Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 15: |
വരി 15: |
| </p> | | </p> |
| <p>അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം.പരിസ്ഥിതി സംരക്ഷിക്കുന്ന ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാം</p> | | <p>അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം.പരിസ്ഥിതി സംരക്ഷിക്കുന്ന ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാം</p> |
| '''ഏലിയാസ് ജാൻസൻ 9 സി'' | | '''ഏലിയാസ് ജാൻസൻ 9 സി''' |
| |---- | | |---- |
| |} | | |} |
| |- | | |- |
00:59, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
|
ലേഖനം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
പ്രകൃതി അമ്മയാണ്.അമ്മയെ മാനഭംഗപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1972 മുതൽ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കുവാൻ വേണ്ടിയാണ്.ഇത് ഒരുദിവസമെങ്കിലും പരിസ്ഥിതിക്കുവേണ്ടി മാറ്റിവെക്കാൻ കാരണമാകുന്നു.
എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാൻ ഉള്ള അവകാശവും സ്വാതന്ത്രവും ഉണ്ട് എന്നതാണ് ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ കാതൽ.ഇതാണ് നമ്മെ പരിസ്ഥിതി സംരക്ഷിക്കാൻ ഉത്സുകരാക്കുന്നതും.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയെന്നതാണ് പാരിസ്ഥിതിക സുസ്ഥിതി ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരാവാസ കേന്ദ്രമായി നിലനിർത്തുകയും സുഖാർദ്രവും ശീതളവുമായ ഒരു ഹരിത കേന്ദ്രവുമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പാക്കേണ്ടത്.
മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലക്ഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം.ഭൂമിയിലെ ചൂടിന്റെ വർധനവ് ,ശുദ്ധ ജലക്ഷാമം,ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണത്തിന്റെയും ഹരിത ഗൃഹവാതകങ്ങളുടെയും അളവ് കുറക്കുന്നു.ആഗോളതാപനം ,മലിനീകരണം ,കാലാവസ്ഥാ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവൻ നിലനിർത്തേണ്ടതും നമ്മുടെഉത്തരവാദിത്ത്വം തന്നെയാണ്.
അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം.പരിസ്ഥിതി സംരക്ഷിക്കുന്ന ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാം
ഏലിയാസ് ജാൻസൻ 9 സി
|
|-