ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി /കലാസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:


=== '''ചിത്രരചന''' ===
=== '''ചിത്രരചന''' ===
15380sr1.jpg
15380sr2.jpg
15380sr3.jpg
15380sr4.jpg
15380sr5.jpg
15380sr6.jpg
15380sr7.jpg
15380sr8.jpg

13:39, 29 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം


യാത്രാവിവരണം

പ്രകൃതിയുടെ മടിത്തട്ടിൽ - തൊവരിമല വനത്തിലേയ്‍ക്ക് ഒരു യാത്ര 



2019 നവംബർ എട്ടാം തിയതി, ഞങ്ങൾ ഒത്തിരി കൊതിയോടെ, ആഗ്രഹത്തോടെ പ്രതീക്ഷിച്ചിരുന്ന ദിനം.പക്ഷി നിരീക്ഷണത്തിനും, കാനനഭംഗി ആസ്വദിക്കുതിനുമായുള്ള ഒരു യാത്രയായിരുന്നു തൊവരിമലയിലേയ്ക്ക്. രാവിലെ 9.30 ന് സ്‍കൂൾ ബസിൽ നാല് അധ്യാപകരും, അൻപത് വിദ്യാർത്ഥികളും അടങ്ങുന്ന സംഘം തൊവരി മലയിലേയ്ക്ക് യാത്ര തിരിച്ചു. ആദിവാസികളുടെ ഭൂസമരവുമായി ബന്ധപ്പെട്ട് ഏറെ സംഘർഷങ്ങൾ നിറഞ്ഞ് പത്രത്താളുകളിൽ ഇടം പിടിച്ച തൊവരി മല വനം കാണാൻ ഏവർക്കും ഏറെ ഉത്സാഹമായിരുന്നു. ബഹു. തോമസ് സ്റ്റീഫൻ സാറിന്റെ നേതൃത്വത്തിലായിരുന്നു ഞങ്ങളുടെ ഹരം നിറഞ്ഞ ആ യാത്ര.

10.30 ന് ഞങ്ങൾ അവിടെ എത്തിച്ചേർന്നപ്പോൾ ഞങ്ങളെ കാത്ത് വനം വകുപ്പിലെ ഉദ്യോഗസ്ഥരായ ബഷീർ, ശശിധരൻ എന്നിവർ കാത്തു നിൽപ്പുണ്ടായിരുന്നു. ബസിൽ നിന്നിറങ്ങിയ ഞങ്ങൾക്കായി അവിടെ ലഘുഭക്ഷണം കരുതിയത് ഞങ്ങളെ വിസ്‍മയിപ്പിച്ചു.

ലഘുഭക്ഷണത്തിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ആ വനത്തിന്റെ പ്രത്യേകതകൾ ഞങ്ങൾക്ക് വിവരിച്ചു തന്നു. അത് ഒരു നിത്യഹരിത വനമാണെന്നും, അത്തരം വനങ്ങളുടെ പ്രത്യേകതകളും, അതിൽ കാണപ്പെടുന്ന മൃഗങ്ങളെക്കുറിച്ചും, പക്ഷികളെക്കുറിച്ചുമെല്ലാം അവർ വിശദമായി പറഞ്ഞുതന്നു. ദൂരെ മരക്കൊമ്പുകളിൽ ഇരുന്ന് വിശ്രമിക്കുന്ന വിവിധതരം പക്ഷികളെ ഞങ്ങൾക്ക് അടുത്തു കാണിച്ചു തരുന്നതിനായി അവർ ദൂരദർശിനികൾ കരുതിയിരുന്നു. അവയിലൂടെ ഞങ്ങൾ ഊഴമിട്ട് വിവിധ തരം പക്ഷികളെയും, അകലെയുള്ള മറ്റ് മനോഹര ദൃശ്യങ്ങളെയും, അരികിലെന്നോണം കണ്ടാസ്വദിച്ചു. ഇതെല്ലാം ഞങ്ങൾ കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് നടക്കുന്നതിനിടയിയിരുന്നു.

യാത്രക്കിടയിൽ അരികിലും, അകലെയുമായി പടർന്നു നിൽക്കുന്ന പലതരം വൻ മരങ്ങളെയും ആ ഉദ്യോഗസ്ഥർ ഞങ്ങൾക്ക് പേരും, പ്രത്യേകതകളും പറ‍ഞ്ഞ് പരിചയപ്പെടുത്തിത്തന്നുകൊണ്ടിരുന്നു. ഏറെ ആഹ്ലാദത്തോടെയായിരുന്നു ഞങ്ങളുടെ യാത്രയെങ്കിലും വഴിയിലുടനീളമുള്ള അട്ടകൾ ഞങ്ങളെ അലോസരപ്പെടുത്തി. എല്ലാവരുടെയും തന്നെ കാലുകളിൽ കയറി അവ ചോര കുടിച്ചുകൊണ്ടിരുന്നു. കയ്യിൽ കരുതിയിരുന്ന ഉപ്പുവിതറി അവയുടെ ആക്രമണത്തെ ഞങ്ങൾ പ്രതിരോധിക്കാൻ ശ്രമിച്ചു. വനത്തിലൂടെയുള്ള ആ യാത്രക്കിടയിൽ പലയിടത്തും തെളിനീരൊഴുകുന്ന ഉറവകൾ ഞങ്ങൾക്കായി കുളിർജലം പ്രദാനം ചെയ്തു. അവയിൽ നിന്നു കുപ്പികളിൽ വെള്ളെം ശേഖരിച്ചും, മുഖം കഴുകിയും, കാലുകൾ നനച്ചും കുട്ടികൾ ഉത്സാഹത്തോടെ യാത്ര തുടർന്നു. ഇതിനിടയിൽ വിവിധയിനം പക്ഷികളെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. പക്ഷെ ഒരു മൃഗത്തെപ്പോലും കാണാൻ കഴിയാതിരുന്നത് ഞങ്ങൾക്ക് നേരിയ ഇച്ഛാഭംഗത്തിനിടയാക്കി. ആൽ, പേരാൽ, ഓക്ക്, ഉങ്ങ്, യൂക്കാലിപ്റ്റ്സ്, ഏഴിലം പാല, കാട്ടുചെമ്പകം, തേക്ക്, വീട്ടി, മഹാഗണി തുടങ്ങി പല വൻ മരങ്ങളേയും ബഷീർ സാർ പരിചയപ്പെടുത്തിത്തന്നു. വീണ്ടും ഉൾവനത്തിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോകാൻ ഫോറസ്റ്റ് ഓഫീസേഴ്സ് സന്നദ്ധരായിരുന്നെങ്കിലും, അട്ടകളുടെ ആക്രമണം രൂക്ഷമായിക്കൊണ്ടിരുന്നതിനാൽ തിരിച്ചുപോരാൻ ഞങ്ങൾ നിർബന്ധിതരായി. ഒരുമണിയോടുകൂടി ഞങ്ങൾ തിരിച്ചുനടക്കാനാരംഭിച്ചു. കാടിറങ്ങി തിരിച്ചു നടന്നു ക്ഷീണിച്ച ഞങ്ങൾ കാടതിർത്തിയിലുള്ള ഒരു വീടിന്റെ മുറ്റത്ത് വിശ്രമിക്കാനിരുന്നു. നടന്നു തളർന്നുപോയ ഞങ്ങൾക്ക് ഒന്നിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാട്ടിലൂടെയുള്ള യാത്ര ഉല്ലാസപ്രദമായിരുന്നുവെങ്കിലും ചോരകുടിയന്മാരായ അട്ടകൾ എവിടെയും ഇരുന്ന് വിശ്രമിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. അതിനാൽ ആ വീടിന്റെ മുറ്റത്ത് ഞങ്ങൾ എല്ലാവരും ആശ്വാസത്തോടെ ഇരുന്നു വിശ്രമിച്ചു. അവിടേയ്ക്ക് വനം വകുപ്പുകാർ ഒരുക്കിയ ഉച്ചഭക്ഷണവും എത്തി. വിഭവസമൃദ്ധമായ ആ ഭക്ഷണം വിശന്നു വലഞ്ഞിരുന്ന ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. അല്പ സമയത്തിനുശേഷം തിരിച്ചു നടന്ന് ബസിലെത്തി. അവിടെ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞ് എല്ലാവരും ബസിൽ കയറി. പിന്നെ സ്കൂളിലേയ്ക്ക് തിരികെ യാത്ര, ആ നല്ല, വിലപ്പെട്ട നിമിഷങ്ങൾ അയവിറക്കിക്കൊണ്ട് . . . . . . . . . .

തയ്യാറാക്കിയത് : ബീന മാത്യു.


ചിത്രരചന

15380sr1.jpg 15380sr2.jpg 15380sr3.jpg 15380sr4.jpg 15380sr5.jpg 15380sr6.jpg 15380sr7.jpg 15380sr8.jpg