"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോണ കവർന്നെടുത്ത ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവർന്നെടുത്ത ജീവിതം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അമ്പലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:51, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കവർന്നെടുത്ത ജീവിതം

ജീവിതത്തിൽ ഒരുപാട് വീഴ്ചകളും താഴ്ചകളും മാത്രമാണ് സുരേന്ദ്രന് ഉണ്ടായത്. അയാൾ തന്റെ ജീവിതം തന്റെ അമ്മയ്ക്കും ഭാര്യക്കും തന്റെ പിഞ്ചു മക്കൾക്കും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. തനിക്ക് ഒരു ജോലി അത്യാവശ്യമാണ് അതില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാൻ സുരേന്ദ്രൻ ഒരുപാട് താമസിച്ചിരുന്നു. അയാൾ നാട്ടിലും മറ്റും ഒരുപാട് ആളുകളുടെ കയ്യിൽ നിന്നും കടം വാങ്ങി വാങ്ങി അത് തിരിച്ചുകൊടുക്കാനാവാതെ ആ കടം പെരുകി പെരുകി ഒരു വലിയ തുകയായി മാറി. ഇനി ഒരുമാർഗ്ഗവുമില്ല എന്ന് മനസ്സിലാക്കിയ അയാൾ ഒരു ജോലിക്ക് വേണ്ടി തിരച്ചിൽ തുടങ്ങി. അങ്ങനെ തിരഞ്ഞു തിരഞ്ഞു ഒരു സുഹൃത്ത് വഴി ദുബായിൽ അയാൾക് ഒരു ജോലി ശരിയായി. അയാൾ ഭാര്യയെയും അമ്മയെയും മക്കളെയും വിട്ടു അന്യ നാട്ടിലേക്ക് ജോലിക്കായി പോയി തന്റെ അവസ്ഥ മൂലം അയാൾ കിട്ടിയ ജോലികൾ എല്ലാം ചെയ്യാൻ തുടങ്ങി. അവിടെ ഉള്ള വീടുകൾ വൃത്തിയാക്കാൻ വണ്ടികൾ ഓടിക്കാൻ അങ്ങനെ ഒരു പാട് കാര്യങ്ങൾ അങ്ങനെ ഇരിക്കുമ്പോഴാണ് തനിക്ക് ജോലിക്ക് ഒന്നും പോകാനാവാതെ താൻ താമസിച്ചുകൊണ്ടിരിക്കുന്ന മുറിയിൽ തന്നെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായത്. ലോകമെമ്പാടും ഒരു മഹാ വ്യാധി പരന്നു കൊണ്ടിരിക്കുന്നു ഒരുപാട് ജീവൻ എടുക്കുന്നു എന്ന് അയാൾ അറിയുന്നത് ആ വ്യാധി മൂലം നാട്ടിലേക്ക് പോലും പോകാനാവാതെ നാട്ടിലേക്ക് പണമയക്കാനാവാ തെയായി തനിക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല കടക്കാരെല്ലാം തന്റെ വീട്ടിൽ ചെന്ന് ഭീഷണികളും വീട്ടിലെ വസ്തുക്കൾ തല്ലി പൊട്ടിക്കുകയും ചെയ്യുന്നു. ഒരു നിവർട്ടിയുമില്ലാതെ അയാൾ ആരും കാണാതെ പുറത്തിറങ്ങുകയും തന്നെ കൊണ്ടാകുന്ന ജോലികളെല്ലാം ചെയ്യുകയും പയിസ സമ്പാദിച്ചു വീട്ടിലേക്ക് അയക്കുകയും ചെയ്തു കൊണ്ടിരുന്നു. പെട്ടന്ന് ഒരു ദിവസം വല്ലാത്ത അസ്വസ്ഥതകൾ ഉണ്ടാകുകയും തലവേദന പനി ശരീരം തളർച്ച അനുഭവപ്പെടുകയും ഉണ്ടായി. പക്ഷെ അയാൾ ആരോടും ഒന്നും പറയാതെ വീണ്ടുo ജോലികൾക്ക് പോവുകയും ചെയ്തു. അങ്ങനെ ഒരു ദിവസം ജോലിക്കായി ഇറങ്ങിയ അയാൾ ബോധം നഷ്ടപ്പെട്ടു താഴേക്കു വീണു ആരും പുറത്തില്ലാത്ത തിനാൽ അയാളെ പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല കുറച്ചു സമയങ്ങൾക്ക് ശേഷം അതുവഴി ആരോഗ്യ സംഘടനയിൽ ഉള്ളവർ പോകുകയും അയാളെ കാണുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അയാൾ വളരെ ക്ഷീണിതനായിരുന്നു ഒരു പാട് രോഗങ്ങളും അയാൾക്ക്‌ ഉണ്ടായിരുന്നു. ആദ്യമൊക്കെ അയാളുടെ ശരീരത്തിൽ പുരോഗതികൾ ഉണ്ടായിരുന്നു പക്ഷെ പെട്ടെന്നു ഒരു ദിവസം അയാളെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു അയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയ മേൽവിലാസം വെച്ച് അവർ അയാൾ താമസിച്ച മുറിയിൽ ചെന്ന് തിരഞ്ഞപ്പോൾ അയാൾ മലയാളി ആണെന്ന് അവർക്ക് മനസ്സിലാകുകയും ഇന്ത്യയുമായി ബന്ധപ്പെട്ട് അയാളുടെ ഗ്രാമത്തിലുള്ള വീട്ടിൽ അറിയിക്കുകയും ചെയ്തു. അയാളല്ലാതെ മറ്റാരും അവർക്കു തുണയായി ഉണ്ടായിരുന്നില്ല. അയാളുടെ ജീവൻ നിമിഷങ്ങൾക്കകം നിശ്ചലമായി അയാളുടെ കണ്ണിൽ നിന്നും അവസാന കണ്ണുനീർ തുള്ളി വന്നു അയാൾ ഈ ലോകത്തു നിന്നും വിട പറഞ്ഞു പോയി എന്നാൽ ഒരിക്കലുമായാൾ ഭീരുവായി മാറിയിരുന്നില്ല. അങ്ങനെ വീട്ടുകാരെ മരണ വാർത്ത അറിയിക്കുന്നു. അപ്പോഴാണ് മറ്റൊരു പ്രശ്നം കൂടി ഉണ്ടാക്കുന്നത് അയാളുടെ മൃതദേഹം നാട്ടിലേക്ക് വിട്ടുകൊടുക്കാൻ പറ്റില്ല എന്ന് ഗൾഫിൽ നിന്നും അറിയിക്കുന്നത്. കാരണം ഇതൊരു മഹാവ്യാധി ആയതിനാൽ അവിടെനിന്നും നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. മൃദദേഹം വിട്ടുകൊടുക്കാതെ അവർ അയാളുടെ ശരീരം അവിടെത്തന്നെ സംസ്കരിച്ചു. വീട്ടിലാണെങ്കിൽ മരണമുണ്ടായത് പോലും നോകാതെ കടം ചോദിച്ചു ആളുകൾ ഒരു ദാക്ഷണ്യവുമില്ലാതെ കയറിയിറങ്ങി കൊണ്ടിരുന്നു. അവസാനം ഒരു വഴിയുമില്ലാതെ സുരേന്ദ്രന്റെ കുടുംബം അയാൾക്ക്‌ പുറകിൽ യാത്രയായി പിഞ്ചു മക്കൾ ഭാര്യ അമ്മ എന്നിവരെല്ലാം വിഷം കഴിച്ചു ആത്മഹത്യാ ചെയ്തു. തന്റെ മക്കളെ കാണണമെന്ന് സുരേന്ദ്രന് വലിയ ആഗ്രഹമായിരുന്നു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സുരേന്ദ്രന്റെ ജീവിതത്തിൽ ഉണ്ടായത്. ഒരു മഹാ മാരി മൂലം ഒരു കുടുംബം ഇല്ലാതെയായി....... (നമ്മുക്ക് ഈ മഹാമാരി ഒരു മിച്ചു നിന്ന് തടയാം)

റാണിയ ലിയാഖത്ത്
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ