"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ മാലാഖ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കഥ}}
{{Verified1|name=sheebasunilraj| തരം=   കഥ   }}

10:14, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാലാഖ


അവൾ പതിവുപോലെ വീട്ടിൽ നിന്നും ഇറങ്ങി. അപ്പുറത്തെ വീട്ടിലെ ചേച്ചി ചോദിച്ചു " നീ എങ്ങോട്ടാ രേഷ്മേ ?" "എനിക്ക് ഡ്യൂട്ടി ഉണ്ട് ചേച്ചി"."സൂക്ഷിച്ച് പോണേ മോളെ."രേഷ്മ ചിരിച്ചു കൊണ്ട് നടന്നകന്നു. രേഷ്മ ഹോസ്പിറ്റലിൽ എത്തി. വൃദ്ധരായ ദമ്പതികളുടെ ഐസൊലേഷൻ വാർഡിൽ ആയിരുന്നു ഡ്യൂട്ടി. അമ്മച്ചിക്ക് ആണെങ്കിൽ തീരെ ഓർമ്മ ഇല്ലായിരുന്നു. അപ്പച്ചനുംപലതരം രോഗങ്ങൾ ഉണ്ടായിരുന്നു. അവർക്ക് ഗുരുതര രോഗങ്ങൾ ഉള്ളതുകൊണ്ട് ഡോക്ടർമാർ ആശങ്കയിൽ ആയിരുന്നു. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് അവൾക്ക് തോന്നി. ഉറങ്ങാതെ വാശി പിടിക്കുമ്പോൾ പാട്ടുപാടി വരെ ഉറക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇത് കാണുമ്പോൾ രമ്യ സിസ്റ്റർ പറയും " നീ പേട്ടല്ലോ രേഷ്മെ". "ഏയ് എനിക്കതിൽ സന്തോഷമേ ഉള്ളൂ. പക്ഷേ ഈ ഫേസ് മാസ്കും സുരക്ഷാ വസ്ത്രങ്ങളും ഇട്ടു നിൽക്കുന്ന കാര്യമാ കഷ്ടം. ഒന്ന് വെള്ളം കുടിക്കാൻ പോലും വയ്യ ". രമ്യയും അത് ശരി വച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ രേഷ്മക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. ഇൗ വിവരം അവൾ ഡോക്ടറുമായി പങ്ക് വച്ചു... "നമുക്കൊരു കാര്യം ചെയ്യാം, സ്രവ പരിശോധനയ്ക്ക് അയയ്ക്കാം. റിസൾട്ട് വരുന്നത് വരെ ക്വാരന്റിനിൽ തുടരണം ". ഡോക്ടർ പറഞ്ഞു. റിസൾട്ട് വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. വിവരമറിഞ്ഞ രമ്യ സിസ്റ്റർ പറഞ്ഞു ," ഞാൻ അന്നേ പറഞ്ഞതാ അവരുമായി അകലം പാലിച്ച് നിൽക്കണമെന്ന് ". " ഞാൻ എന്റെ ആരോഗ്യം അല്ല നോക്കിയത്, അവരുടെ ആരോഗ്യമാണ് "..... "അത് പോട്ടെ ,അസുഖമോക്കെ മാറി വരുമ്പോൾ വേറെ വാർഡിൽ ഡ്യൂട്ടി ചെയ്താൽ മതി "....."ഇല്ല.... ഇല്ല.... രോഗം മാറിയ ശേഷം ഇവിടെത്തന്നെ ജോലി ചെയ്യാനാണ് എനിക്കിഷ്ടം..." രേഷ്മ പുഞ്ചിരിയോടെ മറുപടി പറഞ്ഞു...

ഹാഷ്മിഅൽമുബാറക്
3A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ