"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/ഇന്നെന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്നെന്റെ നാട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

07:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്നെന്റെ നാട്

പുഞ്ചതൻ പാടങ്ങൾ കൊഞ്ചി തിമിർക്കുന്ന
മൊഞ്ചേറും നാടാണ് എന്റെ നാട് .
വഞ്ചിപ്പാട്ടീണവും ഒാളവും തീരവും
നെഞ്ചേറ്റും എൻ നാട് കുട്ടനാട് .
തോടുകൾ, ആറുകൾ, കായൽപ്പരപ്പുകൾ,
തോണികൾ പലതരം കാൺമു നമ്മൾ.
തോൽപ്പിക്കാനാകാത്ത കർഷകക്കൂട്ടങ്ങൾ,
തോൽക്കാൻ മനസ്സില്ലാ തൊഴിലാളികൾ,
അമിതമാം "വിഷമിന്നു" എന്നുടെ നാടിനെ
അതികഠിനമാം രോഗത്തിനടിമയാക്കി.
അറിവില്ലാത്തൊരുവനും ചെയ്തു പോയതല്ല,
അമിത ലാഭത്തിൻ കൊതിതൻ ഫലം.
ശരിതേടിപ്പോകണമെനിക്കെന്റെ നാടിനെ
ശരിതൻ വഴിക്കു നയിച്ചിടേണം.
ശാലീന സുന്ദരമാമെൻ പ്രിയനാട്ടിൽ
ശലഭങ്ങൾ വീണ്ടും പറന്നീടണം,
ശലഭങ്ങൾ വീണ്ടും പറന്നീടണം..
 

സായൂജ്യ സുരേഷ്
6 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത