"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/കൃഷിക്കാരനും മക്കളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൃഷിക്കാരനും മക്കളും | color=5 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=5  
| color=5  
}}
}}
{{Verified1|name=Sachingnair|തരം=കഥ }}

11:04, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൃഷിക്കാരനും മക്കളും

ഒരിടത്ത് ഒരു കൃഷിക്കാരനുണ്ടായിരുന്നു. നല്ല പരിശ്രമശാലിയായിരുന്നു അയാൾ. ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല. സ്വന്തമായി ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു അയാൾക്ക്. പക്ഷേ അയാളുടെ മകൻ മഹാ മടിയനായിരുന്നു. അവൻ അച്ഛനെ സഹായിച്ചതെ ഇല്ല. താൻ മരിച്ചു പോയാൽ ഇവരുടെ ഗതി എന്താകും എന്നോർത്ത് അയാൾ വേവലാതിപ്പെട്ടു. അങ്ങനെ കാലം കഴിഞ്ഞു പോയി. ഒടുവിൽ ആ കൃഷിക്കാരനു വയസ്സായി. മരിക്കാനുള്ള സമയവും വന്നണഞ്ഞു. അയാൾ തൻ്റെ മകനോട് അവസാനമായി പറഞ്ഞു. "മുന്തിരി ത്തോട്ടത്തിൽ ഞാൻ ഒരു നിധി കുഴിച്ചിട്ടിടുണ്ട്. അതെടുത്ത് സുഖമായി ജീവിക്കുക. അച്ഛൻ്റെ മരണശേഷം മകൻ മുന്തിരിത്തോപ്പ് മുഴുവൻ കിളച്ചു മറിച്ചു. നിധി കണ്ടില്ല. പക്ഷേ നന്നായി കിളച്ചതുകൊണ്ടു അക്കൊല്ലത്തെ വിളവു ഇരട്ടിയായി. അച്ഛൻ ഉദ്ദേശിച്ച നിധി എന്താണ് എന്നു മകന് മനസിലായി . അവനും അധ്വാനശീലമുള്ളവനായി മാറി.

ആര്യ ലാലി
10 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ