"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ അവകാശികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ മാത്രമല്ല ഈ ഭൂമിയുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

17:52, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യൻ മാത്രമല്ല ഈ ഭൂമിയുടെ അവകാശികൾ      

രാമൻ ആ നദിയെ നോക്കി നെടുവീർപ്പിട്ടു ഒരു കാലത്ത് അലറി ഗർജിച്ച് ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒഴുകിയിരുന്ന ആ നദി ആണോ ഇത് വരണ്ട് ഉണങ്ങി വിഷലിപ്തമായി വെറും ഒരു നീർച്ചാലായി മാറിയിരിക്കുന്നു. പെട്ടന്ന് കുഞ്ഞിയുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങി. ചന്ദന കാട്ടിലെ വാനര സമൂഹത്തിലെ ഒരു യുവാവാണ് രാമൻ അവന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് കുഞ്ഞി അവരുടെ കല്യാണം ആണ് നാളെ . രാമ എന്തു പറ്റി ? എന്താ ആലോചിക്കുന്നത് ? ഞാൻ നമ്മുടെ കാടിനെ പറ്റി ആലോചിക്കുകയായിരുന്നു. എന്താ കാടിനെ പറ്റി ചിന്തിക്കാൻ ? കുഞ്ഞി നീ ഓർക്കുന്നുണ്ടോ നമ്മൾ കുഞ്ഞായിരുന്നപ്പോൾ ഈ കാട് ഇതിലും വലുതായിരുന്നു ഈ   നദി എന്ത് വലുതായിരുന്നു  നല്ല ശുദ്ധമായ വെള്ളമല്ലേ ഇതിലൂടെ ഒഴുകിയിരുന്നത്. പിന്നെ ഈ നദിയുടെ അറ്റത്ത് കുന്നുണ്ടായിരുന്നു അതിന്റെ അടുത്ത് കുറെ ഞാവലും, പ്ലാവും , മാവും, ഒക്കെ    ഉണ്ടായിരുന്നില്ലേ അതൊക്കേ എവിടെ . രാമ നീ പേടിക്കണ്ട നമ്മുടെ കാട് ഒരിക്കലും മനുഷ്യർ നശിപ്പിക്കില്ല മനുഷ്യർ അത്രയും ക്രൂരന്മാരല്ല. ശരിയാണ് കുഞ്ഞി മനുഷ്യർ അത്രയ്ക്ക് ക്രൂരന്മാരല്ല. അത് വിട്ടേക്ക് അല്ല രാമ നാളെ നമ്മുടെ കല്യാണം ആണ് ഓർമ്മയുണ്ടോ . ഞാൻ അത് എങ്ങനെ മറക്കും എന്റെ ജീവിതത്തിലേ ഏറ്റവും  വലിയ ദിനമല്ലേ നാളെ . അവരുടെ കല്യാണം ശുഭമായി നടന്നു കാട്ടിലെ എല്ലാവരും കല്യാണത്തിൻ എത്തി ചേർന്നു എല്ലാവരും അവർക്ക് ആശംസകൾ നൽകി.  രണ്ട് വർഷങ്ങൾക്കു ശേഷം രാമനും കുഞ്ഞിക്കും രണ്ടു കുട്ടികൾ പിറന്നു. ഒരു രാത്രി കാട്ടിൽ എല്ലാവരും ഉറങ്ങുന്നു എങ്ങും നിശബ്ദത നിറഞ്ഞു നിൽക്കുന്നു. പെട്ടന്ന് ആ നിശബ്ദതയേ ഭേദിച്ച് കുറെ വണ്ടികൾ മരങ്ങളേ പിഴുതറിയാൻ തുടങ്ങി പെട്ടന്ന് തീ പടരുവാൻ തുടങ്ങി മൃഗങ്ങൾ എല്ലാവരും പരിഭ്രാന്തരായി ഓടുവാൻ തുടങ്ങി പക്ഷികളുടെയും മൃഗങ്ങളുടെയും കരച്ചിൽ അവിടെ മുഴങ്ങി കേട്ടു. രാമൻ അവന്റെ കുടുംബത്തേയും കൂട്ടി  കാടിന്റെ ഏറ്റവും അറ്റത്തേക്കു ഓടി രക്ഷപ്പെട്ടു അന്നു രാത്രി മുഴുവനും അവർ പേടിയോടെ ഒരു പഴയ ഗുഹയിൽ കഴിച്ചുകൂട്ടി . പിറ്റേന്ന് നേരം പുലർന്നപ്പോൾ അവർ പുറത്തിറങ്ങി. രാമ എനിക്ക് പേടിയാവുന്നു നമ്മുടെ കൂട്ടുകാർക്ക് എന്തു പറ്റിയിട്ടുണ്ടാവും , മനുഷ്യർ ഇത്രയും ക്രൂരന്മാർ ആണോ . കുഞ്ഞി നീ പേടിക്കണ്ട നീ കുഞ്ഞുങ്ങളേയും കൊണ്ട് ആ ആൽ മരത്തിൽ കയറി ഇരുന്നോ ഞാൻ എന്തെങ്കിലും തിഞ്ഞുവാൻ കിട്ടുമോ എന്ന് . രാമ എനിക്ക് പേടിയാവുന്നു . പേടിക്കണ്ട കുഞ്ഞി ഞാൻ പെട്ടന്നു വരാം. രാമൻ കുറെ ദൂരം നടന്നു . അവസാനം അവൻ കുറച്ച് കാട്ടുപഴങ്ങളും കിട്ടി . അവൻ തിരിച്ച്   വന്നപ്പോഴേയ്ക്കും സന്ധ്യയായിരുന്നു . അവൻ കണ്ടത് ഭയാനകമായ കാഴ്ച്ചയായിരുന്നു വ്യക്ഷങ്ങളും ചെടികളും കൊണ്ട് നിറഞ്ഞുനിന്ന  ആ സ്ഥലം ഒരു ശവപ്പറമ്പായി മാറിയിരുന്നു . അവൻ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച  തന്റെ ഭാര്യയും കുട്ടികളും നിലത്ത് ജീവനില്ലാതെ കിടക്കുന്നു . രാമൻ നെഞ്ച് പൊട്ടി കരഞ്ഞു. എന്റെ  മലദൈവങ്ങളെ നിങ്ങൾ ഈ അനീതി കാണുന്നില്ലേ പ്രകൃതി മാതാവേ നീ ഇത്  കാണുന്നില്ലേ. മനുഷ്യർ  മാത്രമലലോ ഞങ്ങളും നിന്റെ കുട്ടികൾ അല്ലേ . എന്ത് കൊണ്ട് നീ അവരുടെ ക്രൂരതകൾ കാണുന്നില്ല . എന്റെ കുഞ്ഞിയും മക്കളും ഇല്ലാത്ത ഈ ഭൂമിയിൽ ഞാനും ജീവിക്കില്ല. രാമൻ കാടിന്റെ മറുവശത്തേക്ക് നടന്നു  അപ്പോഴും അവിടെ തീ ആളി കത്തുകയായിരുന്നു അവൻ ആ തീയിലേക്ക് ചാടി ജീവൻ അവസാനിപ്പിച്ചു . പ്രകൃതി മാതാവ് ഇത് കണ്ട് മനംനൊന്ത് കരഞ്ഞു . അമ്മയുടെ ദു:ഖവും , കോപവും മഴയായി മനുഷ്യന്റെ മേൽ പെയ്തിറങ്ങി അത് മഹാപ്രളയമായി . പിന്നീട് ഒരു മഹാമാരിയുടെ രൂപത്തിൽ മാനവവംശത്തിനെ തന്നെ ഈ ഭൂമിയിൽ നിന്ന് തുടച്ച് നീക്കി. അങ്ങനെ രാമൻ പറഞ്ഞതുപോലെ സ്വന്തം പ്രിയപ്പെട്ടവർ  കൺമുമ്പിൽ മരിച്ചു വീഴുമ്പോൾ നിസ്സഹായരായി മനുഷ്യർ നോക്കി നിന്നു ഒന്നും ചെയാൻ ആവാതെ .  ഈ ഭൂമി  മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും ആണ് എല്ലാവർക്കും ഒരു പോലെ ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട് ...

ദേവപ്രിയ എൻ എസ്
9 എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ