"എസ് എൻ വി എൽ പി എസ് തുമ്പോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==


ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്‌ഷന്‌ സമീപം 1945 ൽ സ്ഥാപിതമായി.  
1948 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി.
ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി  478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും  എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, കോൺഗ്രസിനെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു.
പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ  അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക  ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ്  ഈ സ്കൂൾ സ്ഥാപിതമായത്. ഒരു  ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 8 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ  അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:09, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എൻ വി എൽ പി എസ് തുമ്പോളി
വിലാസം
THUMPOLY

തുമ്പോളി -പി.ഒ, ആലപ്പുഴ ,
THUMPOLY
,
688008
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ9446018902
ഇമെയിൽsnvlpschool99@gmail.com
കോഡുകൾ
സ്കൂൾ കോഡ്35224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. യമുന
അവസാനം തിരുത്തിയത്
14-08-2018Snvlpsthumpoly


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1948 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി. ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.തുമ്പോളി മേഖലയിലെ പൊതുകാര്യ പ്രസക്തരുടേയും,എസ് എൻ ഡി ' പി 478 ആം നമ്പർ ശാഖാ യോഗത്തിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്. തിരുവിതാംകൂർ സർക്കാരിൽ ഈ സ്കൂൾ അനുവദിപ്പിക്കാൻ ശ്രമിച്ച പ്രമുഖ വ്യക്തി മഹാനായ മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം നേതാവുമായ ശ്രീ സി കേശവൻ ആയിരുന്നു... തുമ്പോളി 478 നമ്പർ യോഗത്തിന് ഈ സ്കൂൾ അനുവദിച്ചു കിട്ടിയെങ്കിലും അത് നടത്താനുള്ള സംഘടന വൈഭവം ഇല്ലാതിരുന്നതിനാൽ ഇതിന്റെ പൂർണമായ ചുമതലയും ഉത്തരവാദിത്വവും അന്നത്തെ എസ്എൻഡിപി യോഗത്തിന്റെയും, കോൺഗ്രസിനെയും നേതാവായിരുന്ന കളത്തിൽ തമ്പിയെ ഏൽപ്പിച്ചു. പ്രശസ്തമായ അരേശ്ശേരിൽ കുടുംബാംഗമായ ശ്രീ കളത്തിൽ തമ്പി തൻറെ അനിതരസാധാരണമായ സാമർത്ഥ്യവും, സംഘടനാപാടവവും, സമ്പത്തും കൊണ്ട് ഈ സ്കൂളിന് ആവശ്യമായ സ്ഥലവും, താൽകാലിക ഓലഷെഡ്ഡും ഉണ്ടാക്കി. സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതിൽ ഈ കുടുംബാംഗങ്ങൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പിന്നാക്കത്തിന്റെയും സാമ്പത്തികത്തിന്റെയും പേരിൽ വിദ്യാഭ്യാസം കിട്ടാക്കനിയായി മാറിയ നിർധനർക്കും, വിദ്യാഭ്യാസ മൂല്യ ബോധം ഇല്ലാതിരുന്ന ഒരു വിഭാഗം തീരദേശ ജനതയ്ക്കും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഒരു ക്ഷേത്രത്തിനോട് അടുത്തുനിൽക്കുന്ന ഈ വിദ്യാലയത്തിൽ 184 വിദ്യാർത്ഥികളും 8 അധ്യാപകരുമാണ് ഉള്ളത്. നാഗരിക സ്വഭാവങ്ങൾ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിലെ സവിശേഷതകളുള്ള പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തീരപ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് എസ് എൻ വി എൽ പി എസ് പ്രതിജ്ഞാബദ്ധമാണ്.

ഭൗതികസൗകര്യങ്ങൾ

6 ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം. കൂടാതെ 2 ക്ലാസ് മുറികളുള്ള സുനാമി കെട്ടിടവും നിലവിലുണ്ട്. ജില്ലയിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ നേഴ്സറി നമ്മുടേതാണ്... രണ്ടായിരത്തി നോടടുത്ത് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോട് കൂടിയ അതിവിപുലമായ ലൈബ്രറി... ടൈൽ ഇട്ട് മനോഹരങ്ങൾ ആക്കിയ 5 ഡിജിറ്റൽ ക്ലാസ് മുറികൾ... സമ്പൂർണ wifi.... Printer, Copier, Scanner തുടങ്ങിയവയും സ്കൂളിന് ഉണ്ട്.... നഗരസഭ നൽകിയ R0 plant ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്

പാഠ്യേതര പ്രവർത്തനങ്ങൾ

= മുൻ സാരഥികൾ

സ്കൂളിന്റെ മാനേജർമാർ ശ്രീ കളത്തിൽ തമ്പി കെ റ്റി ഭാസ്കരൻ കെ ഇ സാവിത്രിയമ്മ ശ്രീ കെബി പ്രേംനാഥ് തുടങ്ങിയവരും ശ്രീ കരുണാകരൻ ശ്രീ വാസുദേവ പണിക്കർ ശ്രീമതി എം ടി മീനാക്ഷി കുട്ടിയമ്മ ശ്രീമതി കെ കെ ചെല്ലമ്മ ശ്രീമതി എം യമുന തുടങ്ങിയവർ പ്രഥാന അധ്യാപകരുമാണ്

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ വാസുദേവ കുറിപ്പ് ശ്രീ നടരാജൻ ശ്രീമതി വിശാലാക്ഷി അമ്മ ശ്രീമതി നളിനി ശ്രീമതി പൊന്നമ്മ ശ്രീമതി മീനാക്ഷി ക്കുട്ടി അമ്മ ശ്രീമതി ദാക്ഷായണി അമ്മ ശ്രീമതി രാജമ്മ ശ്രീ സൈനുദ്ദീൻ ശ്രീമതി ജോളി ശ്രീമതി മിനി വാസുദേവൻ ശ്രീമതി ശ്രീലത ശ്രീമതി എലിസബത്ത്

നേട്ടങ്ങൾ

100 % സാക്ഷര വിദ്യാലയം.. ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം.. രണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ്.. പ്രവർത്തി പരിചയ മേളയിൽ റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു.. പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തി നടത്തുന്ന പ്രത്യേക ക്ലാസുകൾ മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് വിഗ്ലീഷ് ഹലോ ഇംഗ്ലീഷ് തുടങ്ങിയ പദ്ധതികൾ ക്ലാസ് റൂം ലൈബ്രറികൾ ആഴ്ചയിൽ 5 ദിവസത്തെ ചിട്ടയായ അസംബ്ലി.. അഞ്ച് വർഷങ്ങളോളമായ ഭാഷാ (ഇഗ്ലീഷ്, മലയാളം, ഹിന്ദി) അസംബ്ലികൾ.. ദിനാചരണങ്ങൾ അതിന്റെ പ്രധാന്യത്തോടെ നടത്തുന്നു.. കായിക പരിശീലനം .. പൂർവ്വ വിദ്യാർത്ഥികൾ കൂടിപങ്കെടുക്കുന്ന അതിവിപുലമായ നാടിന്റെ തന്നെ ഉത്സവമായ സ്കൂൾ വാർഷിക പരിപാടികൾ തുടങ്ങി അക്കാദമിക നേട്ടങ്ങളും

ജില്ലയിലെ ആദ്യ ഡിജിറ്റൽ നേഴ്സറി രണ്ടായിരത്തോളം ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.... 5 ഡിജിറ്റൽ ക്ലാസ്റൂം എന്നീ ഭൗതിക നേട്ടങ്ങളും അഭിമാനമാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ രാജു താന്നിക്കൽ (ആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ) VP ഗോപി ( റിട്ട:ഫയർ ഓഫീസർ) ആലപ്പി സരസൻ (സംഗീതസംവിധായകൻ) ശ്രീമതി പരിമളകുമാരി (റിട്ട: RDO) ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൽ) ശ്രീ ബാബു ആന്റെണി ( പ്രശസ്ത നാടക കൃത്ത്) ആലപ്പി സുരേഷ് (ഗായകൻ)

വഴികാട്ടി

{{#multimaps:9.5217393,76.32607 |zoom=13}}