"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| ഉപജില്ല=      ഇരിട്ടി
| ഉപജില്ല=      ഇരിട്ടി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=   ഉപന്യാസം
| തരം= ലേഖനം
| color=      4
| color=      4
}}
}}

12:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റെ കാലം

ഇന്നു ലോകത്തെ മാറ്റിമറച്ചുകൊണ്ടിരി ക്കുന്ന ഒരു വൈറസ് ആണ് കൊറോണ വൈറസ്. ചൈനയിൽ ആയിരുന്നു ഇതിന്റെ ഉത്ഭവം. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ അത് ഈ ലോകം മുഴുവൻ പടർന്നുപിടിച്ചു. നമ്മളുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസാണ്, ഇന്ന് നമ്മുടെ ലോകത്തെ മുൾമുനയിൽ നിർത്തുന്നത്. ഇന്നു കേരളത്തെയും അത് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസ് ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് സ്പര്ശനത്തിലൂടെയും സമ്പർക്കത്തിലൂടെയും പകരുന്നു. അതിനാൽ അതിനെ പ്രതിരോധിക്കാ നായി ആരോഗ്യവകുപ്പ് കുറച്ചു മാർഗങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആ മാർഗങ്ങൾ അനുസരിക്കുകയെന്നല്ലാതെ ഇതിനെതിരെ ലോകത്തു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം മരിക്കുന്നതു. ഇന്നു ലോകമാകെ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും വീടുകളിൽ ജാഗ്രതയോടെ കഴിയുകയാണ്. ഒരു കാലത്തു പണത്തിനോടുള്ള ആർത്തി മൂലം പ്രകൃതിയെ നശിപ്പിച്ചിരുന്നു. എന്നാൽ ഇന്നു ആ ക്രൂരത ചെയ്തവരൊക്കെ ജീവനുവേണ്ടി പോരാടുകയാണ്. ഇതിനെ പണം കൊണ്ട് പ്രതിരോധിക്കാൻ കഴിയാതെ വന്നപ്പോഴാണ് മനുഷ്യന്റെ അഹങ്കാരം മണ്ണടിഞ്ഞത്. ഇന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ച ഈ വേളയിൽ ആയിരിക്കാം പ്രകൃതി ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുന്നത്.പൊടിയും മലിനീകരണവും ഇല്ലാതെ നല്ല വായുവും ലഭ്യമാകുന്നു. മനുഷ്യർ പലരും വന്യ മൃഗങ്ങെളെയും പക്ഷികളെയും വേട്ടയാടിയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അതൊന്നും ഇല്ലാതെ അവർ സ്വതന്ത്രരായി നടക്കുന്നു. പലർക്കും സ്വന്തം തിരക്ക് മൂലം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നു അതിനും സാധ്യമാകുന്നു. ഇന്നു ഈ ലോകം ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പല ലോക രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ലോകം പെട്ടെന്ന് തന്നെ ഈ മഹാമാരിയെ പിടിച്ചുകെട്ടുമെന്നു പ്രതീക്ഷിക്കുന്നു.


അപർണ
7D ഇരിട്ടി ഹൈ സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം