"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/മനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനനം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= ലേഖനം}}

15:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനനം


ജൂൺ5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു . വിദ്യാലയങ്ങളിൽ വൃക്ഷത്തൈകൾ നട്ടും വൃക്ഷത്തൈകൾ സംഭാവന ചെയ്തും നാം അത് ആഘോഷിക്കുന്നു . എന്നാൽ പരിസ്ഥിതി അത് ഒരു ദിവസം മാത്രം ആദരിക്കപ്പെടേണ്ടതല്ലയെന്ന് നാം മനസ്സിലാകണം
"മാതാ ഭൂമി പുത്രോ ഹം പൃഥിവാ (ഭൂമിയെന്റെ മാതാവും ഞാൻ മകനും ) എന്ന വേദവാക്യം അനുസരിച്ച് ജീവിച്ചവരാണ് നാം എല്ലാവരും . എന്നാൽ ഇപ്പോഴാകട്ടെ ഈ ലോകം വിവിധ പരിസ്ഥിതി പ്രശ്നങ്ങളിൽപ്പെട്ട് നട്ടം തിരിയുകയാണ്. മനുഷ്യന്റെ പുരോഗമന ചിന്തയാണ് ഇതിനു കാരണമാകുന്നത് . പുരോഗമനം അനിവാര്യമാണ് പക്ഷെ നമ്മുടെ നിലനിൽപ്പിനെ തന്നെ അത് താളം തെറ്റിക്കുന്നതാണെങ്കിൽ അവ നീണ്ടു നിൽക്കയില്ല, സ്വന്തം അടിത്തറ നാം തന്നെ നശിപ്പിക്കുന്നതിന് തുല്യമായി അത് മാറുകയും ചെയ്യുന്നു.
മനനം ചെയ്യാൻ കഴിവുള്ളവൻ മനുഷ്യൻ അതായത് ചിന്തിക്കാൻ കഴിവുള്ളവൻ മനുഷ്യൻ . മനുഷ്യന്റെ ചിന്താശേഷിയാണ് അവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്നാൽ ആ ചിന്താശേഷി ആർഭാടത്തിലും ആഢംബരത്തിലും ഭ്രമിക്കുമ്പോഴുണ്ടാകുന്ന ദുരവസ്ഥയാണ് നമുക്ക് ഇന്ന് ഇവിടെ കാണാൻ കഴിയുന്നത് .
"നിന്റെ മക്കൾ നിന്റെ മക്കളല്ല ജീവിതത്തിന്റെ , സ്വന്തം അഭിലാഷത്തിന്റെ പു ത്രന്മാരും പുത്രികളുമാണവർ. അവർ നിന്നിലൂടെ വളരുന്നു എന്നാൽ നിന്നിൽ നിന്നല്ല. നിനക്കു നിന്റെ സ്നേഹം അവർക്കായി നല്കാം,പക്ഷെ നിന്റെ ചിന്തകൾ നല്കരുത്. എന്തെന്നാൽ അവർക്ക് അവരുടെതായ ചിന്തകൾ ഉണ്ട്". ഖലീൽ ജിബ്രന്റെ അനശ്വരമായ വരികളാണ് ഇവ. അതായത് 7 തലമുറയ്ക്കായി നാം സമ്പാദിക്കുന്നത് അവരുടെ കഴിവിനെ തന്നെ ഇല്ലാതാക്കുന്നു എന്നാണ്. നമ്മുടെ ആവശ്യങ്ങൾക്കുള്ളത് പ്രകൃതി നമുക്ക് നൽകും എന്നാൽ ദുരാഗ്രഹത്തിനുളളതില്ല.
കേരവൃക്ഷങ്ങളാൽ സമൃദ്ധമായ നാടാണ് കേരളം. വയലുകൾ,പുഴകൾ, തടാകൾ, വൃക്ഷങ്ങൾ, കിളികൾ ഇവയെല്ലാം ആയിരുന്നു കേരളം എന്ന വാക്കിലൂടെ ദൃശൃമാകുന്നത് . എന്നാൽ ഇപ്പോൾ വികസിത സംസ്ഥാനം, സാക്ഷരത നേടിയ സംസ്ഥാനം എല്ലാ മേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ചവർ എന്നാണ് പറയുക. കൂടാതെ മഹാമാരിയെ തോൽപ്പിച്ചവർ.
മഹാപ്രളയം, ഉരുൾപ്പൊട്ടൽ ഇവയെല്ലാം തന്നെ പ്രകൃതിയോടു നടത്തുന്ന ചൂഷണത്തിന്റെ ഫലമായിട്ടാണ് എന്നു നാം തിരിച്ചറിയണം. അനധികൃതമായ മണ്ണെടുപ്പ് തണ്ണീർതടങ്ങൾ നികത്തുന്നത് ഇവയെല്ലാം തന്നെ പ്രകൃതിയോടുള്ള ചൂഷണം ആണ്.
44 നദികളുള്ള നമ്മുടെ നാട്ടിൽ കൂടിക്കാൻ ഒരു തുള്ളി ശുദ്ധജലമില്ല.നമ്മൾ ഇന്നു കാണുന്ന പല സൗധങ്ങളും മരങ്ങളെ ഇല്ലായ്മ ചെയ്ത് വന്നവയാണ്. പ്രകൃതിയോടുള്ള ചൂഷണം ഇന്നു കൂടികൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായിട്ടാണ് കാലവസ്ഥ വ്യതിയാനം ,അസഹ്യമായ ചൂട്, കൂടാതെ ആഗോള താപനവും ഉണ്ടാകുന്നു.
നമ്മുക്ക് ഉള്ള ഈ പ്രകൃതി പൂർവികർ നമുക്ക് നൽകിയതല്ല, മറിച്ച് പുതുതലമുറയിൽ നിന്നും നമ്മൾ കടം വാങ്ങിയതാണ് . ആ പരമ്പര്യം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ദൈവത്തിന്റെ സ്വന്തം നാടിനെ അതിന്റെ മനോഹരിതയോട് കാത്തുസൂക്ഷിക്കണം.

സാന്ദ്ര എസ്സ് മുല്ലശ്ശേരിൽ
9 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം