"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/വിടരാത്ത പൂക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിടരാത്ത പൂക്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്=റിമി റെന്നി  
| പേര്=റിമി റെന്നി  
| ക്ലാസ്സ്=7D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 ഡി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 41: വരി 41:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം=  കവിത }}

12:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിടരാത്ത പൂക്കാലം

അകലെയാ സന്ധ്യയിൽ പൂത്തുവിരിഞ്ഞൊരാ
പൊൻതാരകത്തിന്റെ ശോഭ നോക്കി
ഏകാന്തമായി നെടുവീർപ്പിടുന്നിതാ
ഏകയായി തീർന്നു ഞാനിന്നി മന്നിൽ
വിടരാൻ കൊതിക്കുന്ന പുലരിക്കുവേണ്ടി ഞാൻ
സന്ധ്യതൻ വീഥിയിൽ നിന്നിടുന്നു
ആരെയോ തേടി തിരഞ്ഞു കൊണ്ടെൻ മനം
ഇന്നും വിഷാദമായി തീർന്നിടുന്നു
ഒരിക്കലും വിരിയില്ല ഇനിയൊരു പൂക്കാലം
കൊഴിഞ്ഞുപോയി എങ്ങോ മാഞ്ഞുപോയി
വിരിയാത്ത പൂക്കാലം എന്നുമെൻ അകതാരിൽ
വേദനയോടെ ചിരിച്ചിടുന്നു.
മറക്കുവാൻ മാത്രമാണെന്നുമീ ജീവിതം
ഓർമകൾ നമ്മെ പിരിഞ്ഞുവെന്നൊ?
ഏകാന്തമാകുമോ ഇനിയുള്ളനാളുകൾ
വിടരാത്ത പൂക്കാലമെന്ന പോലെ
ലോകംമുഴുവൻ വസന്തം നിറയ്ക്കുന്ന
നാളുകളെ കാക്കയാണെന്നുമീ ഞാൻ
ഒറ്റയ്ക്ക് വിരിയാനല്ലോരുകൂട്ടമായ് വിരിഞ്ഞ്
ആനന്ദ നൃത്തമൊന്നാടീടുവാൻ
എത്രനാൾ കാക്കണം ഞാനുമെൻ മോഹവും
എത്രനാൾ എത്രനാൾ കാക്കവേണം


റിമി റെന്നി
7 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത