"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
[[ചിത്രം:21302-ppwall4.jpg|thumb|250px|center]]
[[ചിത്രം:21302-ppwall4.jpg|thumb|250px|center]]


===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''പ്രൈമറി'''</font></div>
<font size=4>
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രംജി വി എൽ പി സ്കൂളിന് ഉണ്ട്.ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു.ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും,അധ്യാപകരുമാണ്.ഒരു പ്രധാന അധ്യാപികയും,എൻറെ അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു.പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 326 കുട്ടികൾ ഉണ്ട്.


എല്ലാ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ കാണുന്ന ഒരു അധ്യാപക കൂട്ടായ്മയാണ് ഇവിടത്തെ പ്രൈമറി വിഭാഗം.അവരുടെ സഹകരണവും,അർപ്പണ മനോഭാവവുമാണ് ഈ സ്കൂളിൻറെ മികവുകളുടെ അടിസ്ഥാനം.എല്ലാ അധ്യാപകർക്കും പ്രത്യേകം ലാപ്ടോപ്പ് ഉള്ളതിനാൽ വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി പാഠാസൂത്രണം നിർവഹിക്കുക എന്നതിൽ ഇവിടത്തെ അദ്ധ്യാപകർ എന്നും മുൻപന്തിയിലാണ്.അക്കാദമിക,കല,കായിക മേഖലകളിൽ എന്നും മുൻപന്തിയിലാണ് നമ്മുടെ ജി.വി.എൽ.പി സ്കൂൾ.മാത്രമല്ല സാമൂഹിക മേഖലകളിലും വിലയേറിയ സംഭാവനകൾ ഞങ്ങൾ നൽകിവരുന്നുണ്ട്.


പൂർവ വിദ്യാർഥികളായിരുന്ന മഹാപ്രതിഭകളെ ഉത്തമ മാതൃകകളാക്കികൊണ്ടാണ് ഇവിടത്തെ വിദ്യാർഥികൾ ഓരോരുത്തരും പഠിക്കുന്നത്.പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൻ പി.ലീല, എഴുത്തുകാരിയും,തിരക്കഥാകൃത്തായ ശ്രീ പത്മരാജൻറെ ഭാര്യയുമായ ശ്രീമതി രാധലക്ഷ്മി പത്മരാജൻ,ചരിത്രകാരനായ ശ്രീ കെ.ഗോപാലൻകുട്ടി,ചരിത്രകാരനും തമിഴ്പണ്ഡിതനുമായ ശ്രീ.സി ഗോവിന്ദൻ, തിരക്കഥാകൃത്തായ ജോൺ പോൾ എന്നീ അനേകം പ്രതിഭകളെ സൃഷ്ടിച്ച ഒരു നീണ്ട ചരിത്രം തന്നെ നമ്മുടെ പ്രൈമറി വിഭാഗത്തിനുണ്ട്.     
വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾ ആണെങ്കിലും വിവിധ മേഖലകളിലുള്ള അവരുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്.ഓരോ വിദ്യാർത്ഥിയുടെയും സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നത് അധ്യാപകരുടെ കർത്തവ്യമാണല്ലോ.ഇതിനായി ഗൃഹസന്ദർശനം,കുട്ടിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ തുടങ്ങിയ നിരവധി കർമ്മപരിപാടികളുമായി ഞങ്ങൾ എന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്.</font>




"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്