"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
10:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ചെറുവഴന്തി എന്നൊരു ഗ്രാമത്തിൽ ഒരു പണിക്കും പോവാത്ത ഒരു യുവാവ് ഉണ്ടായിരുന്നു. പേര് ശേഖർ. ശേഖർ മഹാവഴക്കാളിയും വൃത്തിഹീനനുമായിരുന്നു.ഭക്ഷണാ പറമ്പിലാകെ പാമ്പും പഴുതാരയും വേറെയും.ശേഖറിന്റെ ഇത്തരം പ്രവർത്തികൾ കാരണം ആളുകൾക്ക് അയാളുടെ വീടിന്റെ പരിസരത്തു കൂടി നടക്കാൻ പറ്റിയിരുന്നില്ല. ശേഖറിന്റെ ശല്യം സഹിക്കാൻ വയ്യാതെ ജനങ്ങൾ ഒരു യോഗം വിളിച്ചു കൂട്ടി. ആ യോഗത്തിൽ ശേഖറും ഉണ്ടായിരുന്നു. "ശേഖർ, താങ്കൾ കാരണം ഗ്രാമവാസികൾ വല്ലാത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്, അതു കൊണ്ട് താങ്കൾ വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം. "ഗ്രാമത്തലവൻ പറഞ്ഞു. "ഞാൻ എങ്ങനെയിരിക്കണം എന്ന് ഞാനാണ് തീരുമാനിക്കേണ്ടത് എന്റെ കാര്യത്തിൽ ആരും ഇടപെടേണ്ട. "എന്നും പറഞ്ഞു കൊണ്ട് ശേഖർ ഇറങ്ങി പോയി. "അവൻ വൈകാതെ തന്നെ നമ്മുടെ അടുത്തേക്ക് വരും. "ഗ്രാമത്തലവൻ പറഞ്ഞു. കാര്യപരിപാടികൾക്ക് ശേഷം യോഗം പിരിച്ചു വിട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞു.ശേഖറിനെ പുറത്തേക്കൊന്നും കാണാതെയായി. അയാളുടെ അഹങ്കാരം കാരണം ആരും വീട്ടിലെത്തി അന്വേഷിച്ചതുമില്ല .ഒരു ദിവസം ശേഖറിന്റെ അയൽക്കാരനാണ് ആ കാഴ്ച ആദ്യം കണ്ടത്. ശേഖർ ഗേറ്റിന്റെ പുറത്ത് റോഡരികിൽ വീണു കിടക്കുന്നു. അയാൾ ശേഖറിനെ ആശുപത്രിയിൽ എത്തിച്ചു. ഒരാഴ്ചക്ക് ശേഷം പനി കുറഞ്ഞു തുടങ്ങി. ശേഖറിന് ബോധം തെളിഞ്ഞു. "വൃത്തിക്കുറവ് കാരണം വന്ന അസുഖമാണ്. ഇനിയും വന്നാൽ ചിലപ്പോൾ മരണം വരെ സംഭവിക്കാം, സൂക്ഷിക്കണം. " ഡോക്ടർ പറഞ്ഞു. കുറച്ചു നാളത്തെ ചികിത്സയ്ക്കു ശേഷം അയാൾ ആശുപത്രി വിട്ടു. ആശുപത്രിയിൽ നിന്നും ശേഖർ നേരെ പോയത് ഗ്രാമത്തലവന്റെ അടുത്താണ്. തന്റെ തെറ്റുകൾക്ക് മാപ്പ് പറഞ്ഞു. അന്നു തന്നെ അയാൾ വീടും പരിസരവും വൃത്തിയാക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്തു. ഇന്ന് ലോകത്തെ ദുരിതത്തിൽ ആക്കിയ കൊറോണ പോലുള്ള മഹാമാരികളെ അകറ്റാൻ ശുചിത്വം കൂടിയേ തീരൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ