"പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= Korona Kavitha | color= 1 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ കവിത | ||
| color= 1 | | color= 1 | ||
}} | }} |
10:40, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കവിത
തിക്കിതിരക്കില്ല, ട്രാഫിക്കില്ല സമയത്തിനൊട്ടും വിലയുമില്ല പച്ച നിറമുള്ള മാസ്ക് വെച്ച് കണ്ടാലിന്നെല്ലാരും ഒന്നു പോലെ കുറ്റം പറവാനാണെങ്കിൽ പോലും വായ തുറക്കുവാനാർക്കു പറ്റും തുന്നിയ മാസ്കൊന്നു മൂക്കിലിരിക്കുമ്പോൾ മുണ്ടാതിരിക്കുവതെത്ര കാമ്യം വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ വട്ടം കറക്കി ചെംകീടമൊന്ന് കാണാൻ കഴിയില്ല, കേൾക്കാൻ കഴിയില്ല കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ അമ്പതിനായിരം ലക്ഷമായീടുന്നു ആളുകളെത്രയോ പോയ്മറഞ്ഞു നെഞ്ചുവിരിച്ചൊരാ മർത്ത്യന്റെ തോളിലായ് മാറാപ്പു കേറ്റിയതേതോ ദൈവം ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ പേടിപ്പെടുത്തുന്ന ബോമ്പുകളും നിഷ്ഫലമിത്രയും ഒന്നിച്ച് കണ്ടിട്ടും പേടിക്കുന്നില്ലയീ കുഞ്ഞു കീടം മർത്ത്യന്റെ ഹുങ്കിന്നൊരന്ത്യം കുറിക്കാനായ് എത്തിയതാവാമീ കുഞ്ഞുകീടം ആർത്തി കൊണ്ടെത്ര നാമോടി തീർത്തു കാത്തിരിപ്പാവാം ഇനി സ്വൽപനേരം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ