"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==



14:57, 4 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം

 ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി ആദ്യ ബാച്ചിന്റെ ആദ്യ യോഗം 08-06-2018 വെള്ളിയാഴ്ച 1.30ന് നടന്നു. ലിറ്റിൽ കൈറ്റ്മാസ്റ്റർ സാബൂ സാറൂം മിസ്ട്രസായ ലിറ്റി ടീച്ചറും ആയിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ്മാസ്റ്റർ സാബൂ സാർ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി അലീഷ ആന്റണിയെയും ഡെപ്യൂട്ടി ലീഡറായി മിലൻ ആന്റണിയെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം
 2018-19 അദ്ധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 16-06-2018ന് എെടി ലാബിൽ ഒത്തു ചേർന്നു. കൈറ്റ്സ് എറണാകൂളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം  മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ  HM ശ്രീ ജോൺ ജൂഡ്ഇ.വി സാറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി.

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം

 2018-19 അദ്ധ്യയന വർഷത്തിലെ  ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം16-06-2018 ശനിയാഴ്ച നടന്നു. എറണാകൂളം മാസ്റ്റർ ട്രെയ്നർ പ്രകാശ് സാർ ആയിരുന്നു മുഖ്യ പരിശീലകൻ.
ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് ഫോട്ടോ

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ

 മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ സ്കൂൾതല ഏകദിന ക്യാമ്പ് 04-08-2018 ശനിയാഴ്ച നടന്നു.