"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 109: വരി 109:

നന്ത്യാർവട്ടം

നന്ത്യാർവട്ടം

[[പ്രമാണം:47045-നന്ത്യാർവട്ടം.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47045-നന്ത്യാർവട്ടം.jpeg|ലഘുചിത്രം|വലത്ത്‌]]

നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും .

നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും .
പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.

പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.

വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ  കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ  കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

10:30, 25 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്ഥല നാമങ്ങൾ പഴയതും പുതിയതും

കൂമ്പാറ പ്രദേശത്തെ വിവിധ സ്ഥലങ്ങളുടെ പുതിയ പേരുകളും പഴയ പേരുകളും

പുതിയതും പഴയതും
മരഞ്ചാട്ടി മുതനിരൂളങ്ങൾ
കുന്തംചാരിപ്പാറ മയിലാടുംപാറ
മങ്കയം വാതോലിക്കയം
കൽപിനി കിളിയംകോട്
കൂടരഞ്ഞി പിള്ളയ്ക്കൽ
താഴെ കൂടരഞ്ഞി തള്ളയ്ക്കൽ
തിരുവമ്പാടി നായരുകൊല്ലി
തൊണ്ടിമ്മൽ 20 മൈൽ തിരുവമ്പാടി
മുക്കം നീരിളക്കൽ മുക്ക്
കാരശ്ശേരി ചീപ്പംകുഴി

നാട്ടറിവുകൾ

അകത്തി

മധ്യകേരളത്തിൽ "അഗസ്ത്യാർ മുരിങ്ങ" എന്നും തമിഴിൽ (അകത്തി) എന്നുംഅറിയപ്പെടുന്നു മരത്തൊലി, ഇല, പൂവ്, ഇളം കായ്കൾ എന്നിവ ഔഷധ യോഗ്യമാണ്.വെളുപ്പും, ചുവപ്പും, മഞ്ഞയും, നീലയും നിറമുളള പൂവുകളൊടു കൂടിയ നാലിനം അകത്തികൾ ഉണ്ട്. പക്ഷേ ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്

ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്.

അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.

താന്നി:

താന്നി ത്രീഫലങ്ങളിൽ ഒന്നാണ്.ത്രീദോഷശമനം കരമായ ഇത് നാഡിബലക്ഷയതിനും നല്ലതാണ്. ചാര്(ചെര്) എന്ന് ഒരു മരതിന്റെ കാറ്റ് ചിലരിൽ അലർജിയുണ്ടാക്കും അതിനുള പ്രതിവിധിയായ് താനിമരതിനുച്ചുറ്റി പ്രാർത്ഥിക്കുന്ന് ഒരു പതിവ് പണ്ട് കാലത്ത് നിലനിന്നിരുന്നു. ചുമ, ശാസം‌മുട്ട് ,എക്കിൾ എന്നിവയ്ക്കു നല്ലതാണ്. കണ്ണിനും മുടി വളരുവാനും നല്ലതാണ്. പൂവ് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണ്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്.

1. ജീവികൾക്കും ഒരു ലിംഗം മാത്രമേ ഉള്ളൂ എന്നാണ് ചൊല്ല് എന്നാൽ രണ്ടു ലിംഗം ഉള്ള ഒരു ജീവി ഉണ്ടത്രേ - മാലാൻ ഉടുമ്പ്(മാലാൻ ഉടുമ്പിനെ രണ്ടു ലിംഗങ്ങൾ 1 തളരുമ്പോൾ മറ്റൊന്നു പൊന്തിടും (നാടൻ പാട്ട്))
2. നടക്കാത്ത 3 മൃഗങ്ങൾ ഉണ്ടത്രേ - മുയൽ ,കൂരമാൻ ,കങ്കാരു
3. തലയും വാലും ഇല്ലാത്ത ജീവി - ഞണ്ട്
4. ഹൃദയം തലയിൽ കൊണ്ടു നടക്കുന്ന ജീവി -ചെമ്മീൻ

കടുക്ക:

ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല. രൂക്ഷഗുണമുള്ളതാണു കടുക്ക. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം. കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. , ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു. ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽ‌പ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, എന്നിവയെ കടുക്ക ശമിപ്പിക്കുന്നു ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു.കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും.

പൂവാംകുറുന്തൽ :

ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു. ഔഷധ ഉപയോഗങ്ങൾ ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു സംസ്കൃതത്തിൽ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു.പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്.

ജാതിക്കാ: :

കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വർദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേർത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാൽ പല്ലുവേദന, ഊനിൽകൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ഒലിവെണ്ണയിൽ ജാതിക്കാഎണ്ണ ചേർത്ത് അഭ്യ്രംഗം ചെയ്താൽ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലിൽ കലക്കി സേവിച്ചാൽ ഉറക്കമില്ലായ്മ മാറും. തൈരിൽ ജാതിക്കയും നെല്ലിക്കയും ചേർത്ത് കഴിച്ചാൽ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങൾക്കും ജാതിക്ക ഉത്തമമാണ്. വിഷുചിക (കോളറ) ചികിത്സയ്‌ക്കും ജാതിക്ക ചേർന്ന മരുന്നുകൾ ഫലപ്രദമാണ്‌. സന്ധിവേദനയ്‌ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്‌. ആമാശയ കുടൽ രോഗങ്ങൾക്കുളള ഭുക്താഞ്‌ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്‌..

കുമ്പളം :

ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്. . ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാൻ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും. കുമ്പളങ്ങാനീരിൽ ഇരട്ടിമധുരം ചേർത്ത് സേവിച്ചാൽ അപസ്മാരം ശമിക്കുന്നതാണ്. വൃക്കരോഗങ്ങൾ മാറാൻ കുമ്പളങ്ങാനീരും തഴുതാമയിലയും ചെറൂള ഇലയും അരച്ച് മിശ്രിതം ഉപയോഗിക്കുന്നു . ആന്തരാവയവങ്ങളിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് ശീലമാക്കണം. ദഹനക്കേട്, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരു വയറിന് അസുഖമുണ്ടെങ്കിൽ ‍പെട്ടെന്ന് മാറ്റി ദഹനശക്തി നല്കുന്നു.

മുത്തങ്ങ:

പനിക്ക് മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരം, ഗുൽമം,ഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും.മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്

കാഞ്ഞിരം

തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തിൽ എരിവാണ് കാഞ്ഞിരം. ആയുർവേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.ആയുർവേദത്തിൽ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിൻറെ ന്യൂനമർദ്ദത്തിൽ ഉത്തമ ഔഷധമാണ്. കാഞ്ഞിരത്തിൻറെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാൽ അതിൻറെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്. കാഞ്ഞിരം ആമവാത ഹരമാണ്.ഹൃദയത്തിൻറെ സങ്കോചവികാസക്ഷമതയെ വർദ്ധിപ്പിക്കാൻ കഴിവുള്ള ഔഷധമാകയാൽ ഉപയോഗിക്കുമ്പോൾ മാത്ര വളരെ സൂക്ഷിക്കണം.കാഞ്ഞിരത്തിൻറെ കാതൽ അർശസിന് നല്ലതാണ്. ജ്വരത്തിൽ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയിൽ കൃതഹസ്തരായ പഴയ വൈദ്യന്മാർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.നാഡീവൈകല്യങ്ങൾക്ക് കാഞ്ഞിരത്തിൻറെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്. പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ അയവ് എന്നിവയിൽ ശ്രദ്ധിച്ചുപയോഗിച്ചാൽ നന്നാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്. കാരസ്കരതൈലം ആമവാതം, എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളർച്ച – , മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളിൽ പ്രയോജനപ്രദമാണ്.കാഞ്ഞിരത്തിൻറെവേര് കൊണ്ടുള്ള എണ്ണ പേവിഷബാധയെ ചെറുക്കാൻ ഉപയോഗിക്കുന്നു

ഉഴിഞ്ഞ

പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്.ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .ശരീരം തളർന്ന് കിടപ്പിലായ ആളുകളെ സുഖപ്പെടുത്താനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്.ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേർത്ത് അരിച്ചെടുത്ത് തല കഴുകിയാൽ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളർത്തും .വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു.ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ചു നന്നായി അരച്ച് പുരട്ടിയാൽ നീര്,വാതം,സന്ധികളിൽ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്.മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ കഷായം സേവിച്ചാൽ രോഗം ശമിക്കുന്നതാണ്.ആർത്തവ തടസത്തിനു ഉഴിഞ്ഞയില ഉപയോഗിക്കുന്നു.

അരൂത /സോമവല്ലി

ഈ കുറ്റിച്ചെടി ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു.തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന്‌ അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ ഉപയോഗിക്കുന്നു കുട്ടികളിലെ അപസ്മാരം , പനി, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക്, അരൂത ഇടിച്ചുപിഴഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നു കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗപ്രദമാണ്‌.ഒരു സർവ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്. ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാൽ കഫവും പീനസവും മാറും. കുട്ടികൾക്കുള്ള ചുമ, പനി, ശ്വാസംമുട്ടൽ,ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി അസുഖങ്ങൾക്കെതിരെ ഉപയോഗിക്കാം. വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. ഇലപിഴിഞ്ഞടുത്ത നീരിൽ തേൻ ചേർത്ത് സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും. കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയിൽ കെട്ടുകയും ചെയ്താൽ മതി.

കുറുന്തോട്ടി

കുറുന്തോട്ടി ചേർന്നുള്ള ഔഷധങ്ങൾ വാതത്തെ ഇല്ലാതാക്കുന്നതും ഹൃദയത്തിന്റെ യും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നവയുമണ്. നല്ല ഉറക്കം നൽകാനും വേദന, പനി ഇവ കുറയ്ക്കാനും കുറുന്തോട്ടിക്കു കഴിയും. പിത്തം, രക്തപിത്തം, രക്തവാതം, ചതവ്, ചുമ, രക്തദോഷം ഇവ കുറയ്ക്കും. ബലവും പുഷ്ടിയും ഓജസും വർധിപ്പിക്കുന്നതിൽ കുറുന്തോട്ടി ഏറെ മുന്നിലാണ്.വാതരക്തം മാറ്റാൻ കുറുന്തോട്ടി ചേർന്ന ക്ഷീരബല ഫലപ്രദമാണ്. കുറുന്തോട്ടി സമൂലമോ വേരോ കഷായം കഴിച്ചാൽ വാതരോഗങ്ങൾ, അർശസ് ഇവ മാറും. കുറുന്തോട്ടി, യവം, കരിനൊച്ചി, വെളുത്തുള്ളി ഇവ സമമായി കഷായമാക്കി പതിവായി ഉപയോഗിച്ചാൽ എല്ലാവിധത്തിലുമുള്ള വാതാവസ്ഥയിലും ഫലപ്രദമാണ്.കുറുന്തോട്ടിയുടെ പച്ചവേരിന്റെ തൊലിയിട്ടു വെള്ളം തിളപ്പിച്ചു കുടിച്ചാൽ വാതം മാറുകയും സുഖനിദ്ര ലഭിക്കുകയും ചെയ്യും. കുറുന്തോട്ടിവേരും ഇഞ്ചിയും ചേർത്തു കഷായം വച്ചു കഴിച്ചാൽ പനി കുറയും. കുറുന്തോട്ടി വേരു കഷായം വാതം, അർശസ്, ലൈംഗികരോഗങ്ങൾ, വാതപ്പനി, വെള്ളപോക്ക് ഇവയ്ക്കു ഫലപ്രദമാണ്. കുറുന്തോട്ടി വേര് തേൻ ചേർത്തു കഴിച്ചാൽ ഛർദി കുറയും.ചതവ്, മർമാഘാതം, കഠിനമായ ദേഹവേദന, നെഞ്ചുവേദന ഇവയ്ക്ക് കുറുന്തോട്ടിവേര് പാൽക്കഷായമാക്കി ഉപയോഗിക്കണം. ആർത്തവദോഷം, യോനീരോഗങ്ങൾ, ക്ഷയം ഇവ മാറ്റാനും കുറുന്തോട്ടി കഷായം ഫലപ്രദമാണ്. കുറുന്തോട്ടിയില താളിയായി ഉപയോഗിച്ചാൽ മുടിക്ക് കറുപ്പും കരുത്തും കൂടും .

നന്ത്യാർവട്ടം

നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു.കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും . പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.

വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു

ഐശ്വര്യ വർധനങ്ങൾ- ഒന്ന് ധൈര്യം ശമം ഭമം ശുചിത്വം ദയ മൃദുവാക്ക് ഇഷ്ടൻമാരെ ദ്രോഹിക്കാതിരിക്കുക

കേരള ഭാഗങ്ങൾ 7- വേണാട് പൂഴിനാട് കാർക്കനാട് സീതനാട് കുട്ടനാട് കടനാട് മലയമ നാട്

ചീത്ത ശല്യങ്ങൾ 7- പകലത്തെ ചന്ദ്രൻ യൗവനം പോയ സ്ത്രീ താമര ഇല്ലാത്ത സരസ് വിദ്യിയില്ലാത്ത സുന്ദരൻ ധനത്തിൽ ആർത്തിയുള്ള പ്രഭു ദരിദ്രനായ സജ്ജനം ഖലനായ രാജ്യസേവകൻ.

കർമ്മങ്ങൾ 7 -പരാക്രമം പ്രാഗല്ഭ്യം ധൈര്യം കൗശലം യുദ്ധത്തിൽ പിൻ മാറാതിരിക്കാൻ ഔദാര്യം നിയമന ശക്തി

കൂദാശകൾ ഏഴ് മാമോദിസ മൂറോൻ, കുർബാന കുമ്പസാരം വിവാഹം രോഗികളുടെ തൈലാഭിഷേകം പട്ടത്ത്വം

നീലക്കടുവ (Blue Tiger)

• കേരളത്തിൽ സർ‌വ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ്‌ നീലക്കടുവ.
• Family: Nymphalidae

‌• കറുത്ത ചിറകിൽ വെളള, ഇളംനീല തുടങ്ങിയ നിറത്തിലുള്ള പൊട്ടുകൾ കാണാം. ചിറകു വിറപ്പിച്ചു പൂക്കളിൽ വന്നിരിക്കുന്ന ഇവ, തേൻ കുടിക്കുമ്പോൾ ചിറകുകൾ അനക്കാതിരിക്കുന്നു. ഇളം നീലക്കടുവ, കരിനീലക്കടുവ എന്നീ ശലഭങ്ങളോട് രൂപസാദൃശ്യം കാണിക്കുന്നു.

• ശലഭപുഴുവിനു മഞ്ഞയോ ഇളംപച്ചയോ ചേർന്ന നിറമാണ്. വിലങ്ങനെ കറുത്ത വരകളും കാണുന്നു. ശരീരത്തിന്റെ മൂന്നാമത്തെയും പന്ത്രണ്ടാമത്തേയും ഖണ്ഡങ്ങളിൽ കൊമ്പുകൾ പോലെയുള്ള ഭാഗങ്ങൾ ഉണ്ട്.

• host plant: പൊന്നാരളി, എരിക്ക്, വള്ളിപ്പാല, പൊന്നാംതകര(കിലുക്കാംപ്പെട്ടി)

101 നാട്ടു ചികിത്സകൾ

1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക്- നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക

6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേര്ത്ത് കഴിക്കുക

7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക

9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തിൽ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂൺ തേൻ കഴിക്കുകെ

12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന്- വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക്- ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക

17. വായ്നാറ്റം മാറ്റുവാൻ- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത് പല്ല്തേയ്ക്കുക

18. തുമ്മലിന്- വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക.

19. ജലദോഷത്തിന്- തുളസിയില നീർ ചുവന്നുള്ളിനീർ ഇവ ചെറുതേനിൽ ചേര്ത്ത് കഴിക്കുക

20. ടോണ്സിഴ ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക

21. തീ പൊള്ളലിന്- ചെറുതേൻ പുരട്ടുക

22. തലനീരിന്- കുളികഴിഞ്ഞ് തലയിൽ രസ്നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക്- ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറൻ- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

26. പേന്പോചകാൻ- തുളസിയില ചതച്ച് തലയിൽ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക

27. പുഴുപ്പല്ല് മറുന്നതിന്- എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക

28. വിയര്പ്പു നാറ്റം മാറുവാൻ- മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാൻ- ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത് ദിവസവും കുടിക്കുക

30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയൻ അരച്ച് നെറ്റിയിൽ പുരട്ടുക

31. മുലപ്പാൽ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത് കഞ്ഞിവച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക

34. കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞൾ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ നീര് കുടിക്കുക 37. അമിതവണ്ണം കുറയ്ക്കാൻ-ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത് അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക

39. വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാൻ- പാല്പ്പാ ടയിൽ കസ്തൂരി മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരൻ മാറാൻ- കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറൻ- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവർ തടിക്കുന്നതിന്- ഉലുവ ചേര്ത്ത് കഞ്ഞി വച്ച് കുടിക്കുക

44. കടന്തൽ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയിൽ ചേര്ത്ത് പുരട്ടുക.

45. ഓര്മ്മ് കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക

46. \മോണപഴുപ്പിന്- നാരകത്തിൽ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക

47. പഴുതാര കുത്തിയാൽ- ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേര്ത്തു കുടിക്കുന്നു.

49. പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന്- ചെറുതേൻ കണ്ണിലെഴുതുക. 51. കാൽ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക

52. ദുര്മേ്ദസ്സിന്-ഒരു ടീ സ്പൂൺ നല്ലെണ്ണയിൽ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക

53. കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ ഒരു ടീ സ്പൂൺ തേൻ ചേര്ത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക

54. സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക

55. ആര്ത്ത്വകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്ണംല ശര്ക്കഴരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക

56. കരപ്പന്- അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലിൽ ചേര്ത്ത് കഴിക്കുക.

57. ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേര്ത്ത് കഴിക്കുക

58. ജലദോഷത്തിന്- ചൂടുപാലിൽ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക

59. ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക

60. ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക

61. പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്പാോലിൽ അരച്ച് പുരട്ടുക

62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി കുടിക്കുക

63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയിൽ തേച്ച്കുളിക്കുക

64. മൂത്രചൂടിന് -പൂവൻ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.

65. ഗര്ഭിചണികള്ക്ക്ു ഉണ്ടാകുന്ന ചര്ദ്ദിസക്ക്- കുമ്പളത്തിന്റെി ഇല തോരൻ വച്ച് കഴിക്കുക

66. മുടി കൊഴിച്ചിൽ നിര്ത്തു ന്നതിന്- ചെമ്പരത്തി പൂവിന്റെ് ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുക

67. അള്സകറിന്- ബീട്ടറൂട്ട് തേൻ ചേര്ത്ത് കഴിക്കുക

68. മലയശോദനയ്ക്ക്- മുരിങ്ങയില തോരൻ വച്ച് കഴിക്കുക

69. പരുവിന്- അവണക്കിൻ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക

71. ദീര്ഘംകാല യൌവനത്തിന്- ത്രിഫല ചൂര്ണംയ തേനിൽ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക

72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക

73. പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

74. ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക

75. പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക 76. പ്രസവാനന്തരം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ- ഗര്ഭവത്തിന്റെന മൂന്നാം മാസം മുതൽ പച്ച മഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ഉദരഭാഗങ്ങളിൽ പുരട്ടികുളിക്കുക

77. കണ്ണിന് കുളിര്മ്മടയുണ്ടാകൻ- രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയിൽ തേക്കുക

78. മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയിൽ അരച്ച് പുരട്ടുക

79. ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തിൽ ജാതിക്ക അരച്ച് കുടിക്കുക

80. മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരിൽ കലക്കി കുടിക്കുക

81. പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂൺ പാലിൽ ദിവസവും കഴിക്കുക

82. കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യത്തിൽ-വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുക

83. വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കുക

84. വയറുകടിക്ക്-ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത് പലതവണ കുടിക്കുക

85. ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക

86. രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തിൽ പാലിൽ കലക്കി കുടിക്കുക

87. കൊടിഞ്ഞിക്ക്- പച്ചമഞ്ഞൾ ഓടിൽ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക

88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന്- പാലിൽ ബധാം പരിപ്പ് അരച്ച് ചേര്ത്ത് കാച്ചി ദിവസവും കുടിക്കുക

89. ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക

90. ചെന്നിക്കുത്തിന്- നാല്പ്പാ മരത്തോൽ അരച്ച് പുരട്ടുക

91. തൊണ്ടവേദനയ്ക്ക്-അല്പം വെറ്റില,കുരുമുളക്,പച്ചകര്പ്പൂതരം,എന്നീവ ചേര്ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക

92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനിൽ ചേര്ത്ത് കഴിക്കുക

93. വേനൽ കുരുവിന്- പരുത്തിയില തേങ്ങപ്പാലിൽ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക

94. മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരിൽ അരച്ച് വിനാഗിരി ചേര്ത്ത് പുരട്ടുക

95. ശരീര ശക്തിക്ക്- ഓട്സ് നീര് കഴിക്കുക

96. ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക

97. നരവരാതിരിക്കാൻ- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയിൽ പുരട്ടുക

98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക

99. കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക

100. കാഴ്ച കുറവിന്- വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് തലയിൽ തേക്കുക 101. കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലിൽ അരച്ച് കണ്ണിൽ ഇറ്റിക്കുക