"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/കാടിന്റെ ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ=  എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25071
| സ്കൂൾ കോഡ്= 25071
| ഉപജില്ല=  പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വടക്കൻ പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   

10:05, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാടിന്റെ ഒരുമ

മോട്ടു മുയൽ അല്ലിമല കാട്ടിലാണ് താമസം. ഒരു ദിവസം എന്നത്തേയും പോലെ അവൻ  രാവിലെ ഭക്ഷണം തേടി ഇറങ്ങിയതായിരുന്നു. അല്ലിമല കാടിന്റെ മുഖം അതി പ്രസന്നമാണ്. ഉദിച്ചുയർന്ന് പ്രസന്ന ഭാവത്തിൽചിരിച്ചുനിൽക്കുന്ന സൂര്യൻ. ഇന്നലെ പെയ്ത മഴത്തുള്ളികൾ ഓരോ ഇലകളുടെയും തുമ്പുകളിൽ വെട്ടിത്തിളങ്ങുന്ന മറ്റനേകം സൂര്യൻ മാരെ പ്രതിഫലിപ്പിക്കുന്നു. കാട് അവനെ നോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി.

         വിശപ്പിന്റെ ആധിക്യവും,  ഉറക്കത്തിന്റെ  ആലസ്യവും മൂലം അങ്ങനെ നടക്കുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്.  അവന്റെ  തൊട്ടുമുന്നിൽ വലതുവശത്തായി ഒരു മുരിക്കിൻ കാട് ! അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എങ്കിലും താഴെ ഇരുന്നു സ്വാദിഷ്ഠമായ മുരിക്കിൻ കൂമ്പുകൾ അവൻ ആവോളം ഭക്ഷിച്ചു. ചിത്രമണി പൊയ്കയിൽ നിന്ന് ധാരാളം വെള്ളവും കുടിച്ചു. അങ്ങനെ തന്റെ വയറ്റിൽ ആളികത്തിയ വിശപ്പിനെ അടക്കി നിർത്തി മുന്നോട്ട് നടക്കുമ്പോഴാണ് പീലു  മാൻ ഓടിവരുന്നത്അവൻ കണ്ടത്. "എന്തൊക്കെയുണ്ട് പീലു മാനേ  വിശേഷങ്ങൾ? " അവൻ ചോദിച്ചു.  "ഓ............ ഒന്നും പറയണ്ട, നഗരത്തിൽ പുതിയ ഏതോ ഒരു രോഗം വന്നിട്ടുണ്ടെന്ന് നമ്മുടെ കാവതികാക്ക എന്നോട് പറഞ്ഞു. കൊറോണ എന്നോ കോവിഡ് 19 എന്നോ ആണ് പേര്. പകരുന്ന അസുഖം ആണെന്നും കേട്ടു. " മോട്ടു മുയൽ ചിന്താധീനനായി നിൽക്കുന്നത്  കണ്ട് പീലു. മാൻ ചോദിച്ചു "മോട്ടു നീ എന്താ ചിന്തിക്കുന്നത്? "   " അല്ലപീലു  മാനേ ഈ അസുഖം നമുക്കും പകരുമോ? ".  " അതൊന്നും അറിയില്ല കാവതി,  ഏതോ കടുവയ്ക്ക് പിടിച്ചു എന്ന് പറഞ്ഞു അത് യു എസ് ഇലോ  മറ്റോ ആണ്. കൂടുതലും മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക്  ആണ്  പകരുക.രോഗിയോടൊത്തുള്ള സമ്പർക്കത്തിലൂടെ യും രോഗം പകരും. "പീലു മാൻ തന്റെ അറിവ് വെളിപ്പെടുത്തി.           മരച്ചില്ലകൾക്ക് ഇടയിലൂടെ കാവതികാക്ക അവിടെ പറന്നെത്തി. ഇതുകണ്ട് പീലു മാൻ കാവതി യോട് നാട്ടിലെ വിശേഷങ്ങൾ തിരക്കി.         ഇതിനുത്തരം ആയി കാവതി പറഞ്ഞു. " എന്ത് പറയാനാ....... നാട്ടിലും നഗരങ്ങളിലും ഒരൊറ്റ മനുഷ്യനെ പോലും കാണാനില്ല അവിടെ ലോക്ക് ഡൗണോ എന്തോ  പ്രഖ്യാപിച്ചിരിക്കുകയാണ് എന്നാണ് നാട്ടിലെ കാക്കകൾ പറഞ്ഞത്.              പിന്നെ നമ്മുടെ കൊറോണയില്ലേ അത് 14 ദിവസം വരെ ലക്ഷണമൊന്നും കാണിക്കില്ല. ഇതിന് ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ലോകത്തിലെ ഒട്ടുമിക്ക ഇടത്തും ഇതിനകം രോഗം പടർന്നുകഴിഞ്ഞു. പിന്നെ ഇതൊരു വൈറസ് ആണത്രേ. എത്രയെത്ര മനുഷ്യരാണ് മരിച്ചത്. "       "  ഈ മഹാ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലേ കാവതി?"മോട്ടു മുയൽ ചോദിച്ചു. " ഉണ്ടല്ലോ" കാവതി പറഞ്ഞു" ഈ മഹാവ്യാധി ക്കെതിരെ നമുക്കു പലതും ചെയ്യാൻ കഴിയും കാവതി താഴ് ചില്ലയിലേക്ക് പറന്നിരുന്നു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. രോഗ വ്യാപനം തടയുക എന്നത് എല്ലാവരുടെയും കടമയാണ്. രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ ആണ് ഇത് മറ്റൊരാളിലേക്ക് പകരുന്നത്. രോഗം വന്ന ഒരാൾ കൃത്യമായി ചികിത്സ തേടണം. രോഗികളുമായി കൂട്ടം കൂടുന്നതും ഒന്നിച്ച് യാത്ര ചെയ്യുന്നതും രോഗവ്യാപനം ഇരട്ടിപ്പിക്കും. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. ശരീരശുദ്ധിയും പരിസര ശുചിത്വം പാലിക്കണം. "ഈ ചർച്ചകൾ എല്ലാം കേട്ട് അമ്പഴകൊമ്പത്ത് ഇരുന്നിരുന്ന നീലൻ മയിൽ സിംഹരാജന്റെ  വരവറിയിച്ചുകൊണ്ട്  ഒന്നുറക്കെ കൂവി.  കാട്ടിലെ രാജാവായ വീരൻ സിംഹവും മന്ത്രിയായ കേശവൻ കുറുക്കനും എഴുന്നള്ളി. കാവതികാക്ക രാജാവിനെ കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. കേശവൻ കുറുക്കൻ പറഞ്ഞു. "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ തനിയെ അനുഭവിച്ചീ ടുകെന്നേ  എന്നേ വരൂ എന്നാണല്ലോ. ഞാൻ ഉദ്ദേശിച്ചത് മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്ക് മനുഷ്യന് പ്രകൃതി നൽകിയ സമ്മാനമാണ് ഈ രോഗം എന്നാണ്. "       ഇത് കേട്ട് വീരൻ സിംഹം പറഞ്ഞു: "മഹാ മന്ത്രി നാം അങ്ങനെയൊന്നും ചിന്തിക്കാൻ കൂടി പാടില്ല പ്രകൃതി നമ്മുടെ അമ്മയാണ് മനുഷ്യർ നമ്മുടെ സഹോദരങ്ങളാണ് പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്" അപ്പോൾ  മരച്ചില്ലകളിലൂടെ ചാടി ചാടി നടന്ന കിട്ടു കുരങ്ങൻ സിംഹ രാജനെ കണ്ട് താഴത്ത് ഇറങ്ങി  വന്നു തൊഴുതു നമസ്കരിച്ചു. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവൻ  പറഞ്ഞു: "ഞാനും ഉണ്ട് നിങ്ങളുടെ കൂടെ".   അപ്പോൾ സിംഹ രാജൻ ഉത്തരവിട്ടു "കാവതിയും നീലൻ മയിലും കുറച്ച് പക്ഷി കൂട്ടരും ചേർന്ന് ആകാശമാർഗ്ഗം സഞ്ചരിച്ചു കുറച്ചുപേർക്ക് വിവരങ്ങൾ നൽകുക.  കിട്ടുവും  കൂട്ടരും മരച്ചില്ലകളിൽ താമസിക്കുന്നവർക്കും വിവരം കൊടുക്കൂ. ആരവിടെ, കിട്ടൻ കടുവ യോട് പെരുമ്പറ കൊട്ടി അലറി വിവരം നൽകാൻ പറയൂ. മഹാ മന്ത്രി, ടുട്ടു തവള യോടും ചീരൻ ചീങ്കണ്ണി യോടും വെള്ളത്തിൽ ഉള്ളവരോട് പറയാൻ പറയൂ.കാവതി കാക്ക നാട്ടിലെ  വിശേഷങ്ങൾ നമ്മളെ അറിയിക്കുകയും ചെയ്യട്ടെ. അങ്ങനെ നാട്ടിലെ പോലെ കാട്ടിലും കൊറോണ ക്കെതിരെ നിയമങ്ങൾ നിലവിൽ വന്നു. എഴുതിത്തയ്യാറാക്കിയ നിയമങ്ങൾ കേശവൻ കുറുക്കൻ എല്ലാവരെയും വായിച്ചുകേൾപ്പിച്ചു. അവരവരുടെ കടമകൾ നിർവഹിക്കുന്നതിനായി എല്ലാവരും യാത്ര പറഞ്ഞു നീങ്ങി.        

ആർച്ച പി മനോജ്
6 എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ