"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/അക്ഷരവൃക്ഷം/ റോഡിലിറങ്ങരുതേ…." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കഥ}}

18:53, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

റോഡിലിറങ്ങരുതേ….

രണ്ടു ദിവസത്തെ പരിക്ഷബാക്കിയാണ് എന്ന നീരസം മനസിലൊളിപ്പിച്ച് 'ലോകജനതയ്ക്കുവേണ്ടി വീട്ടിലിരിക്കുന്നു' എന്ന അഹംഭാവത്തോടെയായിരുന്നു എൻെറ 'ലോക്ക്ഡൗൺ' ദിവസങ്ങൾ ആരംഭിച്ചിരുന്നത്. വീട്ടിലെ എല്ലാവരും ഒന്നിച്ചുണരുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒരുപാടുനേരം ഒന്നിച്ചിരുന്ന് സംസാരിക്കും ഒന്നിച്ചുറങ്ങുകയുമൊക്കെയായപ്പോൾ ജിവിതത്തിൽ മറ്റൊരിക്കലുമില്ലാതി- രുന്ന സുരക്ഷിതത്ത്വം അനുഭവപ്പെട്ടു.രണവാർത്തകൾ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും വെക്കേഷൻ നൽകുന്ന സുഖത്തേക്കാൾ ജിവിതം ആസ്വതിക്കുകയായിരുന്നു ഞാൻ.വിജനമായറോഡിലേക്ക്നോക്കിയിരിക്കുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട്…….. എന്തുതിരക്കായിരുന്നു ഈ റോഡിൽ കുറച്ചുനാൾ മുൻപുവരെ…. എല്ലാവരും അനാവശ്യമായി യാത്രചെയ്ത് റോഡിൽ തിരക്കുണ്ടാക്കുകയായിരുന്നില്ലേ? എൻെറ അച്ഛനും അമ്മയും ഒരുദിവസം തന്നെ പല പ്രാവിശ്യം ഠൗണിലേക്ക് വാഹനം ഒാടിച്ചു പോയി ഓരോരോ സാധനങ്ങൾ വാങ്ങിയിരുന്നതിൻെറ അനുഭവസാക്ഷ്യം എൻെറ മുന്നിൽ തന്നെയുണ്ടായിരുന്നല്ലോ,… ഇപ്പോള് ‍ഒരാഴ്ചയ്കുള്ള സാധനം ഒന്നിച്ചു വാങ്ങുന്നതിനാൽ ഇടയ്കടയ്കുള്ള യാത്ര ആവശ്യമില്ലാതായിരിക്കുന്നു.
തൊട്ടടുത്ത കവലയിലേക്കും ബന്ധുവീട്ടിലേക്കും നടന്നു പോകുന്നതിനാൽ പ്രകൃതിയുടെ സൗന്ദര്യം ഞാനിന്ന് ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു വീടിനടുത്തുള്ള അമ്പലവും,കുളവും,തോടും,വയലും, ഇടവഴികളും,കുഞ്ഞുകാവുകളും ഇപ്പോൾ എൻെറ മനസിൽ നിറഞ്ഞു നിൽക്കുകയാണ്.
എന്തിനായിരുന്നു നാം അനാവിശ്യമായി ഇത്ര വാഹനങ്ങൾ ഉപയോഗിച്ചിരുന്നത്? ശരിക്കും ആഡംബരത്തിനപ്പുറം ധൂർത്ത് കാട്ടുകയായിരുന്നില്ലേ നമ്മൾ? എത്ര അലക്ഷ്യമായിട്ടായിരുന്നു നാം നമ്മുടെ വിഭവസമ്പത്ത് ചിലവഴിച്ചിരുന്നത്. പ്രകൃതിയെ ഒരു ദാക്ഷിണ്യവും കുടാതെ നമ്മൾ പിച്ചി ചിന്തുകയായിരുന്നില്ലേ..? ഇപ്പോൾ അന്തരീക്ഷത്തിലെ പൊടികുറഞ്ഞു നെഞ്ചിലേക്കു്
വലിച്ചെടുക്കുന്ന ശ്വാസത്തിൽ മുറ്റത്തെ കുടമുല്ലപൂവിൻെറ മണം എനിക്കാസ്വദിക്കാൻ കഴിയുന്നു. പണ്ട് റോഡിലെ പൊടി മുറ്റത്തെക്കും വീടിനുള്ളിലേക്കും അടിച്ചു കയറി വരുന്നതിനാൽ ശ്വാസം ഉള്ളിലെക്കെടുക്കുമ്പോൾ അറിയാതെ ചുമച്ചുപോകുമായിരുന്നു.
ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു്സംഭാവനച്ചെയുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തിൻെ വേവലാതി അച്ചൻെറയും അമ്മയുടെയും മുഖത്ത് കാണാം. അമ്മാവൻ കുടിയുണ്ടായിരുന്നെങ്കിൽ പ്രളയത്തിൻെറ ബാക്കിതർക്കങ്ങളും ന്യായാന്യായാവാദങ്ങളും കേൾക്കാമായിരുന്നു. എന്തു ചെയ്യാം ലോക്ക്ഡൗൺ അല്ലേ. അമ്മാവനും വീട്ടിൽ കുത്തിയിരിപ്പാവും.
എല്ലാവരും വീട്ടിലുള്ളതിനാൽ അമ്മക്ക് രാപകലില്ലാതെ ജോലിയാണ്.എങ്കിലും ആമുഖത്ത് എല്ലാവരും ഒന്നിച്ച് വീട്ടിലുള്ളതിൻെറ സന്തോഷം കാണാം.വീട്ടിലെ കുഞ്ഞുപട്ടിയോട് ഇപ്പോൾ ഏറെനേരം സല്ലപിക്കാം. എല്ലാവരേയും എപ്പോഴും കാണുന്നതിൻെറ സന്തോഷം അവളുടെ വാലാട്ടലിലും കാലുരുമ്മി പിന്നാലെ ഗമയിലുള്ള നടത്തത്തിലും കാണാം.
മനുഷ്യർക്ക് എന്ത് ധൃതിയായിരുന്നു കാശുണ്ടാക്കാൻ.എന്തു പരക്കംപാച്ചിലായിരുന്നു. ആർക്കും ഒന്നിനും നേരമ്മില്ല.
തൊടിയിലെ തണുപ്പുള്ള മാവിൻ ചോട്ടിൽ എല്ലാവരും ഒന്നിച്ച് ഉച്ചവെയിലിൽ ഇത്തിരിനെരം കാറ്റുകൊള്ളുമ്പോൾ ആരുടെ മനസിലും അധ്വാനിപ്പിച്ചാൽ ഇരട്ടിപ്പിക്കാമായിരുന്ന കാശിൻെറ ചിന്തയില്ല. (ശാന്തമായ മനസുമായിരിക്കുമ്പോൾ ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഇതുതന്നെയാവില്ലെ ചിന്താഗതി.) തകരയോടും തഴുതാമയോടും വാഴകുമ്പിനോടും ചക്കയോടും മാങ്ങയോടും മരച്ചീനിയോടും ചേനയോടും ചേമ്പിനോടും എല്ലാവർക്കും വീണ്ടും പ്രേമം തോന്നി തുടങ്ങിയിരിക്കുന്നു. നനകിഴങ്ങ് എന്നൊരിനം പണ്ട് നാട്ടിൽ വ്യാപകമായി കൃഷിചെയ്തിരുന്നുപോലും. നല്ലരുചിയുള്ള ആ കിഴങ്ങിൻെറ ചെടിയെ ഇന്ന് ഒന്നു കാണുവാൻസാധിച്ചു. ചീരയും വെണ്ടയും പാവലു പടവലവും കോവലുമൊക്കെ എങ്ങനെ കൃഷിചെയ്യാം എന്ന ഗവേഷണത്തിലാണ് ഇപ്പോൾ വീട്ടിൽ എല്ലാവരും.
മുരിങ്ങയുടെ ചുവട്ടിൽ വച്ചു,നാളെ നമുക്കിതിൻെറ ഇലതോരൻ വയ്കാം എന്ന് അമ്മ പറഞ്ഞപ്പോൾ എല്ലാവരും അമ്മയേ ആശ്ചര്യത്തോടെ നോക്കി.ഇല പറിക്കണം ആതുകഴുകണം കുഞ്ഞായിഅരിയണം ആർക്കാ ഇതിനൊക്കെ നേരം എന്നു പറഞ്ഞ് ഒഴുവാക്കിയിരുന്ന മുരിങ്ങച്ചെടി വർഷങ്ങളായി അവിടെ ഉണ്ടായിരുന്നു എന്ന കാര്യം അപ്പോഴാണ് വീട്ടിലെ പലരും ഒർത്തതുപോലും.
എൻെറ മനസിൽ ഇത്രയും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ഇതിന് മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. രോഗത്തിൻെറ ഭീതിയും ലോകജനതയുടെ ആകുലതയും മനസ്സിനെ അലട്ടുന്നുണ്ടെങ്കിലും, ഇതൊക്കെ നമ്മെ പലതും പഠിപ്പിക്കുന്നില്ലെ?
ആർക്കാണ് ബോധൽക്കരണം നടത്തേണ്ടത്? ആരാണ് ബോധൽക്കരണം നടത്തേണ്ടത്? അവനവനു സ്വയം തിരിച്ചറിവുണ്ടാകുയെ

നിവർത്തിയുള്ളു. ആവശ്യത്തിന് കൃഷിചെയ്യണം,പ്രകൃതിയെ അനാവശ്യമായി ചുഷണം ചെയ്യരുത്, പ്രകൃതി വിഭവങ്ങളെ നശിപ്പിക്കരുത്,ഒന്നിനോടും ആർത്തി കാണിക്കരുത് എന്നൊക്കെ ഉപദേശിച്ചാൽ നവോദ്ധാനകേരളത്തിലെ ആർക്കെങ്കിലും മനസ്സിലാകുമോ….

ആവോ, അറിയില്ല.
ഇതൊരു പുതിയ തുടക്കത്തിന് നാന്ദികുറിക്കട്ടെയെന്ന് സ്വയം ആശിക്കാനല്ലെ പറ്റു…………………….

ദേവി ആജ്ഞന .എസ്സ്
11 ഇ.വി.എച്ച്.എസ്.എസ് നെടുവത്തുർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ