"സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/മറുതീരം തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറുതീരം തേടി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 80: വരി 80:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar|തരം=കവിത}}

15:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറുതീരം തേടി

ഇന്നു ഞാനോർക്കുന്നു
 മുത്തുപോൽ തഴുകിയ
പുല്ലിലൂടെ കളിച്ചു
ചിരിച്ചു നടന്നയെൻ
ബാല്യകാലം
എത്ര കരിവളകൾ
പൊട്ടിച്ചുമോണകാട്ടി
ചിരിച്ചു രസിച്ച
ബാല്യകാലം


അന്ന് ഞാൻ പ്രകൃതിയോട്
ചേർന്നിരുന്നു. പരിസ്ഥിതി
പ്രകൃതിയുടെ വിളക്കായിരുന്നു.
മാമലനിരകളും
പൊട്ടിച്ചിരിച്ച് ഒഴുകുന്ന നീർച്ചോലയും
പരിസ്ഥിതി ശുചിത്വത്തെ അലങ്കരിച്ചു.

ആരോ ? തന്ന
 മഷി തൂവലിൽ നിന്ന്
ഉടലെടുത്ത എൻ
വാക്കുകൾക്കിന്ന്
ജീവനില്ല, തൂലികയോ
മൃത്യു അടഞ്ഞു.
വർണ്ണനയില്ല,വാക്കില്ല
എല്ലാം തന്നിരുന്ന
 പ്രകൃതിയില്ല,അതിന്
കൂട്ടായിരുന്ന നല്ല
പരിസ്ഥിതിയില്ല.


മാലിന്യ കൂമ്പാരങ്ങൾ
അടിഞ്ഞു കുമിഞ്ഞു കൂടി
മീനുകൾ ചത്തൊടുങ്ങി
ഇന്നെൻ കൗമാരത്തെ
ഇന്നു ഞാൻ കാണുന്ന
പരിസ്ഥിതി വേദനിപ്പിക്കുന്നു.



മനുഷ്യന്റെ പ്രവൃത്തികളാൽ
ഇന്ന് പ്രകൃതി നാശമടയുന്നു
എവിടെയും അവൻ നേട്ടം കണ്ടെത്തുന്നു
എന്നാൽ അവന്റെ നേട്ടങ്ങൾ
വെറും അർത്ഥശൂന്യമായി


ശുചിത്വം ദൈവാരാധനയ്ക്കു
തുല്യമാണ്.പരിസ്ഥിതി
നമ്മുടെ വീടുപോലെ
നാം ശുചിയാക്കണം
മനുഷ്യൻ ചെയ്തികളാൽ
അവനോരോ വ്യാധിയും
ക്ഷണിച്ചു വിളിച്ചു വരുത്തുന്നു
എന്നിട്ടും പ്രതിരോധത്തിൽ
അവൻ നിലയുറപ്പിച്ചില്ല

എന്നാൽ മനുഷ്യാ നീ
മനുഷ്യനെക്കൊണ്ട്
എന്തു നേടുന്നു?
 നല്ല പരിസ്ഥിതിയും
ഇന്ന് മറുതീരം
തേടി അലഞ്ഞുവോ?

ജോസ്ന ജോയി
10B സി ആർ എച്ച് എസ്സ് വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത