"ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂര്‍ റവന്യൂ ജില്ലയില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ നന്തിക്കര ഗ്രാമമാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. പറപ്പൂക്കര പഞ്ചായത്തില്‍ ന്റെ 5, 10 വാര്‍ഡുകളിലായാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാകായിക രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ ഒരു  മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നാണിത്. Bharath Scouts and guides, N.S.S. തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. അധ്യാപക അധ്യേതാക്കളുടെ കൂട്ടായ്മ സ്ക്കൂള്‍തല പ്രവര്‍ത്തനങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. ഈ സ്ക്ക ളിന്റെ പ്രാരംഭം മുതല്‍ ഇതപര്യന്തമുള്ള വളര്‍ച്ച ഗ്രാമത്തിന്റെ സുപ്രധാന നേട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
   
21:02, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര
വിലാസം
നന്തിക്കര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2010Rajeevms

തൃശൂര്‍ റവന്യൂ ജില്ലയില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ നന്തിക്കര ഗ്രാമമാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. പറപ്പൂക്കര പഞ്ചായത്തില്‍ ന്റെ 5, 10 വാര്‍ഡുകളിലായാണ് ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാകായിക രംഗങ്ങളിലും മികവ് പുലര്‍ത്തുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ ഒരു മികച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളിലൊന്നാണിത്. Bharath Scouts and guides, N.S.S. തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. അധ്യാപക അധ്യേതാക്കളുടെ കൂട്ടായ്മ സ്ക്കൂള്‍തല പ്രവര്‍ത്തനങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. ഈ സ്ക്ക ളിന്റെ പ്രാരംഭം മുതല്‍ ഇതപര്യന്തമുള്ള വളര്‍ച്ച ഗ്രാമത്തിന്റെ സുപ്രധാന നേട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

ചരിത്രം

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 11 വാര്‍ഡുകളിലായി ഈ വിദ്യാലയം നന്തിക്കരയില്‍ NH-47 ന് ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നു. കുറുമാലിപ്പുഴ ഈ വിദ്യാലയത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങളിലൂടെ ഒഴുകുന്നു. പടിഞ്ഞാറു ഭാഗത്ത് തീവണ്ടിപ്പാതയും തെക്കുഭാഗത്ത് നെല്ലായി പാടവുമാണ് ഈ വിദ്യാലയത്തിന്റെ അതിര്‍ത്തി. 1909 ഫെബ്രുവരി 2 - )o തിയ്യതി മഠത്തിവീട്ടില്‍ കുഞ്ഞുണ്ണി മേനോന്‍ വക സ്ഥലം 3 ½ രൂപ വാടക കൊടുത്ത് തുടങ്ങിയതാണ് ഈ സര്‍ക്കാര്‍ വിദ്യാലയം. പൂയ്യത്ത് കുഞ്ഞുലക്ഷ്മി ആയിരുന്നു ആദ്യത്തെ വിദ്യാര്‍ത്ഥി. പിന്നീട് നന്തിക്കര കിഴക്കേമഠത്തില്‍ പരമേശ്വരയ്യരുടെ കയ്യില്‍ നിന്നും 119 സെന്റ് സ്ഥലം വിലയ്ക്കെടുത്ത് അന്നത്തെ കൊച്ചി സര്‍ക്കാര്‍ ഇന്നു കാണുന്ന വിദ്യാലയമായി മാറ്റി സ്ഥാപിച്ചു. 1961 – 62 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി സ്ക്കൂളായി ഉയര്‍ത്തി. ശ്രീ. കെ. മാധവമേനോന്‍ പ്രധാനാദ്ധ്യാപകനായി സ്ഥാനമേല്‍ക്കുകയും 1973 ല്‍ ഇത് ഒരു മോഡല്‍ യു. പി. സ്ക്കൂളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മോഡല്‍ യു. പി. സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ വര്‍ക്ക് എക്സ്പീരിയന്‍സ് പ്രോഗ്രാം, ഉച്ചക്കഞ്ഞി വിതരണം എന്നിവ ആരംഭിച്ചു. മേല്‍ പറഞ്ഞ എല്ലാ നേട്ടങ്ങള്‍ക്കും പിന്‍ബലം നല്‍കിയ കര്‍മ്മോത്സുകരായ പി. ടി. എ. യും ഇന്നാട്ടിലെ സജ്ജനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റ ഫലമായി ചുറ്റുമതില്‍, കൊടിമരം, സ്റ്റജ്, കര്‍ട്ടന്‍, മൈക്ക്, കുടിവെള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം പടിപടിയായി നേടിക്കൊടിത്തു. 1980 ല്‍ ആണ് ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി ഗിരിജടീച്ചറാണ്. 1982 – 83 ല്‍ എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് ലഭിച്ച 28% വിജയത്തില്‍ നിന്നും ഇന്ന് 98% വരെ എത്തിനില്‍ക്കുന്നുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. 1988 – 89 ല്‍ M.L.T., B.M.E., C.A. എന്നീ കോഴ്സുകള്‍ ഉള്‍ക്കൊള്ളുന്ന V.H.S.E. കോഴ്സ് ആരംഭിച്ചു. 2002 ല്‍ ശ്രീമതി ലീല തോമസ് പ്രധാനാദ്ധ്യാപിക ആയിരുന്ന കാലത്ത് ഇവിടെ +2 കോഴ്സ് ആരംഭിച്ചു. V.H.S.E. യിലും +2 വിലും പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിക്കൊണ്ടിരിക്കുന്നു എന്നത് അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ്. സ്ക്കൗട്ട്, ഗൈഡ്, എന്‍. സി. സി., ബാന്റ് സെറ്റ്, കരിയര്‍ ഗൈഡന്‍സ് എന്നിവരുടെ പ്രവര്‍ത്തനം എടുത്തുപറയേണ്ട ഒന്നാണ്.

ഭൗതികസൗകര്യങ്ങള്‍

U.K.G. മുതല്‍ +2, V.H.S.E. വരെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 1 മുതല്‍ 10 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവര്‍ത്തിക്കുന്നുണ്ട്. V.H.S.E. വിഭാഗത്തില്‍ M.L.T., B.M.E., C.A. എന്നീ കോഴ്സുകളും +2 വിഭാഗത്തില്‍ Biology Science, Computer Science, Humanities എന്നീ കോഴ്സുകളും പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.401251" lon="76.282754" zoom="17" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.401409, 76.28269, GVHSS Nandikara </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.