"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ബാല്യത്തിന്റെ നൊമ്പരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
നാട്ടിൻപുറം എന്ന് പണ്ട് വിശേഷിപ്പിച്ചിരുന്നു എങ്കിലും ഇന്ന് ഈ പ്രദേശത്തിന് ഒത്തിരി മാറ്റം വന്നിരിക്കുന്നു. കടബാധ്യത കൊമ്ട് അന്യാധാനപ്പെട്ടും സ്വത്ത ഭാഗം വച്ചും പോയ പല വയലുകളും പറമ്പുകളും പണ്ട് കുട്ടികൾക്ക് പന്ത് കളിക്കാനും ഒളിച്ചു കളിക്കാനുമുള്ള ഇടങ്ങളായിരുന്നു. എന്നാൾ അവിടെ മാനം മുട്ടിയിട്ടില്ലെങ്കിലും മാനം മുട്ടാൻ കാത്തിരിക്കുന്ന കെട്ടിടങ്ങളും വീടുകളും നിറഞ്ഞ് നിഗൂഢമായ ഒരന്തരീക്ഷം അവിടെ തീർത്തിരിക്കുന്നു. പണ്ട് കുട്ടികളായിരുന്നപ്പോൾ ആ പറമ്പിൽ ഓടിക്കളിച്ചതും കൗതുകത്തോടും സന്തോഷത്തോടും മരങ്ങൾ നട്ടതും അതിലുണ്ടായ ഫലങ്ങൾ കല്ലെറിഞ്ഞു വീഴ്ത്തിയും തോട്ടികൊണ്ടു പറിച്ചും താഴെ വീണത് പെറുക്കി തിന്നും നടന്ന ആ പറമ്പിന്റെ ഇന്നത്തെ അവസ്ഥ അപ്പുണ്ണിയേട്ടന്റെ ചായക്കടയുടെ പഴയ ബെഞ്ചിലിരുന്ന് ആവി പറക്കുന്ന ചായ ഊതിക്കൊണ്ട് ദീർഘവിശ്വാസം എടുത്ത് നോക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ വാർദ്ധക്യാവസ്ഥയിൽ ആടിത്തിമർക്കുവാൻ തങ്ങൾക്കായില്ലെങ്കിലും കൊച്ചുമക്കൾ കളിച്ചു തിമർക്കുന്നതെങ്കിലും കാണാമായിരുന്നല്ലോ. | നാട്ടിൻപുറം എന്ന് പണ്ട് വിശേഷിപ്പിച്ചിരുന്നു എങ്കിലും ഇന്ന് ഈ പ്രദേശത്തിന് ഒത്തിരി മാറ്റം വന്നിരിക്കുന്നു. കടബാധ്യത കൊമ്ട് അന്യാധാനപ്പെട്ടും സ്വത്ത ഭാഗം വച്ചും പോയ പല വയലുകളും പറമ്പുകളും പണ്ട് കുട്ടികൾക്ക് പന്ത് കളിക്കാനും ഒളിച്ചു കളിക്കാനുമുള്ള ഇടങ്ങളായിരുന്നു. എന്നാൾ അവിടെ മാനം മുട്ടിയിട്ടില്ലെങ്കിലും മാനം മുട്ടാൻ കാത്തിരിക്കുന്ന കെട്ടിടങ്ങളും വീടുകളും നിറഞ്ഞ് നിഗൂഢമായ ഒരന്തരീക്ഷം അവിടെ തീർത്തിരിക്കുന്നു. പണ്ട് കുട്ടികളായിരുന്നപ്പോൾ ആ പറമ്പിൽ ഓടിക്കളിച്ചതും കൗതുകത്തോടും സന്തോഷത്തോടും മരങ്ങൾ നട്ടതും അതിലുണ്ടായ ഫലങ്ങൾ കല്ലെറിഞ്ഞു വീഴ്ത്തിയും തോട്ടികൊണ്ടു പറിച്ചും താഴെ വീണത് പെറുക്കി തിന്നും നടന്ന ആ പറമ്പിന്റെ ഇന്നത്തെ അവസ്ഥ അപ്പുണ്ണിയേട്ടന്റെ ചായക്കടയുടെ പഴയ ബെഞ്ചിലിരുന്ന് ആവി പറക്കുന്ന ചായ ഊതിക്കൊണ്ട് ദീർഘവിശ്വാസം എടുത്ത് നോക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ വാർദ്ധക്യാവസ്ഥയിൽ ആടിത്തിമർക്കുവാൻ തങ്ങൾക്കായില്ലെങ്കിലും കൊച്ചുമക്കൾ കളിച്ചു തിമർക്കുന്നതെങ്കിലും കാണാമായിരുന്നല്ലോ. ഇതൊക്കെയായിരുന്നു. അവരുടെ വിലാപങ്ങൾ. ഈ നാടിന്റെ ഒരു ഭാഗമായിരുന്ന ശാന്ത ചേച്ചിയുടെ വീട്ടിലെ ഒച്ചയും അനക്കവും അവളായിരുന്നു, ആ ആറ് വയസ്സുകാരി. പിച്ചവച്ചു തുടങ്ങിയപ്പോൾ നാട്ടിൽ തനിച്ച് താമസിക്കുന്ന അമ്മയുടെ അടുത്ത് ആക്കിയിട്ട് പോയതായിരുന്നു മകനും മരുമകളും. മാസം തോറും അയക്കുന്ന പണമല്ലാതെ മകന്റെയും മരുമകളുടെയും വരവും പോക്കുമില്ല. മീനൂട്ടി എന്നു വിളിക്കുന്ന ആ ആറ് വയസ്സുകാരിക്ക് മുത്തശ്ശിയുടെ വീട് വളരെ ഇഷ്ടമായിരുന്നു. അവിടെ കളിക്കാൻ സമപ്രായക്കാരായ കുട്ടികളില്ലെങ്കിലും മുത്തശ്ശി അവൾക്ക് മറ്റൊരു ലോകം കാട്ടിക്കൊടുത്തു. മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാനും, അവയ്ക്ക് വെള്ളം ഒഴിക്കാനും, മരങ്ങളിൽ കൂടുകൂട്ടുന്ന പക്ഷികളോട് കൂട്ടുകൂടാനും, വേലിക്കരികിലെ നീർച്ചാലിലൂടെ പോകുന്ന മീൻകുഞ്ഞുങ്ങളെ കണ്ട് രസിക്കാനും അവൾ പഠിച്ചു. പ്രകൃതി അവളുടെ മുന്നിൽ ഒരു കൗതുകമായി വളർന്നു. മാതാപിതാക്കളെ കാണണമെന്ന് അവൾക്ക് ആഗ്രഹമുണ്ടെങ്കിലും, മുത്തശ്ശിയുടെ കരുതലിലും സ്നേഹത്തിലും അവൾ അത് മെല്ലെ മറന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടുപടിക്കൽ ഒരു കാർ വന്നു നിന്നു. ആ സമയം മീനൂട്ടി വീട്ടു മുറ്റത്തിരുന്ന് ചൂലുണ്ടാക്കാൻ ഓല കീറുന്ന മുത്തശ്ശിയുടെ അടുത്തു കൂടി നിരനിരയായി പോകുന്ന ഉറുമ്പുകളെ കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. പടിക്കൽ വന്നു നിന്ന കാറിൽ നിന്നിറങ്ങിയ ആളെ മീനൂട്ടി ആകാംക്ഷയോടെ നോക്കി. തടിച്ച, വയറുന്തിയ, ജൂബ ധരിച്ച ഒരാൾ. കഴുത്തിൽ വലിയ മാലയുണ്ട്. വിരലിൽ മോതിരവും. കാണുമ്പോൾത്തന്നെ അറിയാം ഒരു മധ്യവയസ്കൻ. കൂടെ ഒരാൾ കൂടിയുണ്ട്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =അപർണ കെ.എസ്. | | പേര് =അപർണ കെ.എസ്. |
10:25, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ബാല്യത്തിന്റെ നൊമ്പരങ്ങൾ
നാട്ടിൻപുറം എന്ന് പണ്ട് വിശേഷിപ്പിച്ചിരുന്നു എങ്കിലും ഇന്ന് ഈ പ്രദേശത്തിന് ഒത്തിരി മാറ്റം വന്നിരിക്കുന്നു. കടബാധ്യത കൊമ്ട് അന്യാധാനപ്പെട്ടും സ്വത്ത ഭാഗം വച്ചും പോയ പല വയലുകളും പറമ്പുകളും പണ്ട് കുട്ടികൾക്ക് പന്ത് കളിക്കാനും ഒളിച്ചു കളിക്കാനുമുള്ള ഇടങ്ങളായിരുന്നു. എന്നാൾ അവിടെ മാനം മുട്ടിയിട്ടില്ലെങ്കിലും മാനം മുട്ടാൻ കാത്തിരിക്കുന്ന കെട്ടിടങ്ങളും വീടുകളും നിറഞ്ഞ് നിഗൂഢമായ ഒരന്തരീക്ഷം അവിടെ തീർത്തിരിക്കുന്നു. പണ്ട് കുട്ടികളായിരുന്നപ്പോൾ ആ പറമ്പിൽ ഓടിക്കളിച്ചതും കൗതുകത്തോടും സന്തോഷത്തോടും മരങ്ങൾ നട്ടതും അതിലുണ്ടായ ഫലങ്ങൾ കല്ലെറിഞ്ഞു വീഴ്ത്തിയും തോട്ടികൊണ്ടു പറിച്ചും താഴെ വീണത് പെറുക്കി തിന്നും നടന്ന ആ പറമ്പിന്റെ ഇന്നത്തെ അവസ്ഥ അപ്പുണ്ണിയേട്ടന്റെ ചായക്കടയുടെ പഴയ ബെഞ്ചിലിരുന്ന് ആവി പറക്കുന്ന ചായ ഊതിക്കൊണ്ട് ദീർഘവിശ്വാസം എടുത്ത് നോക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഈ വാർദ്ധക്യാവസ്ഥയിൽ ആടിത്തിമർക്കുവാൻ തങ്ങൾക്കായില്ലെങ്കിലും കൊച്ചുമക്കൾ കളിച്ചു തിമർക്കുന്നതെങ്കിലും കാണാമായിരുന്നല്ലോ. ഇതൊക്കെയായിരുന്നു. അവരുടെ വിലാപങ്ങൾ. ഈ നാടിന്റെ ഒരു ഭാഗമായിരുന്ന ശാന്ത ചേച്ചിയുടെ വീട്ടിലെ ഒച്ചയും അനക്കവും അവളായിരുന്നു, ആ ആറ് വയസ്സുകാരി. പിച്ചവച്ചു തുടങ്ങിയപ്പോൾ നാട്ടിൽ തനിച്ച് താമസിക്കുന്ന അമ്മയുടെ അടുത്ത് ആക്കിയിട്ട് പോയതായിരുന്നു മകനും മരുമകളും. മാസം തോറും അയക്കുന്ന പണമല്ലാതെ മകന്റെയും മരുമകളുടെയും വരവും പോക്കുമില്ല. മീനൂട്ടി എന്നു വിളിക്കുന്ന ആ ആറ് വയസ്സുകാരിക്ക് മുത്തശ്ശിയുടെ വീട് വളരെ ഇഷ്ടമായിരുന്നു. അവിടെ കളിക്കാൻ സമപ്രായക്കാരായ കുട്ടികളില്ലെങ്കിലും മുത്തശ്ശി അവൾക്ക് മറ്റൊരു ലോകം കാട്ടിക്കൊടുത്തു. മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാനും, അവയ്ക്ക് വെള്ളം ഒഴിക്കാനും, മരങ്ങളിൽ കൂടുകൂട്ടുന്ന പക്ഷികളോട് കൂട്ടുകൂടാനും, വേലിക്കരികിലെ നീർച്ചാലിലൂടെ പോകുന്ന മീൻകുഞ്ഞുങ്ങളെ കണ്ട് രസിക്കാനും അവൾ പഠിച്ചു. പ്രകൃതി അവളുടെ മുന്നിൽ ഒരു കൗതുകമായി വളർന്നു. മാതാപിതാക്കളെ കാണണമെന്ന് അവൾക്ക് ആഗ്രഹമുണ്ടെങ്കിലും, മുത്തശ്ശിയുടെ കരുതലിലും സ്നേഹത്തിലും അവൾ അത് മെല്ലെ മറന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടുപടിക്കൽ ഒരു കാർ വന്നു നിന്നു. ആ സമയം മീനൂട്ടി വീട്ടു മുറ്റത്തിരുന്ന് ചൂലുണ്ടാക്കാൻ ഓല കീറുന്ന മുത്തശ്ശിയുടെ അടുത്തു കൂടി നിരനിരയായി പോകുന്ന ഉറുമ്പുകളെ കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു. പടിക്കൽ വന്നു നിന്ന കാറിൽ നിന്നിറങ്ങിയ ആളെ മീനൂട്ടി ആകാംക്ഷയോടെ നോക്കി. തടിച്ച, വയറുന്തിയ, ജൂബ ധരിച്ച ഒരാൾ. കഴുത്തിൽ വലിയ മാലയുണ്ട്. വിരലിൽ മോതിരവും. കാണുമ്പോൾത്തന്നെ അറിയാം ഒരു മധ്യവയസ്കൻ. കൂടെ ഒരാൾ കൂടിയുണ്ട്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ