"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/സർക്കാർ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സർക്കാർ അതിജീവനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
08:48, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സർക്കാർ അതിജീവനം
നമ്മുടെ സർക്കാർ നാം ഏവർക്കും അറിയാം ഇന്ന് ഈ കാലഘട്ടം കടന്ന് പോകുന്നത് വളരെയേറെ പ്രശ്നങ്ങളിലൂടെ യാണ് എന്ന്. ലോകം മുഴുവനും ഒരു അതിജീവനത്തിന്റെ സമയമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അതിജീവനം പലഘട്ടങ്ങളിലായി നമ്മെ വേട്ടയാടി കൊണ്ടിരിക്കുന്നു. പക്ഷേ തളരാതെ മുന്നോട്ട് പോകാൻ കഴിയുന്നൂ എന്നത് ഒരു പക്ഷേ സർക്കാരിന്റെ നല്ലൊരു കൂട്ടായ്മയും പ്രവർത്തനവും തന്നെയാണ്. മഹാമാരിയായ നിപ്പ നമ്മുടെ നാട്ടിൽ പ്രത്യക്ഷപ്പെട്ടു . ഇന്ന് കൊറോണവ്യാപനം നടന്ന ചൈനയെ വച്ച് നോക്കുകയാണെങ്കിൽ കേരളം എത്ര ഭംഗിയായിട്ട് ഇവിടെ വച്ച്. ഒരു ജില്ല , ഒരു താലുക്കിനകത്തിട്ട് നിപ്പയെ പിടിച്ചു കെട്ടി. അപ്പോൾ ഏത് ലോകരാഷ്ട്രങ്ങളുടെ മുന്നിലും തല ഉയർത്തി നിൽക്കാവുന്ന ഒരു സംസ്ഥാനം തന്നെയാണ് നമ്മുടെ കേരളം. മാത്രമല്ല കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിൽ ഉണ്ടായ പ്രളയം . ഒന്നോ രണ്ടോ ജില്ലകൾ ഒഴിച്ചു ബാക്കി അത്രയും മുക്കി കളഞ്ഞില്ലേ . പക്ഷേ അവിടെ കേരളം അതി ജീവിച്ചു. സങ്കടങ്ങൾ ഉയർത്തെഴുന്നേൽപ്പിനുള്ള സമയമാണ്. കരയാനുള്ളതല്ല പകച്ച് പോയിട്ട് കാര്യമില്ല ധീരമായി നേടേണ്ടതാണ് എന്ന് കേരളം മറ്റ് ലോകരാജ്യങ്ങളെ പോലും പഠിപ്പിക്കുന്ന ഒരു കാലമാണ് സംജാതമായിരിക്കുന്നത്. ജനുവരി ആദ്യവാരത്തോട് കൂടി തന്നെ ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് കേരളത്തിൻ കൊറോണ സ്ഥിതീകരിച്ചു അന്നുമുതൽ നമ്മൾ ജാകരൂകരാണ്. പിന്നെ ഇറ്റലിക്കാർ ശേഷം ഗൾഫ് നാടുകളിൽ നിന്നും വന്നവർ . ഒരു സാമൂഹിക വ്യാപനത്തിന് ഇടം കൊടുക്കാതെ എല്ലാം അതിജീവിച്ച് ഇങ്ങനെ ഈ രോഗത്തെ വരുതിയിൽ നിർത്താൻ കഴിയുന്നു എന്നത് ചില്ലറ കാര്യമല്ല. വിശേഷിച്ചും അനുസരിക്കാനറിയാത്ത നമ്മുടെ ജനതയെ അനുസരിപ്പിച്ചും അനുനയിപ്പിച്ചും കേരളം മുന്നോട്ട് പോകുന്നത് കാണുമ്പോൾ ശരിക്കും കേരളം ഇപ്പോഴാണ് ദൈവത്തിന്റെ നാടായത് എന്ന് പറയേണ്ടിവരുന്നു, ഇത്രയേറെ ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധപതിപ്പിക്കുന്ന , വേണ്ടത്ര സംരക്ഷണം കിട്ടുന്ന ഒരു നാട് ഏതാണ് ഉള്ളത്. ബുദ്ധിയും ശ്രദ്ധയും മുൻകരുതലും കാര്യപ്രാപ്തിയും ഒരു പോലെ ഉപയോഗിച്ച് ഇങ്ങനെ ഈ മഹാമാരിയെ പിടിച്ച് നിർത്താൻ കേരളത്തിനെ നമ്മുടെ സർക്കാരിനെ കഴിയൂ എന്നത് മറ്റൊരു ചിന്തയില്ലാതെ നമ്മൾ അംഗീകരിക്കേണ്ട കാര്യമാണ്. എന്റെ മക്കൾ അമേരിക്കയിലാണ് , കാനഡയിലാണ് വിദേശത്താണ് എന്ന് വീമ്പുപറഞ്ഞിരുന്നവരൊക്കെ ഇന്ന് എന്റെ കുഞ്ഞ് കേരളത്തിൽ ജീവിച്ചാൽ മതിയായിരുന്നു എന്ന് ചിന്തിക്കേണ്ടിവന്നിരിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം