"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/വൃത്തിയുടെ പ്രസക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തിയുടെ പ്രസക്തി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:


നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്കും മറ്റുള്ളവരിൽ നിന്ന് നമ്മിലേക്കും അണുബാധ ഉണ്ടാവാതിരിക്കാൻ നിങ്ങൾ വളരെയധികം ശ്രദ്ധ പുലർത്തുമെന്ന ആത്മവിശ്വാസത്തോടെ ....
നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്കും മറ്റുള്ളവരിൽ നിന്ന് നമ്മിലേക്കും അണുബാധ ഉണ്ടാവാതിരിക്കാൻ നിങ്ങൾ വളരെയധികം ശ്രദ്ധ പുലർത്തുമെന്ന ആത്മവിശ്വാസത്തോടെ ....
{{BoxBottom1
| പേര്= മിൻഹാജ്.പി
| ക്ലാസ്സ്= 5H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗണപത് എ.യു.പി. സ്കൂൾ,കിഴിശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18241
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:56, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തിയുടെ പ്രസക്തി

കൂട്ടുകാരേ... നമ്മുടെ ഈ കൊച്ചു ജീവിതത്തിനിടയിൽ നാം എന്തെല്ലാം പ്രകൃതിയുടെ കുസൃതികൾ കണ്ടു അല്ലേ? നമുക്കെല്ലാം അറിയുക നമ്മുടെ മുതുമുത്തശ്ശിമാർ പറഞ്ഞ് തന്നിരുന്ന വെറും കിസ്സകൾ മാത്രമായിരുന്നു. ഇന്നിപ്പോൾ അതല്ല നമ്മുടെ ലോകത്തിന്റെ അവസ്ഥ. നമ്മളെ പോലുള്ള കൊച്ചു കുട്ടികൾക്ക് വരെ അനുഭവകഥകൾ ഒരുപാട് പറയാനുണ്ട്.

രണ്ട് മഹാപ്രളയങ്ങളും ഓഖി എന്നൊരുവൻ ചുഴലിയും നിപാവൈറസും ഇപ്പോൾ ഇതാ എല്ലാത്തിനേയും അടക്കി നിർത്താൻ കഴിവുള്ള മഹാമാരിയായി കൊറോണ എന്ന കോവിഡ് 19-നും

എന്തുകൊണ്ടാണ് ഇങ്ങനെ ഒന്നിന്നു പിറകെ ഒന്നൊന്നായി വൻ ദുരന്തങ്ങൾ നമ്മെ വേട്ടയാടി കൊണ്ടിരിക്കുന്നത്? അതിൽ നിന്നെല്ലാം മോചനം നേടാൻ നാം എന്തെല്ലാം മുൻ കരുതലുകൾ സ്വീകരിക്കണം?

ആദ്യമായിട്ട് നമുക്ക് വേണ്ടത് വൃത്തിയാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് പോലെ തന്നെ നാം നമ്മുടെ കൊച്ചുഗ്രാമങ്ങളും വൃത്തിയായി കൊണ്ട് നടക്കണം. വൃത്തിഹീനമായ ചുറ്റുപാടുകൾ നമ്മുടെ അന്തരീക്ഷം മലിനമാക്കും. അപ്പോൾ നാം ശ്വസിക്കുന്ന വായു മലിനമാവും ,ശുദ്ധവായു ശ്വസിക്കാൻ കിട്ടാതാവും. അങ്ങിനെ ഉണ്ടായാൽ മാരകമായ രോഗങ്ങൾ നമുക്കിടയിൽ വ്യാപിക്കും, പ്രകൃതിയും നമ്മോട് കോപിക്കും. അത് കൊണ്ട് നാം വൃത്തിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ഇന്ന് നാം കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് കോവിഡ് 19 എന്ന മഹാമാരി നമ്മുടെ ലോകത്തെ തന്നെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഒരു ദുരവസ്ഥയിൽ കൂടിയാണ്. അതിൽ നിന്ന് മോചനം നേടുകയാണ് നമ്മുടെ ഏറ്റവും വലിയ കർത്തവ്യം.

അപ്പോൾ കൂട്ടുകാരേ... നിങ്ങൾ എപ്പോഴും വൃത്തിയായിട്ട് ഇരിക്കുക, എല്ലാവരിൽ നിന്നും സാമൂഹിക അകലം പാലിക്കുക, ഇടക്കിടക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകുക, അത്യാവശ്യമായി പുറത്ത് എവിടെയെങ്കിലും പോവേണ്ടിവന്നാൽ മാസ്ക് ഉപയോഗിക്കുക, വീട്ടിൽ വന്നാലുടൻ കൈകൾ കഴുകുകയും ഉടൻ കുളിക്കുകയും മറ്റൊരു വസ്ത്രം ധരിക്കുകയും ചെയ്യുക. എന്നിട്ട് മറ്റുള്ള കാര്യങ്ങളിൽ ഏർപ്പെടുക.

നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്കും മറ്റുള്ളവരിൽ നിന്ന് നമ്മിലേക്കും അണുബാധ ഉണ്ടാവാതിരിക്കാൻ നിങ്ങൾ വളരെയധികം ശ്രദ്ധ പുലർത്തുമെന്ന ആത്മവിശ്വാസത്തോടെ ....

മിൻഹാജ്.പി
5H ഗണപത് എ.യു.പി. സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം