"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നവ കേരള മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
[[പ്രമാണം: 37001പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2.resized.jpg  |200px|thumb|center| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം: 37001പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2.resized.jpg  |200px|thumb|center| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം: Nava kerala mission 1.jpg |200px|thumb|center| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ  വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം: Nava kerala mission 1.jpg |200px|thumb|center| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ  വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു]]
[[പ്രമാണം:  37001 kites 4.jpg |200px|thumb|right|  05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം കാണിക്കുന്നു      ]]
[[പ്രമാണം:  37001 kites 4.jpg |200px|thumb|left|  05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം കാണിക്കുന്നു      ]]

15:05, 5 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

നവ കേരള മിഷൻ


    നവംബർ 2016 ൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് നവ കേരള മിഷൻ. മുൻഗണനാടിസ്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി നാല് മിഷനുകളുടെ പ്രവർത്തനമാണ് ആരംഭിച്ചത്. 


മിഷനു കീഴിലെ പദ്ധതികൾ

നവകേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നാല് മിഷനുകൾ സർക്കാർ അവതരിപ്പിച്ചു


ഹരിത കേരളം

ജലവിഭവ സംരക്ഷണവും മാലിന്യ സംസ്കരണവും ജൈവ പച്ചക്കറി കൃഷിയും കോർത്തിണക്കി രൂപ കൽപ്പന ചെയ്ത പദ്ധതിയാണിത്. മാലിന്യ സംസ്ക്കരണം, ജലസമൃദ്ധി, കാർഷികവികസനം എന്നിവ ഇണക്കിക്കൊണ്ടാണ് ഹരിതകേരളം മിഷൻ പ്രവർത്തിക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക വഴി വിഷമയമല്ലാത്ത പച്ചക്കറികളും മറ്റും ഉൽപാദിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജൈവകൃഷി
ജൈവകൃഷി
ജൈവകൃഷി
മാലിന്യ സംസ്ക്കരണം








ആർദ്രം

മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യരംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാനാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്. ആശുപത്രിക്കും രോഗിക്കും ഒരുപോലെ തൃപ്തികരമല്ലാത്ത സംവിധാനങ്ങളിൽ മാറ്റംവരുത്തുകയാണ് ആരോഗ്യവകുപ്പ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം.


ലൈഫ്

ഉയർന്ന ജീവിത സൗകര്യവും ജീവനോപാധിയും ഉറപ്പാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയാണിത്. വിവിധ ജന വിഭാഗങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്തും വ്യത്യസ്ത പദ്ധതികളിലെ മാനദണ്ഡങ്ങൾ ഏകീകരിച്ചും ഒരു പൊതുസംവിധാനത്തിലൂടെ വീടില്ലാത്തവർക്ക് വീടുകൾ നൽകുന്ന പദ്ധതിയാണിത്.


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി ഉടച്ചു വാർക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയാണിത്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങൾ കുട്ടികളുടെ എണ്ണം ചുരുങ്ങിയ പശ്ചാത്തലത്തിൽ കുട്ടികളെ മുഖ്യധാരാ പൊതുവിദ്യാലയങ്ങളിലേയ്ക്ക് തിരികെകൊണ്ടുവരുന്നതിനും അവർക്കു നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമുള്ള യത്നങ്ങളാണ് വിദ്യാഭ്യാസ മിഷൻ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനകൾ, പിടിഎകൾ, പ്രവാസികൾ, കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടുകൾ എന്നിവയൊക്കെ സമന്വയിപ്പിച്ച് വിദ്യാഭ്യാസ നവീകരണ പ്രവർത്തനങ്ങൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഈ പദ്ധതിയുടെ കീഴിൽ45000 സ്കൂളുകളിൽ ഹൈടെക്ക് പദ്ധതി ആരംഭിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ വിസിറ്റേഴ്സ് ചാനലിലൂടെ പ്രസംഗിക്കുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബഹുമാനപെട്ട മുഖ്യ മന്ത്രി ശ്രീ പിണറായി വിജയന്റെ വിസിറ്റേഴ്സ് ചാനലിലൂടെയുള്ള പ്രസംഗം കുട്ടികൾ ശ്രവിക്കുന്നു
05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം കാണിക്കുന്നു