"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1
ഗുരുകുലം ഹൈസ്ക്കൂള്‍ സംക്ഷിപ്ത ചരിത്രം
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കന്‍ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദര്‍ശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂള്‍. 1930 ല്‍ മാര്‍ത്തോമ്മാ സണ്ടേസ്ക്കൂള്‍ സമാജം രജതജൂബിലി ആഘോഷിച്ചപ്പോള്‍ സണ്ടേസ്ക്കൂള്‍ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാന്‍ വിനിയോഗിച്ചത്. 28 ഏക്കര്‍ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവര്‍ത്തനം ദൈവരാജ്യപ്രവര്‍ത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂള്‍ സമാജം ജനറല്‍ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മന്‍, വടശ്ശേരിക്കര കര്‍മ്മേല്‍ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെണ്‍മണി അച്ചന്‍)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂള്‍ നിര്‍മ്മിക്കുവാനുള്ള അനുവാദത്തിനായി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി.
1936 ജൂണ്‍ 1 ന് സ്കൂള്‍ ആരംഭിച്ചു. ശ്രീ. സി. എ. അലക്സാണ്ടര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. 13 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 450 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അദ്ധ്യായനം നടത്തുന്നു. ഗുരുശിഷ്യന്മാര്‍ ഒന്നിച്ചുപാര്‍ത്ത് അദ്ധ്യായനം നടത്തിപ്പോന്ന പുരാതന ഭാരതീയ വിദ്യാഭ്യാസ രീതിക്കനുസരിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നിച്ചുതാമസിക്കത്തക്കവിധമാണ് പ്രാരംഭകാലത്ത് വിദ്യാഭ്യാസം ക്രമീകരിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന് ഗുരുകുലം എന്ന പേര് ലഭിക്കാന്‍ ഇടയായത് ഇതുകൊണ്ടാണ്. ആണ്‍ക്കുട്ടികള്‍ക്കുമാത്രമേ അന്ന് പ്രവേശനമുണ്ടായിരുന്നുള്ളു. ഗുരുകുല വിദ്യാഭ്യാസ രീതിയിലാണ് സ്കൂള്‍ ആരംഭിച്ചതെങ്കിലും 1938 മുതല്‍ പെണ്‍
കുട്ടികള്‍ക്കും 1942 മുതല്‍ ആണ്‍കുട്ടികള്‍ക്കും ഡേസ്കോളേഴ്സായി പഠിക്കുന്നതിനുള്ള അനുവാദം ലഭിക്കുകയുണ്ടായി. 1986 മുതല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ക്ക് അനുവാദം ലഭിച്ചു. എട്ട്, ഒന്‍പത്, പത്ത് സ്റ്റാന്റേര്‍ഡുകളായി 11 ഡിവിഷനുകള്‍ ഇന്നുണ്ട്.
സ്കൂളിന്റെ പ്രഥമ മാനേജര്‍ അഭിവന്ദ്യ. തീത്തൂസ് ദ്വിതീയന്‍ തിരുമേനിയായിരുന്നു. ആദ്യകാല കറസ്പോണ്ടന്റ് ആയിരുന്ന വെരി. റവ. വി. പി. മാമ്മന്‍ പിന്നീട് മാനേജരായിത്തീര്‍ന്നു. വെരി. റവ. വി. പി. മാമ്മന്‍ സ്കൂള്‍ സ്ഥാപകനായി ബഹുമാനിക്കപ്പെടുന്നു. 1959-60 അദ്ധ്യായന വര്‍ഷം മുതല്‍ മാര്‍ത്തോമ്മാ കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ ഭാഗമായിത്തീര്‍ന്നു.
1936 മുതല്‍ പ്രവര്‍ത്തിക്കുന്ന ഗുരുകുലം ബോര്‍ഡിംഗ് ഹോം വളരെ പ്രശസ്തമാണ്. പമ്പയുടെ കരയില്‍ പ്രകൃതിരമണീയമായ കുന്നിന്‍പുറത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയവും ബോര്‍ഡിംഗ് ഹോമും ശാന്തിനികേതനത്തിന്റെ ഓര്‍മ്മ സന്ദര്‍ശകരില്‍ ഉണര്‍ത്തും. 135 കുട്ടികള്‍ ബോര്‍ഡിംഗ് ഹോമില്‍ പഠിച്ചുവരുന്നു.
എസ്. എസ്. എല്‍. സി. പരീക്ഷാവിജയത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഗുരുകുലം, പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളിലും ഒട്ടും പിന്നിലല്ല. 1954 മുതല്‍ തന്നെ സ്ക്കൂള്‍തല യുവജനോത്സവം സങ്കടിപ്പിച്ച്  കലാപ്രതിഭകളെ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുവാന്‍ ഈ സരസ്വതീ ക്ഷേത്രം ശ്രദ്ധിച്ചിരുന്നു.
അഖില കേരളാടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ ബാസ്ക്കറ്റ് ബോള്‍ കിരീടം ഒന്നിലേറെ പ്രാവശ്യം നേടിയ പാരമ്പര്യം ഇന്നും നിലനിര്‍ത്തുന്നു. 2009-2010 അദ്ധ്യായന വര്‍ഷത്തിലും സ്കൂളിന് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചു. ഉപജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനവും യുവജനോത്സവത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. ശാസ്ത്ര മേളയിലും ഐ. ടി. മേളയിലും ഉപജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം സ്കൂള്‍ കരസ്ഥമാക്കി. മലയാളം ടൈപ്പ് റൈറ്റിംഗ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും നേടി സംസ്ഥാനമേളയില്‍ പങ്കെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ അര്‍ഹതനേടി.
മികച്ച രീതിയില്‍ എന്‍. സി. സി. ട്രൂപ്പും പെണ്‍കുട്ടികള്‍ക്കു മാത്രമായി ഗൈഡ്സ് വിഭാഗവും പ്രവര്‍ത്തിക്കുന്നു.
"ഈശ്വരഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു." എന്ന മഹദ് വചനം ഉയര്‍ത്തിപിടിച്ച് ഗുരുകുലം ഹൈസ്ക്കൂള്‍ മുന്നേറുന്നു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 77: വരി 87:
|}
|}
|
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*      
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
*  
|}<CENTER>റാന്നി വടശ്ശേരിക്കര റൂട്ടില്‍ ശാമസുന്ദരമായ ഒരു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂള്‍</CENTER>
|}റാന്നി വടശ്ശേരിക്കര റൂട്ടില്‍ ശാമസുന്ദരമായ ഒരു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂള്‍
<BR/>
<BR/>
പ്രഥാന അദ്ധ്യാപക: ശ്രീമതി. എം. ശാന്തമ്മ
പ്രഥാന അദ്ധ്യാപക: ശ്രീമതി. എം. ശാന്തമ്മ
<BR/>
<BR/>
സ്റ്റാഫ് സെക്രട്ടറി: വൈ വത്സമ്മ
സ്റ്റാഫ് സെക്രട്ടറി: വൈ വത്സമ്മ
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/48111" എന്ന താളിൽനിന്ന് ശേഖരിച്ചത്