"സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/മഷിത്തണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഷിത്തണ്ട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ്..എസ് യൂ.പി.എസ് വെങ്ങാനൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44252
| സ്കൂൾ കോഡ്= 44238
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

13:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഷിത്തണ്ട്

അലീന മോൾ നീട്ടി വിളിച്ചു. അമ്മേ... അമ്മേ എന്തെടുക്കുവാ ? ഒരു കോവിഡും ലോക്ക് ഡൗണും . വല്ലാതെ ബോറടിക്കുന്നു അമ്മേ ...ഞാൻ അമ്മയുടെ മൊബെൽ ഒന്ന് എടുത്തോട്ടെ അമ്മ അലീനയുടെ ചോദ്യം കേട്ടു. എന്തിനാ മോളെ? ഗെയിം കളിക്കാൻ . അലീന ശബ്ദം താഴ്ത്തി പറഞ്ഞു. നീ പുറത്തേയ്ക്ക് ഇറങ്ങി വന്നേ -- അലീന ചിണുങ്ങി. വന്നേ മോളേ ഈ ചെടിയ്ക്ക് വെള്ളം ഒഴിക്ക്. ഉം എനിക്കു വയ്യ എനിക്ക് ഗെയിം കളിക്കണം അലീന ശാണ്‌ഠ്യം പിടിച്ചു. അമ്മ അലീനയോട് പറഞ്ഞു ഈ പുഷ്പങ്ങളും ശലഭങ്ങളും നൽകുന്ന സന്തോഷം ഗെയിമിൽ നിന്ന് ലഭിക്കുമോ ? അമ്മേ ..എനിക്ക് ഗെയിമാണിഷ്ടം. മോളേ നാം ജീവനുള്ളവരാണ് ജീവനുള്ളവയെ നോക്കി നാം വളരണം. എങ്കിലേ ജീവനുള്ള ദൈവത്തെ ഉൾത്തടത്തിൽ ദർശിക്കുവാൻ കഴിയൂ. ജീവൻ ഉള്ളവയിലെല്ലാം ജീവദാതാവിന്റെ അംശമുണ്ടെന്ന് ഓരോ പച്ചത്തലപ്പും നമ്മെ പഠിപ്പിക്കുന്നുമുണ്ട്. ഒന്നു പോ അമ്മേ എന്നെ ശുണ്ഠി പിടിപ്പിക്കാതെ . അമ്മേ അമ്മയെ സഹായിക്കാൻ വേണ്ടിയല്ലേ ഈ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നത് അലീന അമ്മയുടെ പിന്നാലെ കൂടി. അമ്മ തോട്ടത്തിലെ എല്ലാ ചെടികൾക്കും പച്ചക്കറികൾക്കും വെള്ളമൊഴിക്കുന്നത് അ വൾ ശ്രദ്ധിച്ചു. ചെടികളുടെ ചോട്ടിൽ നിന്ന് അമ്മ ഒരു ചെടിയെ പിഴുതെടുത്തു ദൂരെയെറിഞ്ഞു. ഓ... അമ്മേ ഓരോ പച്ചത്തലപ്പും നമ്മെ പഠിപ്പിക്കുന്നു എന്നല്ലേ പറഞ്ഞത്. അങ്ങനെയെങ്കിൽ അമ്മ വലിച്ചെറിഞ്ഞ പച്ചത്തലപ്പ് എന്താണ് പഠിപ്പിക്കുന്നത് ഒന്നു പറഞ്ഞു താ അമ്മേ ... അമ്മ ചിരിച്ചു. മോളേ നീ എന്നെ കളിയാക്കുകയാണോ ? അലീന അമ്മയെ ഉറ്റു നോക്കി അമ്മ തുടർന്നു. മോളേ ധാരാളം വെള്ളം ലഭിക്കുന്നിടത്ത് യാതൊരു പരിചരണവുമില്ലാതെ തഴച്ചുവളരുന്ന ഈ സസ്യത്തിന്റെ കാണ്ഡം മാംസളവും മൃദുലവുമാണ്. പക്ഷേ ഈ കുഞ്ഞൻ ഒരു വലിയ കാര്യം നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന രീതിയിൽ ഒരു വലിയ രഹസ്യം നമ്മെ പഠിപ്പിക്കുന്നു. രഹസ്യമോ? എന്തു രഹസ്യമമ്മേ ?' ഈ ലോകത്തിലുള്ള എല്ലാ സസ്യങ്ങളും ജലം മണ്ണിൽ നിന്ന് ജലം വലിച്ചെടുത്ത് തണ്ട് വഴി ഇലകളിൽ എത്തിക്കുന്ന ആ അത്യപൂർവ്വ കാഴ്ച ഇവൻ കാണിച്ചു തരും. ഓ എന്റെ ടീച്ചർ കാണിച്ചു തന്നിട്ടുണ്ട്. മഷിത്തണ്ട് ച്ചെടി. എന്തിനാണമ്മേ ഈ ചെടിയെ പിഴുത് കളയുന്നത്. മോളേ ഇവൻ ഒരു വിരുതനാണ്. ജലം വേഗത്തിൽ വലിച്ചെടുത്ത് കാടുപോലെ തഴച്ചുവളരും. ഇത് മറ്റു സസ്യങ്ങളുടെ സുഗമമായ വളർച്ചയക്ക് തടസ്സമുണ്ടാക്കുന്നു. നാം നട്ടുവളർത്തുന്ന ചെടി നശിപ്പിച്ച് തഴച്ചുവളരുന്ന ഈ സസ്യത്തെ നിർത്തുന്നത് അനുയോജ്യമാണോ മോളേ ? ഇല്ല അലീന മറുപടി പറഞ്ഞു. മോളേ ഇതുപോലെയാണു മൊബൈൽ അരുതാത്തത് എല്ലാം സ്വീകരിക്കും. അത് തിന്റെ സ്വഭാവിക വളർച്ചയെ തടസ്സപ്പെടുത്തും. എന്നാൽ നല്ല ഗുണവും ഉണ്ടല്ലേ മഷിത്തണ്ട് ചെടി പോലെ. മോളേ നമ്മുടെ പരിസ്ഥിതിയിലേയ്ക്ക് നാം കണ്ണുകളുയർത്തി നാം വളരണം. അലീന മൗനം ഭജിച്ചു..

ആരതി.ആർ.എ
5 A സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ