"ജി.എച്.എസ്.ആനക്കര/അക്ഷരവൃക്ഷം/തോറ്റ കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 41: വരി 41:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp| തരം=കവിത }}

07:24, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോറ്റ കുട്ടി

പുഴുവാണ്‌ ഞാൻ
പുസ്തകം കരണ്ട്‌
സമാധിയായ പുഴു
ചുറ്റിലും എന്നെ
കൊതിപ്പിച്ച്‌ പൂമ്പാറ്റകൾ
സൗഹൃദത്തിന്റെ രാസവാക്യങ്ങൾ
ബാലൻസ്‌ ചെയ്ത
ബ്ലാക്ക്‌ ബോർഡിൽ ഉരുമ്മി പറന്ന്
ചിത്രമായ്‌ ശലഭങ്ങൾ
സ്വപ്നസവാരിക്കിറങ്ങിയവരെ
ഉന്നമിട്ട്‌ പാറുന്ന ചോക്കുതുണ്ടുകൾ
ചിത്രഗുഹകളായി ഡസ്കകൾ
ഏറുകളിൽ തളർന്ന ഡസ്റ്ററുകൾ
വാച്ചുചില്ല് ചുമരിൽ
തെറിപ്പിച്ച സൂര്യൻ
ചാറ്റൽമഴ പടർന്ന്‌
ഒലിച്ചിറങ്ങിയ ഹൃദയച്ചുമര്‌
പുതുമണം നുകരാൻ അതിൽ
അരിച്ച്‌ പടമായ പുഴു
ശലഭമാകാൻ കൊതിച്ച്‌
പുസ്തകച്ചമരിൽ
സമാധിയായ പുഴുവാണ്‌ ഞാൻ
വർണച്ചിറകമുളയ്ക്കാത്ത
മുൻബെഞ്ചുകാരിയായ തോറ്റകുട്ടി!

അബ്‍ജ കല്യാണി
10 E ജി എച്ച് എസ്സ് എസ്സ് ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത