"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ എൻ മൗന നൊമ്പരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
| ജില്ല=പത്തനംതിട്ട  
| ജില്ല=പത്തനംതിട്ട  
| തരം=കവിത  
| തരം=കവിത  
| color=5
| color=4
}}
}}

20:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ മൗന നൊമ്പരങ്ങൾ

കൊല്ലപരീക്ഷ കഴിയുന്നേരം
എൻ പ്രിയ സഹോദരരോടൊപ്പം
ചുറ്റിക്കറങ്ങി തിരിയുവാൻ
ബാംഗ്ലൂർ നഗരം തിരഞ്ഞെടുത്തിരുന്നു ഞാൻ.
ആഹ്ലാദമേറിയ നിമിഷങ്ങളിലൊന്ന്.
കേട്ടു ഞാൻ...
ലോകം മുഴുവൻ വിഴുങ്ങുന്ന
മഹാമാരി പൊട്ടിപ്പുറപ്പെട്ടതായി.
കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തെക്കാളും
മനുഷ്യരെ കാലപുരിയ്ക്കയക്കുവാൻ
കൊറോണ എന്ന മഹാമാരി
വന്നെത്തി അങ്ങ് ചൈനയിൽനിന്നും.
പെട്ടെന്ന് തന്നെ പടർന്ന് പിടിച്ചു
ദൈവത്തിന്റെ സ്വന്തം നാട്ടിലും.
കേൾക്കുന്നു ഞാൻ അവിടെയും ഇവിടെയും
എൻ പ്രിയ സഹോദരങ്ങളെല്ലാം
കോവിഡ് 19 ന് അടിമപ്പെട്ടതായി.
അതിവേഗത്തിൽ തന്നെ രാജ്യമെങ്ങും
അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
കൊല്ലപരീക്ഷകളും ഉത്സവങ്ങളും
ആഘോഷങ്ങളുമെല്ലാം തകിടം മറിഞ്ഞു,
നെട്ടോട്ടം ഓടുന്ന ജനങ്ങളെല്ലാം
പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽത്തന്നെ ഇരിപ്പായി.
കൈകോർത്ത് പിടിച്ചീടാം നമുക്ക്
ഇക്കാലവും കഴിഞ്ഞു പോവും
ഓർത്തീടാം നമുക്ക് ഒന്ന്
കരുണാമയനായ ദൈവത്തെ
അറിഞ്ഞ് ജീവിച്ചീടാം നമുക്കിന്ന്
ദുരിതം പേറുന്ന കൂട്ടുകാർക്കായി
ദൈവത്തോട് നമുക്ക് ഒന്നായി പ്രാർത്ഥിച്ചീടാം..

അൻസില എ ഹാലിദ്
9 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറൻമുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത