"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ോ്്ാ് മദലൂാലൂ)
 
No edit summary
 
വരി 16: വരി 16:
| color= 4     
| color= 4     
}}
}}
{{verified1|name=pvp|തരം=ലേഖനം}}

13:05, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി മലിനീകരണവും രോഗപ്രതിരോധവും

ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് പരിസ്ഥിതി മലിനീകരണം. മനുഷ്യനും പരിസ്ഥിതിക്കും അപകടകാരികളായ വസ്തുക്കളാണ് മലിനീകരണം ഉണ്ടാക്കുന്നത്. പരിസ്ഥിതി മലിനീകരണം പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. അതുകൊണ്ടുതന്നെ മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തണം. കമ്പോസ്റ്റ് കുഴികൾ നിർമ്മിക്കുന്നതോടെ മാലിന്യ നിർമ്മാർജ്ജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ അതിലൂടെ മണ്ണിനെ സമ്പുഷ്ടമാക്കുന്നു. നാം ഏറ്റവും കൂടുതൽ ഉപേക്ഷിക്കേണ്ടത് പ്ലാസ്റ്റിക് കൂടുകൾ ആണ്. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുമ്പോൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വസ്തുക്കൾ കഴിവതും ഒഴിവാക്കുക. പാക്കറ്റിൽ ഉള്ള ഭക്ഷണപദാർഥങ്ങൾ വാങ്ങണമെന്ന് നിർബന്ധമാണെങ്കിൽ അത് റീസൈക്കിൾ ചെയ്യാവുന്ന താണെന്ന് ഉറപ്പാക്കുക. ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപയോഗം മതിയാകുന്ന ബൾബുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പുറത്തു പോകുമ്പോൾ കടലാസ് ബാഗുകൾ കയ്യിൽ കരുതുക. സ്വകാര്യവാഹനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക. മലിനീകരണത്തിനുള്ള പ്രധാന കാരണം വർധിച്ചുവരുന്ന വാഹന ഉപയോഗം തന്നെയാണ്. കഴിയുമെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സ്വന്തം വാഹനം ഒഴിവാക്കുക. നടക്കുക, സൈക്കിൾ ഉപയോഗിക്കുക, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുക. എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള പ്രധാന വഴിയാണ് വ്യക്തിശുചിത്വം. അതോടൊപ്പം പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശുചിയായ പരിസരവും അന്തരീക്ഷവും ആണ് നാം എല്ലാവർക്കും വേണ്ടത്. ലോകം മുഴുവൻ ഇന്ന് നേരിടുന്ന മഹാമാരി യായ കൊറോണ വൈറസിനെ യും നമുക്ക് എല്ലാവർക്കും വ്യക്തിശുചിത്വവും, സാമൂഹിക അകലവും പാലിച്ച് നേരിടാം. ഈ ലോക് ഡൗൺ കാലത്ത് വ്യക്തിശുചിത്വവും, സാമൂഹിക അകലവും പാലിച്ചുകൊണ്ട് വീട്ടിലിരുന്ന് നമുക്ക് കോ വിഡ് 19 എതിരെ നമുക്ക് പോരാടാം.

ശ്രീന ശ്രീനിവാസൻ
1O B എച്ച് എച്ച് എസ ഓഫ് ജീസസ് കോതാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം