"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം/ലോകത്തെ നടുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെ അട്ടിമറിച്ച് ജനകോടികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ മഹാവ്യാധി ദിനംപ്രതി പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. COVID-19അഥവാ NOVEL CORONAVIRUS disease. മനുഷ്യായുസ്സിനെ കാർന്നുതിന്നുകൊണ്ടി രിക്കുകയാണ്. അതിനെക്കുറിച്ച് നമുക്ക് കൂടുതൽ വിലയിരുത്താം. | <p>ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെ അട്ടിമറിച്ച് ജനകോടികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ മഹാവ്യാധി ദിനംപ്രതി പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. COVID-19അഥവാ NOVEL CORONAVIRUS disease. മനുഷ്യായുസ്സിനെ കാർന്നുതിന്നുകൊണ്ടി രിക്കുകയാണ്. അതിനെക്കുറിച്ച് നമുക്ക് കൂടുതൽ വിലയിരുത്താം. </p> | ||
എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസ്. 2019-ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യൂമോണിയ ബാധിച്ച ജനങ്ങളിലാണ് ഇത് കണ്ടെത്തിയത്. NOVEL CORONAVIRUS (NCOV) ആണ് ഇപ്പോൾ ശാസ്ത്രീയമായി SARS COV-2 എന്ന നാമം നൽകിയിട്ടുള്ളത്. സൂക്ഷ്മജീവികളായ ബാക്ടീരിയകളേക്കാൾ ചെറുതാണിവ. ഒരു ജീവകോശത്തിനകത്തല്ലാതെ വളരാനോ പെരുകാനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ജീവകോശത്തിനകത്തെത്തിയാൽ വളരാനും പെരുകാനും തുടങ്ങും. കൊറോണാവൈറസ് അപകടകാരിയാകുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു വൈറസിന്റെ പ്രധാനഭാഗം പ്രോട്ടീൻ കവജത്തിനുള്ളിലായി കാണപ്പെടുന്ന ന്യൂക്ളിക് ആസിഡാണ്. അവ RNA അല്ലെങ്കിൽ DNA ആകാം. പ്രോട്ടീൻ കവജത്തെ കാപ്സിഡ് എന്ന് പറയുന്നു. അവRNA അല്ലെങ്കിൽ DNA-യെ പൊതിഞ്ഞു സംരക്ഷിക്കുന്നു. കോശഭിത്തിയിൽ പറ്റിപ്പിടിച്ച് ഇവ പെറ്റുപെരുകുന്നു. ജീവകോശത്തിനകത്തുകടന്നാൽ വൈറസിന്റെ ന്യൂക്ളിക് ആസിഡ് അവിടെ പെരുകുകയും കോശത്തിന് പ്രത്യേക പ്രോട്ടീൻ ആവരണം നിർമ്മിക്കുകയും ചെയ്യുന്നു. വൈറസുകൾ സൃഷ്ടിക്കുന്ന ന്യൂക്ളിക് ആസിഡും പ്രോട്ടീൻ തന്മാത്രകളും ചേർന്ന് പുതിയ വൈറസുകൾ രൂപപ്പെടുന്നു. ഇവ കോശത്തെ കീഴടക്കുന്നു. അതിനാൽ ജീവകോശം പൊട്ടിത്തെറി ക്കുകയോ മരിക്കുകയോ ചെയ്യുന്നു. ജീവകോശത്തെ പൊട്ടിച്ച് പുറത്തുചാടുന്ന വൈറസുകൾ അടുത്തുള്ള കോശങ്ങളെ ആക്രമിക്കും. ഇങ്ങനെ വിവിധ ശരീരഭാഗങ്ങളിലെ കോശങ്ങൾ നശിച്ച് നാം പൂർണ്ണമായും വൈറസുകളുടെ നിയന്ത്രണത്തിലാകും. ഇതുമൂലം മരണം വരെ സംഭവിക്കാം. | <p>എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസ്. 2019-ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യൂമോണിയ ബാധിച്ച ജനങ്ങളിലാണ് ഇത് കണ്ടെത്തിയത്. NOVEL CORONAVIRUS (NCOV) ആണ് ഇപ്പോൾ ശാസ്ത്രീയമായി SARS COV-2 എന്ന നാമം നൽകിയിട്ടുള്ളത്. സൂക്ഷ്മജീവികളായ ബാക്ടീരിയകളേക്കാൾ ചെറുതാണിവ. ഒരു ജീവകോശത്തിനകത്തല്ലാതെ വളരാനോ പെരുകാനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ജീവകോശത്തിനകത്തെത്തിയാൽ വളരാനും പെരുകാനും തുടങ്ങും. </p>കൊറോണാവൈറസ് അപകടകാരിയാകുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു വൈറസിന്റെ പ്രധാനഭാഗം പ്രോട്ടീൻ കവജത്തിനുള്ളിലായി കാണപ്പെടുന്ന ന്യൂക്ളിക് ആസിഡാണ്. അവ RNA അല്ലെങ്കിൽ DNA ആകാം. പ്രോട്ടീൻ കവജത്തെ കാപ്സിഡ് എന്ന് പറയുന്നു. അവRNA അല്ലെങ്കിൽ DNA-യെ പൊതിഞ്ഞു സംരക്ഷിക്കുന്നു. കോശഭിത്തിയിൽ പറ്റിപ്പിടിച്ച് ഇവ പെറ്റുപെരുകുന്നു. ജീവകോശത്തിനകത്തുകടന്നാൽ വൈറസിന്റെ ന്യൂക്ളിക് ആസിഡ് അവിടെ പെരുകുകയും കോശത്തിന് പ്രത്യേക പ്രോട്ടീൻ ആവരണം നിർമ്മിക്കുകയും ചെയ്യുന്നു. വൈറസുകൾ സൃഷ്ടിക്കുന്ന ന്യൂക്ളിക് ആസിഡും പ്രോട്ടീൻ തന്മാത്രകളും ചേർന്ന് പുതിയ വൈറസുകൾ രൂപപ്പെടുന്നു. ഇവ കോശത്തെ കീഴടക്കുന്നു. അതിനാൽ ജീവകോശം പൊട്ടിത്തെറി ക്കുകയോ മരിക്കുകയോ ചെയ്യുന്നു. ജീവകോശത്തെ പൊട്ടിച്ച് പുറത്തുചാടുന്ന വൈറസുകൾ അടുത്തുള്ള കോശങ്ങളെ ആക്രമിക്കും. ഇങ്ങനെ വിവിധ ശരീരഭാഗങ്ങളിലെ കോശങ്ങൾ നശിച്ച് നാം പൂർണ്ണമായും വൈറസുകളുടെ നിയന്ത്രണത്തിലാകും. ഇതുമൂലം മരണം വരെ സംഭവിക്കാം. | ||
കൊറോണ വൈറസിന്റെ ജനിതക ഘടകം ഒറ്റയിഴയുള്ള RNA-യാണ്. ഇതൊരു | കൊറോണ വൈറസിന്റെ ജനിതക ഘടകം ഒറ്റയിഴയുള്ള RNA-യാണ്. ഇതൊരു | ||
RNAവൈറസാണ്. സൂര്യപ്രതലത്തിനു ചുറ്റും കാണപ്പെടുന്ന മൂന്നു മണ്ഡലങ്ങളിലോന്നാണ് കൊറോണ. കിരീടം പോലെ തോന്നിക്കുന്ന ഒരു ആവരണം ഈ വൈറസിനു ചുറ്റും ഉള്ളതിനാലും സൂര്യന്റെ പ്രഭാവലയവുമായി സാദൃശ്യമുള്ളതിനാലുമാണ് കൊറോണ എന്ന പേരു നൽകിയത്. പ്രധാനമായും ഇത്തരം വൈറസുകൾ ശ്വാസനാളത്തെ ബാധിക്കുന്നു. അതുകൊണ്ടാണ് ജലദോഷം, തുമ്മൽ, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, പനി, ശ്വേതരക്താണുക്കളുടെ കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. | RNAവൈറസാണ്. സൂര്യപ്രതലത്തിനു ചുറ്റും കാണപ്പെടുന്ന മൂന്നു മണ്ഡലങ്ങളിലോന്നാണ് കൊറോണ. കിരീടം പോലെ തോന്നിക്കുന്ന ഒരു ആവരണം ഈ വൈറസിനു ചുറ്റും ഉള്ളതിനാലും സൂര്യന്റെ പ്രഭാവലയവുമായി സാദൃശ്യമുള്ളതിനാലുമാണ് കൊറോണ എന്ന പേരു നൽകിയത്. പ്രധാനമായും ഇത്തരം വൈറസുകൾ ശ്വാസനാളത്തെ ബാധിക്കുന്നു. അതുകൊണ്ടാണ് ജലദോഷം, തുമ്മൽ, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, പനി, ശ്വേതരക്താണുക്കളുടെ കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. |
23:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ നടുക്കിയ മഹാമാരി
ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെ അട്ടിമറിച്ച് ജനകോടികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ മഹാവ്യാധി ദിനംപ്രതി പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. COVID-19അഥവാ NOVEL CORONAVIRUS disease. മനുഷ്യായുസ്സിനെ കാർന്നുതിന്നുകൊണ്ടി രിക്കുകയാണ്. അതിനെക്കുറിച്ച് നമുക്ക് കൂടുതൽ വിലയിരുത്താം. എട്ടോളം വൈറസുകൾ ചേർന്ന ഒരു വൈറസ് കുടുംബമാണ് കൊറോണ വൈറസ്. 2019-ഡിസംബറിൽ ചൈനയിലെ വുഹാനിൽ ന്യൂമോണിയ ബാധിച്ച ജനങ്ങളിലാണ് ഇത് കണ്ടെത്തിയത്. NOVEL CORONAVIRUS (NCOV) ആണ് ഇപ്പോൾ ശാസ്ത്രീയമായി SARS COV-2 എന്ന നാമം നൽകിയിട്ടുള്ളത്. സൂക്ഷ്മജീവികളായ ബാക്ടീരിയകളേക്കാൾ ചെറുതാണിവ. ഒരു ജീവകോശത്തിനകത്തല്ലാതെ വളരാനോ പെരുകാനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ജീവകോശത്തിനകത്തെത്തിയാൽ വളരാനും പെരുകാനും തുടങ്ങും. കൊറോണാവൈറസ് അപകടകാരിയാകുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു വൈറസിന്റെ പ്രധാനഭാഗം പ്രോട്ടീൻ കവജത്തിനുള്ളിലായി കാണപ്പെടുന്ന ന്യൂക്ളിക് ആസിഡാണ്. അവ RNA അല്ലെങ്കിൽ DNA ആകാം. പ്രോട്ടീൻ കവജത്തെ കാപ്സിഡ് എന്ന് പറയുന്നു. അവRNA അല്ലെങ്കിൽ DNA-യെ പൊതിഞ്ഞു സംരക്ഷിക്കുന്നു. കോശഭിത്തിയിൽ പറ്റിപ്പിടിച്ച് ഇവ പെറ്റുപെരുകുന്നു. ജീവകോശത്തിനകത്തുകടന്നാൽ വൈറസിന്റെ ന്യൂക്ളിക് ആസിഡ് അവിടെ പെരുകുകയും കോശത്തിന് പ്രത്യേക പ്രോട്ടീൻ ആവരണം നിർമ്മിക്കുകയും ചെയ്യുന്നു. വൈറസുകൾ സൃഷ്ടിക്കുന്ന ന്യൂക്ളിക് ആസിഡും പ്രോട്ടീൻ തന്മാത്രകളും ചേർന്ന് പുതിയ വൈറസുകൾ രൂപപ്പെടുന്നു. ഇവ കോശത്തെ കീഴടക്കുന്നു. അതിനാൽ ജീവകോശം പൊട്ടിത്തെറി ക്കുകയോ മരിക്കുകയോ ചെയ്യുന്നു. ജീവകോശത്തെ പൊട്ടിച്ച് പുറത്തുചാടുന്ന വൈറസുകൾ അടുത്തുള്ള കോശങ്ങളെ ആക്രമിക്കും. ഇങ്ങനെ വിവിധ ശരീരഭാഗങ്ങളിലെ കോശങ്ങൾ നശിച്ച് നാം പൂർണ്ണമായും വൈറസുകളുടെ നിയന്ത്രണത്തിലാകും. ഇതുമൂലം മരണം വരെ സംഭവിക്കാം.കൊറോണ വൈറസിന്റെ ജനിതക ഘടകം ഒറ്റയിഴയുള്ള RNA-യാണ്. ഇതൊരു RNAവൈറസാണ്. സൂര്യപ്രതലത്തിനു ചുറ്റും കാണപ്പെടുന്ന മൂന്നു മണ്ഡലങ്ങളിലോന്നാണ് കൊറോണ. കിരീടം പോലെ തോന്നിക്കുന്ന ഒരു ആവരണം ഈ വൈറസിനു ചുറ്റും ഉള്ളതിനാലും സൂര്യന്റെ പ്രഭാവലയവുമായി സാദൃശ്യമുള്ളതിനാലുമാണ് കൊറോണ എന്ന പേരു നൽകിയത്. പ്രധാനമായും ഇത്തരം വൈറസുകൾ ശ്വാസനാളത്തെ ബാധിക്കുന്നു. അതുകൊണ്ടാണ് ജലദോഷം, തുമ്മൽ, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, പനി, ശ്വേതരക്താണുക്കളുടെ കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. കൊറോണാവൈറസ് ബാധിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. വൈറസ് ബാധിച്ച വ്യക്തിയുടെ ശരീരസ്രവത്തിൽ നിന്നും അയാൾ തൊടുന്ന വസ്തുക്കളിൽനിന്നും ഈ രോഗാണു പകരാം. വൈറസ് ബാധയുള്ള ആൾ തൊട്ട വസ്തുക്കളിൽ തൊട്ട് കൈ കഴുകാതെ ഇരുന്നാൽ എളുപ്പത്തിൽ വൈറസ് അയാളുടെ ശരീരത്തിൽ പ്രവേശിക്കും. ത്വക്ക് തുളച്ച് കയറാൻ കഴിയില്ലെങ്കിലും കണ്ണ്, മൂക്ക്, വായ ഇവിടങ്ങളിലൂടെ പെട്ടെന്ന് കടക്കും. രോഗിയുടെ തുമ്മൽ, ചുമ, ഇവ മറ്റൊരാളുടെ ദേഹത്ത് തെറിക്കുമ്പോഴും. അണു ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ രോഗിയുടെ ശ്രവം പരിശോധിച്ച് Real Time Polymerase Chain Reaction (RTPCR) ടെസ്റ്റ് നടത്തി പിന്നെ Gene Sequencing Test ഉം നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. നമ്മുടെ രാജ്യത്ത് COVID-19ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ നേരിട്ട പ്രളയത്തെക്കാളും നിപ്പയെക്കാളും കഠിനമായ പോരാട്ടമാണ്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ അവരവരുടെ കരുതലിൽ തന്നെയാണ്. ഗവൺമെന്റ് പറയുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാം. സമ്പർക്കത്തിലൂടെ ഈ രോഗം കൂടുതൽ പേർക്കും പകരുന്നു. അതുകൊണ്ട് നമുക്ക് സാമൂഹ്യസമ്പർക്കം പൂർണ്ണമായും ഒഴിവാക്കാം. കൂടുതൽ സമയവും വീടിനുള്ളിൽ തന്നെ ചിലവഴിക്കാം. ഫലപ്രദമായ വാക്സിനുകളൊന്നും തന്നെ ഇതുവരെ കണ്ടെത്തി യിട്ടില്ലാത്തതിനാൽ വൈറസ് ബാധ തടയാൻ മുൻകരുതലുകളും പ്രതിരോധവുമാണ് പ്രധാനം. അസുഖം ബാധിച്ചവരുമായി ഇടപഴകിയെന്ന് ഉറപ്പായാൽ ഉടൻതന്നെ നിരീക്ഷണത്തിൽ പ്രവേശിക്കുക. അസുഖം ബാധിച്ചവരെ മാറ്റി പാർപ്പിക്കുക. പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ മാസ്കുകൾ ധരിക്കുക. പുറത്തുപോയി വന്നാലും ഭക്ഷണം കഴിക്കുന്നതിന് മുൻപും പിൻപും കൈകൾ ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇവ രോഗാണുക്കൾ ശരീരത്തിനകത്ത് പ്രവേശിക്കുന്നത് ഒരു പരിധിവരെ തടയും. മൂക്കിലും കണ്ണിലും കൈകൾ കൊണ്ട് സ്പർശിക്കാതിരിക്കുക. സമൂഹത്തിലെ മിക്ക ജനങ്ങളും അസുഖം വന്നാൽ വീട്ടിലിരുന്ന് സ്വയം ചികിത്സിക്കും. സ്വയം ചികിത്സ ഒഴിവാക്കുക. അതുപോലെ തന്നെ ആവശ്യമില്ലാതെയുള്ള ആശുപത്രി സന്ദർശനം കുറയ്ക്കാം. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പൊതു ഗതാഗതം ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തുക അല്ലെങ്കിൽ ഒരു തൂവാല ഉപയോഗിക്കുക. ഇപ്പോൾ രാജ്യത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമങ്ങൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ്. അവ പൂർണ്ണമായും അനുസരിക്കുക. ചുരുക്കം ചിലർ പാലിക്കുന്നില്ലെങ്കിലും സമൂഹം ഇതിനോട് നല്ലരീതിയിൽ സഹകരിക്കുന്നുണ്ട്. ഓർക്കുക ഇത് മറ്റാരുടേയുമല്ല നമ്മുടെ സുരക്ഷയ്ക്കാണ്. ആശുപത്രിയിൽ ചികിത്സയിലുള്ള പലരും നിയമങ്ങളും ഡോക്ടർമാരുടെ നിർദ്ദേശങ്ങളും പാലിക്കുന്നത് കൊണ്ട് രോഗ വിമുക്തരായിട്ടുണ്ട്. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നും സഹായം എത്തുന്നുണ്ട്. പിന്നെ മറ്റ് രാജ്യങ്ങൾ അമേരിക്ക, ഇറ്റലി, സ്പെയിൻ, ബ്രിട്ടൺ ഇവരുടെ അവസ്ഥ നമ്മുടേതിനേക്കാൾ ശോചനീയമാണ്. ദിവസവും 500 ഉം 600 ഉം ആളുകളാണ് മരിച്ച് വീഴുന്നത്. ജയിലുകളിൽ നിന്നും മറ്റ് സംഘടനകളിൽ നിന്നും മാസ്കുകളും, സാനിറ്റൈസറുകളും വിതരണം ചെയ്യുന്നുണ്ട്. ബസ് സ്റ്റോപ്പുകളിലും മറ്റ് സ്ഥലങ്ങളിലും സോപ്പും ഹാന്റ് വാഷുമൊക്കെ വെയ്ക്കുന്നുണ്ട്. ഭക്ഷണം നൽകുന്നതിന് കമ്മ്യൂണിറ്റി കിച്ചണുകളും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യ കിറ്റുകളും സൗജന്യ റേഷനും സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. കേന്ദ്ര ഗവൺമെന്റിൽ നിന്നും സഹായം 757 കോടി രൂപ അനുവദിച്ചു. ആശുപത്രികളുടെ എണ്ണം കൂട്ടുകയും ഐസൊലേഷൻ വാർഡുകൾ കൂടുതൽ നിർമ്മിക്കുകയും ചെയ്തു. ചൈനയിൽ നിന്നും മരുന്നുകളും മറ്റ് ടെസ്റ്റ് കിറ്റുകളും വരുന്നുണ്ട്. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റും ഈ സഹായങ്ങൾ അഭിനന്ദനാർഹമായ രീതിയിൽ ഏകോപിപ്പിക്കുന്നുണ്ട്. രാവും പകലുമില്ലാതെ കുടുമ്പത്തെ കാണാതെ സ്വന്തം ജീവിതം അപകടത്തിലാണെന്നുപോലും നോക്കാതെ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകരുടേയും സ്ഥാനം ദൈവത്തിനൊപ്പമാണ്. പോലീസുകാരും മറ്റ് സന്നദ്ധ സംഘടനകളും രോഗം പടരാതിരിക്കാൻ കഠിനമായ സേവനമാണ് ചെയ്യുന്നത്. നമ്മുടെ രാജ്യം ഇത്രയധികം സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുമ്പോൾ അവർ പറയുന്ന നിർദ്ദേശങ്ങൾ നാം അനുസരിക്കേണ്ടതാണ്. രോഗം പടരാതെ സൂക്ഷിക്കുക എന്നതാണ് നമ്മുടെ കർത്തവ്യം. രോഗബാധിതരല്ലാത്തവർ നമ്മുടെ സഹോദരീ സഹോദരന്മാരെ സഹായിക്കുകയും വേണം. ദുരിതാശ്വാസ നിധിയിലേക്ക് നമ്മളാൽ കഴിയുന്ന വിധം സഹായിക്കാം. നമ്മുടെ ജനങ്ങൾ സർക്കാരിനൊപ്പം സഹകരിക്കുന്നത് കൊണ്ട് കൊറോണ വൈറസിന്റെ കുത്തനെയുള്ള പടർച്ച കുറഞ്ഞിട്ടുണ്ട്. ശുചിത്വ ബോധത്തോടെ സാമൂഹിക അകലം പാലിച്ച് ബോധവാന്മാരായി ജീവിക്കാം. എനിക്കുറപ്പുണ്ട് നിപ്പ വൈറസിനേയും പ്രളയത്തേയും അതിജീവിച്ച നമ്മൾ ഈ മഹാ വ്യാധിയേയും അതിജീവിക്കും. "ശാരീരിക അകലവും സാമൂഹിക ഒരുമയും" എന്ന മുദ്രാവാക്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് നമുക്ക് COVID -19എന്ന മഹാമാരിയോട് പൊരുതാം. പൊരുതി ജയിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം