"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/സൂക്ഷ്മജീവികൾ പ്രകൃതിയുടെ അധിപർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ലൂഥറൻ എഛ് എസ് എസ്, സൗത്ത് ആര്യാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| സ്കൂൾ കോഡ്= 35055
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 20: വരി 20:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

19:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂക്ഷ്മജീവികൾ പ്രകൃതിയുടെ അധിപർ

സൂക്ഷ്മജീവികൾ ഇല്ലാത്ത ലോകം സങ്കല്പിച്ചുനോക്കൂ. പ്രകൃതിയിലെ ജീർണ്ണിക്കൽ ഒന്നും നടക്കാത്ത അവസ്ഥ. സസ്യ അവശിഷ്ടങ്ങളും, ഉച്ഛിഷ്ടങ്ങളും, ജന്തു അവശിഷ്ടങ്ങളും, ഉച്ഛിഷ്ടങ്ങളും വിഘടിച്ച് ഭൂമിയിൽ ചേരണമെങ്കിൽ സൂക്ഷ്മജീവികൾ വേണം. അങ്ങനയേ ഭൂമി ഫലഭൂയിഷ്ഠം ആകു ! ഫലഭൂയിഷ്ഠമായ ഭൂമിയിൽ സസ്യജാലങ്ങൾ മുളച്ച് സൂര്യപ്രകാശത്തിന്റെ ഊർജ്ജം സ്വീകരിച്ച് പുഷ്ടിപ്പെടുന്നു. ഈ സസ്യങ്ങൾ ഭക്ഷണമാക്കുന്ന ജീവജാലങ്ങൾ, ആ ജീവികളെ ഭക്ഷണമാക്കുന്ന മാംസഭുക്കുകൾ, ഇങ്ങനെയുള്ള പാരസ്പര്യത്തിൽ ആണ് പ്രകൃതി നിലനിൽക്കുന്നത്. ഉദാഹരണത്തിന് കാട്ടിലെ ഒരു പുൽമേട്ടിൽ കുറെ മാനുകൾ മാത്രമാണ് ഉള്ളതെങ്കിൽ മാനുകളുടെ വംശം വർദ്ധിച്ച് കാടു മുഴുവൻ തിന്നു തീർക്കും. അങ്ങനെ വരാതിരിക്കാനായി പ്രകൃതി അവിടെ സിംഹം, കടുവ തുടങ്ങിയ മാംസഭുക്കുകളെ കൂടി ഉൾപ്പെടുത്തി. നമുക്ക് അറിയാം സസ്യങ്ങൾക്ക് ആവശ്യമായ പോഷണങ്ങൾ വേരു വഴി ആഗിരണം ചെയ്യണമെങ്കിൽ സൂക്ഷ്മജീവികൾ ആയ റൈസോബിയം പോലുള്ള ബാക്ടീരിയകൾ ആവശ്യമാണ്. ഇങ്ങനെ പ്രകൃതിക്ക് ആവശ്യമായ സൂക്ഷ്മജീവികൾ ധാരാളമുണ്ട്.

പക്ഷേ ഇന്ന് നമ്മേ എല്ലാവരെയും പേടിപ്പെടുത്തി കീഴ്പ്പെടുത്തി യിരിക്കുന്നത് ബാക്ടീരിയയെക്കാളും സൂക്ഷ്മ ജീവിയായ വൈറസ് ആണ്. ഒരു കോശം പോലുമില്ലാത്ത ഒരു ആർ.എൻ.എ അല്ലെങ്കിൽ ഡി.എൻ.എ, അതിനെ പൊതിഞ്ഞ് ഇരിക്കുന്ന പ്രോട്ടീൻ ആവരണം ഉള്ള അത്ര ചെറിയ ഒരു സൂക്ഷ്മജീവി. മനുഷ്യൻ പ്രകൃതിവിരുദ്ധമായി പ്രവർത്തിക്കുന്നത് അമിതമായതോടുകൂടി ഇത്തരത്തിൽ സൂക്ഷ്മജീവികൾക്ക് ജനിതക മാറ്റം സംഭവിച്ചിരിക്കുന്നു. മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിക്ക് അനുസരിച്ച് ജീവിക്കുമ്പോൾ മനുഷ്യൻ മാത്രം പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തുകൊണ്ട് തന്റെ നാലും അഞ്ചും തലമുറകൾക്ക് ജീവിക്കാനുള്ള സമ്പത്ത് ശേഖരിച്ച് കൂട്ടുന്നു.

പക്ഷേ ഇപ്പോൾ ഈ സമ്പാദിച്ചത് മുഴുവനും, കുറെ കൂടുതലും ഉണ്ടെങ്കിലും ജീവൻ നിലനിർത്താൻ പറ്റാത്ത തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. എന്നാൽ ഈ സൂക്ഷ്മജീവി വിചാരിച്ചപ്പോൾ പ്രകൃതി ശുദ്ധമാക്കാൻ സാധിച്ചിരിക്കുന്നു. വായു, ഭൂമി, ജലം ഇവയും ശുദ്ധമാകാൻ തുടങ്ങിയിരിക്കുന്നു. ഇതിൽ നിന്നും നാം പാഠം പഠിക്കണം. ഈ ഭൂമിയും, ഈ വായുവും, ഈ ജലവും നമുക്ക് കഴിഞ്ഞ തലമുറ എങ്ങനെ ശുദ്ധമായി കൈ മാറിയോ അതിനേക്കാൾ ശുദ്ധമായി വേണം നാം ഇനി വരുന്ന തലമുറയ്ക്ക് കൈമാറാൻ. നാം പ്രകൃതി സ്നേഹികൾ ആവണം. പ്രകൃതി വിരുദ്ധമായി ഒന്നും ചെയ്യില്ല എന്ന് പ്രതിജ്ഞ എടുക്കുകയും നടപ്പാക്കുകയും വേണം. പരിസ്ഥിതിസംരക്ഷണം എന്ന ആശയം പരിപാലിക്കാൻ എല്ലാവരും തയ്യാറാകണം. പരിസ്ഥിതി എന്നാൽ ഞാനും എന്റെ ചുറ്റുപാടും എന്നാണർത്ഥം. ഇത് ഒരിക്കലും മലിനമാക്കില്ല എന്ന ദൃഢപ്രതിജ്ഞ എടുത്തുകൊണ്ട് നമുക്ക് മുന്നേറാം.

അമൽ ടി എസ്
9എ ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം