"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:57, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രണ്ടു മഹാ പ്രളയങ്ങൾ, ഓഖി ചുഴലിക്കാറ്റ്, നിപ്പ വൈറസ്, ഇപ്പോളിതാ മാരകമായ കൊറോണ വൈറസ് അഥവാ കോവിഡ് 19. ചൈനയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഈ മാരക വൈറസ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു പുതിയ വിപത്താണ്. ഈ വൈറസിനെ നേരിടാനുള്ള മുൻകരുതലുകൾ ലോകമെമ്പാടും സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യ ഉൾപ്പെടെ 160 രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു കഴിഞ്ഞു.
ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലക്ഷത്തോടടുത്ത് ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണാ വൈറസ് എന്ന അസാധാരണ വൈറസിന്റെ ബാധാ ലക്ഷണങ്ങളിൽ പനി, ചുമ, ജലദോഷം, ശ്വാസതടസ്സം, തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെന്ന് ലോക ആരോഗ്യ സംഘടന (WHO) ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും ആശങ്കപ്പെടുത്തുന്നത് കൊറോണാ വൈറസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഉള്ള വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ്. മനുഷ്യരെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുകൾ സാധാരണയായി ചുമ, തുമ്മൽ, എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ ഷേക്ക് ഹാൻഡ് (ഹസ്തദാനം) കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള ഒരു വസ്തുവിനെയോ ഉപരിതലത്തെയോ സ്പർശിച്ച ശേഷം, കൈകഴുകുന്ന അതിനുമുൻപ് വായ, മൂക്ക്, കണ്ണുകൾ, എന്നിവിടങ്ങളിൽ തൊട്ടാൽ വൈറസുകൾ പടരാം..
കൂടുതൽ കഠിനമായ കൊറോണാ കേസുകളിൽ അണുബാധ, ന്യൂമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, വൃക്കത്തകരാറ് എന്നിവയും വേണമെങ്കിൽ മരണംവരെയും ഇതുമൂലം സംഭവിച്ചേക്കാം..
കൊറോണ വൈറസ് പിൻവാങ്ങിയശേഷവും നമ്മുടെ ആരോഗ്യശീലങ്ങൾ നാം മെച്ചപ്പെടുത്തേണ്ടതുണ്ട് .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ പൊത്തുക, വീടും പരിസരവും ശുദ്ധീകരിക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, തുടങ്ങിയവ പാല പ്രധാനമാണ് എന്നു നാം അറിയണം. അത് പൊതുസ്ഥലത്ത് ആയാലും വീട്ടിലായാലും സാമൂഹികമായും വ്യക്തിപരമായും ശീലിക്കേണ്ട തുതന്നെയാണ്..
കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഇന്ത്യൻ ജനത വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ പ്രതിരോധിക്കുകയാണ്. സ്വന്തം രാജ്യത്തോടും, ദേശത്തോടും ഉള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള ഒരു അവസരമാണ് ഈ ലോക്ക്ഡൗൺ ദിനങ്ങൾ. പരിസ്ഥിതിയെ സംരക്ഷിച്ചു വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ച് നമ്മുടെ കടമകൾ നിറവേറ്റേണ്ടതാണ്. ജാഗ്രതയോടെ ശുഭാപ്തിവിശ്വാസത്തോടെ കൊറോണയെ ഒരുമിച്ച് തുരത്താം…

നന്ദന സജീവ്
9A ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം