"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ടോട്ടോചാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ടോട്ടോചാൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GVHSS ഞെക്കാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42035
| സ്കൂൾ കോഡ്= 42035
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 22: വരി 22:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}

14:08, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ടോട്ടോചാൻ


തെത്സുകോ കുറയോ നഗി ജാപ്പനീസ്എഴുത്തുകാരി തെത്സുകോ കുറയൊനാഗി എന്ന ടോട്ടോചാന്റെ യഥാർത്ഥ കഥയാണിത്. ഒന്നാം ക്ലാസ്സിൽ ഒരാഴ്ച ഇരുന്നപ്പോൾ തന്നെ സ്കൂളിൽ നിന്നും ടോട്ടോചാന് പുറത്താകേണ്ടി വരുന്നു. എന്നാൽ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടത് ആണെന്ന് അമ്മ അവളെ അറിയിക്കുന്നില്ല. പുതിയ സ്കൂളിൽ ചേരാം എന്ന് മാത്രം പറഞ്ഞു. അത് ടോട്ടോചാന്റെജീവിതത്തിൽ വഴിത്തിരിവായി മാറി. "റ്റോമോ ഗാക്വയ്‌ൻ"-ടോട്ടോയുടെ പുതിയ സ്കൂൾ. നിർത്തിയിട്ടിരിക്കുന്ന ആറ് റെയിൽവേ കോച്ചുകൾ. ഉപയോഗശൂന്യമായ ആ തീവണ്ടി മുറികൾ ആയിരുന്നു കൊച്ചു ടോട്ടോ യുടെ സ്കൂൾ. ഇങ്ങനെയൊരു സ്കൂൾ, കാഴ്ചയുടെ അപൂർവ വിസ്മയങ്ങളി ലേക്ക് കൂട്ടിക്കൊണ്ടുപോകും. ഇപ്പോഴത്തെ വിദ്യാഭ്യാസരീതി റ്റോമോയിലേത് പോലെയാണെങ്കിൽ കുട്ടികൾക്ക്"അവധി" എന്ന് വാക്കിനോട് തന്നെ വെറുപ്പ് തോന്നിയേനെ. ആദ്യം റ്റോമോ സ്കൂൾ കണ്ടപ്പോൾ തന്നെ ടോട്ടോചാൻ പ്രഖ്യാപിച്ചത് "നിക്കീ സ്കൂൾ ഇഷ്ടായി" എന്നാണ്. കൊബായാഷി മാസ്റ്ററുടെ കണ്ടയുടൻ തന്നെ നാല് മണിക്കൂർ അവൾ നിർത്താതെ സംസാരിച്ചു. അവളുടെ പ്രായമുള്ള ഒരു കുട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ. സൗഭാഗ്യമായിരുന്നു അത്. റ്റോമോ സ്കൂളിൽ ഉച്ചഭക്ഷണവും വ്യത്യസ്തമാണ്. കൊബായാഷി. മാസ്റ്റർ പോഷകാഹാരം കുട്ടികൾക്ക് നൽകാനായി രസകരമായ ഒരു മാർഗ്ഗം കണ്ടെത്തിയിരുന്നു. മലകളിൽ നിന്ന് ഒരു പങ്കും കടലിൽ നിന്ന് ഒരു പങ്കും നിർബന്ധമായിരുന്നു. ഇതുകൊണ്ടു തന്നെ എല്ലാ അമ്മമാർക്കും മാസ്റ്ററെ ഇഷ്ടമായിരുന്നു., 'ചവച്ചരച്ചിറക്കിടാം കഴിച്ചി ടുന്നതൊക്കെയും ' എന്ന ഗാനത്തോടു കൂടിയാണ് അവർ അവർ ആഹാരം കഴിക്കുന്നത്.റ്റോമോ സ്കൂളിലെ ഓരോ പുൽനാമ്പും വ്യത്യസ്തമായിരുന്നു. ടോട്ടോചാന് അവിടെ പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. പോളിയോ ബാധിച്ചു ഒരു കൈയും കാലും തളർന്ന യാസ്വകിചാൻ. റ്റോമോ സ്കൂളിൽ ഓരോ കുട്ടിക്കും അനുവദിക്കപ്പെട്ട ഓരോ മരമുണ്ടായിരുന്നു. ആരുമറിയാതെ അവൾ സ്വന്തം മരത്തിലേക്ക് യാസ്വക്കിചാനെ വളരെ സാഹസികമായി കയറ്റി. പലപ്പോഴും കൊച്ചു ടോട്ടോയുടെ ആഗ്രഹങ്ങൾ മാറിക്കൊണ്ടിരുന്നു. ആദ്യം അവൾക്ക് ചാരപ്പണി ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പിന്നീട് റെയിൽവേ ടിക്കറ്റ് വിൽക്കണം എന്നായി. ബാലെ കണ്ടപ്പോൾ അരയന്നങ്ങളെ പോലെ ഡാൻസ് ചെയ്യണം എന്നായി. ഇങ്ങനെ അവളുടെ ആഗ്രഹങ്ങൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. അവസാനം അവൾ വളരെ ആലോചിച്ച് ഒരു തീരുമാനം എടുത്തു. കൊബായാഷി മാസ്റ്ററോട് സത്യവും ചെയ്തു. അവൾ ടോമോ സ്കൂളിൽ അദ്ധ്യാപിക യാകും എന്നതായിരുന്നു ആ സത്യം. ഇതിനിടെ പല രസകരമായ അനുഭവങ്ങളും ദുഃഖകരമായ അനുഭവങ്ങളും ഉണ്ടാകുന്നു. കഥയുടെ പരിണാമം വളരെ ദുഃഖമേറിയതാണ്. എനിക്ക് വളരെ സങ്കടം തോന്നിയത് യാസ്വാക്കി ച്ചാൻ മരിക്കുമ്പോഴാണ്. ടോട്ടോ യുടെ പ്രിയപ്പെട്ട വളർത്തു നായ ആയിരുന്നു റോക്കി എന്ന ജർമൻ ഷിപ് യാർഡ്. യാസ്വാക്കിച്ചാന് പിന്നാലെ അവനും മരണപ്പെടുന്നു. അവളുടെ രണ്ടു കൂട്ടുകാരെയും അവൾക്ക് നഷ്ടപ്പെടുന്നു. അവസാനം അമേരിക്കയും ജപ്പാനും തമ്മിലുള്ള യുദ്ധത്തിൽ റ്റോമോ സ്കൂൾ തകരുന്നു. അപ്പോഴും കൊബായാഷി മാസ്റ്റർ തന്റെ മകനോട് ചോദിക്കുന്നു " ഏതുതരംസ്കൂളാകും അടുത്ത അടുത്ത പ്രാവശ്യം കെട്ടി ഉയർത്തുക. കൊബായാഷി മാസ്റ്ററെ പോലൊരു മാസ്റ്ററും റ്റോമോ ഗാക്വയ്‌ൻട് പോലെ ഒരു സ്കൂളും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചു പോയി..

ദേവദത്ത.S
7 D ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ആസ്വാദനകുറിപ്പ്



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]