൽഎനിക്ക് പനി വരുമായിരുന്നില്ല. പിന്നീട് അവൻ ശുചിത്വം പാലിക്കുന്ന ഒരു നല്ല കുട്ടിയായി വളർന്നു.


 

നിവേദ്യ പി.കെ
6 H നരിക്കുന്ന് യു.പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത