"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മാണിക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('= <center><big>'''മാണിക്യം''' </big></center>= നവരത്നം മണിരത്നംമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
= <center><big>'''മാണിക്യം''' </big></center>= | = <center><big>'''മാണിക്യം''' </big></center>= | ||
[[പ്രമാണം:44050 240.jpg|thumb|ഒത്തുകൂടൽ]] | |||
നവരത്നം മണിരത്നംമാണിക്യം <br /> | നവരത്നം മണിരത്നംമാണിക്യം <br /> |
17:07, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മാണിക്യം
നവരത്നം മണിരത്നംമാണിക്യം
ഉണർവ്വേകുമുയിരേകും മാണിക്യം
കലയുടെ കാന്തിയിലാറാടി
അറിവിന്നുണർവ്വാകും മാണിക്യം
മികവുകൾ മാറ്റങ്ങൾ മാറ്റൊലികൾ
ഇടതടവില്ലാത്ത ചർച്ചകളും
ചാർച്ചക്കാരാകുന്നു നമ്മളെല്ലാം
നവരത്ന സദസ്സിലെ മാണിക്യം പോൽ .
മാണിക്യം നല്ല തിളക്കമുള്ളതാണ്. കുട്ടികളിലെ സർഗ്ഗ വാസനകളും കായിക ശേഷിയും പ്രോത്സാഹിപ്പിച്ച് അവരെ മാണിക്യക്കല്ലു പോലെ തിളക്കമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ മാണിക്യം ഹൗസിന്റെ പ്രവർത്തനങ്ങൾ ടീം ലീഡർ ശ്രീമതി ഷീല കെ. ടീം ക്യാപ്റ്റൻ ശ്രീമതി ബേബിയമ്മ ജോസഫ് മറ്റ് അധ്യാപകർ, ശ്രീ കെ. ബിനു ശ്രീ വിനോദ് ശ്രീ.കെ സുരേഷ്കുമാർ ശ്രീമതി ഫ്ലോറി ബെൽ, ശ്രീമതി ലീനാ കുമാരി ശ്രീമതി ശശികല ശ്രീമതി സരോജിനി എന്നിവരുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു വരുന്നു.296 കുട്ടികളടങ്ങുന്ന ഈ ഹൗസിന്റെ കുട്ടികളുടെ ലീഡറായി കുമാരി അനശ്വര .ബി.എം തിരഞ്ഞെടുക്കപ്പെട്ടു കുട്ടികളെ അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ വിവിധ ടാലന്റ് ലാബുകളായി തിരിച്ച് പരിശീലനം നൽകി വരുന്നു. മിമിക്രി കലാകാരൻ ശ്രീ വിനോദിന്റെ നേതൃത്വത്തിൽ സംഗീതവും നൃത്തവും ചേർന്ന ദേശിയോദ്ഗ്രഥന സന്ദേശവുമായി ഒരു വിഷ്വൽ ഡ്രാമ സ്വാതന്ത്ര്യ ദിനത്തിനായി പരിശീലിപ്പിച്ചു.
== സ്വതന്ത്ര്യ ദിനം
==
നൂറ്റാണ്ടുകൾ നീണ്ട വൈദേശികടിമത്തത്തിൽ നിന്നും ഭാരതം ചിറകടിച്ച് പറന്നതിന്റെ ഓർമ്മ പുതുക്കാൻ 2018 ലും ഓഗസ്റ്റ് 15 എത്തി. ശുഭപ്രതീക്ഷയോടെ 72-ാമത് സ്വതന്ത്ര്യ ദിനമാഘോഷിച്ച ജന്മനാടിനൊപ്പം ഗവ: മോഡൽ എച്ച്.എസ്.എസി ലെ മാണിക്യം ഗ്രൂപ്പും അണിനിരന്നു
മഴവില്ല് പോലെ മാണിക്യം!
മലരായി വിരിഞ്ഞു മാണിക്യം
മധുവായ് നിറഞ്ഞൂ മാണിക്യം!
മനമാകെ മലർ വാരിയിട്ടൂ മാണിക്യം!
പുഴ പോലെയൊഴുകീ മാണിക്യം.
കുളിരായ് നിറഞ്ഞു മാണിക്യം!
ചിരിപ്പൂക്കൾ ചിതറിച്ചു മാണിക്യം!
കടലായിരമ്പീമാണിക്യം!
കൈകളിൽ ദേശീയ പതാകയേന്തി കുരുന്നുകൾ ജന്മനാടിന്റെ ഐശ്വര്യത്തിനും നന്മയ്ക്കും വേണ്ടി ആടിയും പാടിയും ചുവട് വച്ചു.വെളിച്ചത്തിന്റെ വെൺകൊറ്റക്കുട പിടിക്കാൻ ജീവൻ വരെ വെടിയേണ്ടിവന്ന ധീര ദേശാഭിമാനികളെ ആദരവോടെ സ്മരിച്ചും അവരുടെ നന്മകൾക്ക് മുന്നിൽ ശിരസ്സ് കുനിച്ചും പ്രാർത്ഥിച്ചും പിഞ്ചോമനകൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. കഥാപാത്രങ്ങളായി പോലും അവരെ കണ്ടപ്പോൾ വീണ്ടും അവർ ഭൂമിയിൽ അവതരിച്ചോ എന്ന അത്ഭുതം ഓരോ മുഖത്തും.കാണികളിൽ കൗതുകവും ആകാംക്ഷയും അത്ഭുതവും ആവേശവും ആദരവും പകർന്ന് നൽകാൻ മാണിക്യം ഗ്രൂപ്പിന്റെ സാരഥികൾക്ക് കഴിഞ്ഞു.മാണിക്യം ഗ്രൂപ്പിലെ തനി മാണിക്യമായ ശ്രീ.വിനോദ് ശാന്തിപുരത്തിന്റെ കൈകൾക്കും മനസ്സിനും ജഗദീശ്വരൻ ഒരുമ എടുത്ത് കാട്ടാൻ പറ്റിയ ഉചിത സന്ദർഭം കൂടിയായി ഈ ആഗസ്റ്റ് 15
ജയ് ജന്മഭൂമി
ജനനീ ജന്മഭൂവിശ്ച സ്വർഗ്ഗം പി ഗരീയസ്സി
ജഗദീശ്വരൻ കഴിഞ്ഞിട്ട്
കരുത്ത് പകരട്ടെ മാണിക്യം ഗ്രൂപ്പിന്റെ
സ്വർഗാദപി