"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/സന്യാസി നൽകിയ ഗുണപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സന്യാസി നൽകിയ ഗുണപാഠം | color=5 }} <p> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
| സ്കൂൾ=ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
| സ്കൂൾ കോഡ്= 42211
| സ്കൂൾ കോഡ്= 42211
| ഉപജില്ല= വർക്കല
| ഉപജില്ല= വർക്കല

13:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സന്യാസി നൽകിയ ഗുണപാഠം


പണ്ട് പണ്ട് അങ്ങ് ദൂരെ ഒരു ഗ്രാമം ഉണ്ടായിരുന്നു . ആ ഗ്രാമത്തിലെ ഒരു നദിയായിരുന്നു അവരുടെ ദാഹം അകറ്റിയിരുന്നത് .നദിയിലെ വെള്ളം അത്രയ്ക്ക് ശുദ്ധമായിരുന്നു കാലം കഴിയുംതോറും ആ ഗ്രാമത്തിന്റെ ഭംഗി നഷ്ടമായി തുടങ്ങി .ആ സമയത്താണ് അവിടൊരു വയസായ സന്യാസി എത്തുന്നത് അവിടത്തെ കാഴ്ച കണ്ട സന്യാസിക്ക് വല്ലാത്ത വിഷമമായി .താൻ മുൻപ് കണ്ട ഗ്രാമമായിരുന്നില്ല അത് .സന്യാസി ആ ഗ്രാമം മുഴുവൻ ചുറ്റി നടന്ന് കണ്ടു .അവിടമാകെ മാലിന്യം നിറഞ്ഞിരുന്നു .നാട്ടുകാർ അവരുടെ നദി മലിനമാക്കാൻ തുടങ്ങിയിരുന്നു .ഇത് കണ്ട സന്യാസി ഓരോ ആളുകളെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു .ഈ ഭൂമി ഇങ്ങനെ നശിപ്പിച്ചാൽ നിങ്ങൾക്ക് ഭയങ്കരമായ ആപത്തു വരും .ഇത് കേട്ട നാട്ടുകാർ സന്യാസിയെ പരിഹസിച്ചു നടന്ന് പോയി .ഇത് അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു കുറച്ച ദിവസം കഴിഞ്ഞപ്പോൾ രാമു എന്ന കൃഷിക്കാരന്റെ കാളകൾ ചത്തു വീണു .രാമുവിന് വളരെ സങ്കടമായി .ദിവസങ്ങൾ കഴിയുംതോറും ഓരോരോ മൃഗങ്ങൾ ചത്തുവീഴാൻ തുടങ്ങി .നാട്ടുകാർക്ക് വയറിളക്കം ഛർദി തുടങ്ങി പല അസുഖങ്ങളും വന്നു .പക്ഷേ അവർക്ക് എന്താണ് കാരണം എന്ന് മനസ്സിലായില്ല ഒരു ദിവസം രാവിലെ നാട്ടുകാർ അവരുടെ നദിയിലെ വെള്ളം കണ്ട് അമ്പരന്നു .ആ നദിയാകെ നിറം മാറി ഒഴുകുന്നു അവർ പരസ്പരം സങ്കടം പറഞ്ഞു കൊണ്ടിരുന്നു .അപ്പോഴാണ് സന്യാസി അതു വഴി വന്നത് .അദ്ദേഹം പറഞ്ഞു "ഈ മലിനജലം കുടിച്ചാണു നിങ്ങളുടെ മൃഗങ്ങൾ ചത്തത് .നിങ്ങൾക്ക് ഓരോ അസുഖങ്ങൾ വന്നത് .ഈ ദുരത്തതിനെല്ലാം കാരണം നിങ്ങൾ തന്നെയാണ് " ഇതും പറഞ്ഞു സന്യാസി പുഴയിലേക്കിറങ്ങി പുഴ വൃത്തിയാക്കാൻ തുടങ്ങി .ആദ്യം ആരും അദ്ദേഹത്തെ സഹായിച്ചില്ല .പിന്നീട് ഓരോരുത്തരായി വൃത്തിയാക്കാൻ തുടങ്ങി .ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഗ്രാമം പഴയപോലെ സുന്ദരമായി .നാട്ടുകാർ സന്യാസിയെ കണ്ടു നന്ദി പറയാൻ ചെന്നു അപ്പോൾ അദ്ദേഹം പറഞ്ഞു "ഇവിടെയുണ്ടാകുന്ന എല്ലാ പ്രകൃതി ദുരന്തങ്ങൾക്കും മാറാരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണം നാം മനുഷ്യർ മാത്രമാണ് മറ്റൊരു ജീവിയും ഭൂമിയെ ഇത്രയും മലിനമാക്കുന്നില്ല .ഒരു ദുരന്തം വരാൻ നാം കാത്തുനിൽക്കാതെ പ്രകൃതിയെ സ്നേഹിച്ചു മുന്നേറണം .വ്യക്തി ശുചിത്വം മാത്രമല്ല പരിസരശുചിത്വം കൂടി നാം ശീലിക്കണം "

അൽഫിയാ നാസർ
3 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ