"വർഗ്ഗം:14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
[[Category:കവിതകൾ]] | [[Category:കവിതകൾ]] | ||
[[Category:കഥകൾ]] | [[Category:കഥകൾ]] | ||
[[വർഗ്ഗം:ചിത്ര രചനകൾ]] | |||
20:36, 9 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
ഗുരുഃജ്യോതിഅക്ഷരജ്യോതി തെളിക്കും ഗുരു,
ജീവിതമെന്തെന്നു കാട്ടിത്തരും.
അക്ഷരപ്പടികൾ കടന്നുകേറാൻ-
അറിവിന്റെ കൈത്തിരിയാകും ഗുരു.
തൊട്ടുതലോടിയുണർത്തും ഗുരു-
അമ്മയായച്ഛനായ് സ്നേഹിതനായ്.....!
വൈഷ്ണവി യു
7 സി
പി ആർ എം എച് എസ് എസ് പാനൂർ
|
കവിത
തത്ത്വമസിഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി-
ഉണക്കോലകൾക്കിടയിലൂടെ വന്ന്,
പാറിപ്പറന്നൊരീയെന്നുടെ തലയിൽ-
ഓടിക്കിതച്ചുവന്ന് ഉമ്മനൽകി.....
* * * * *
ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും,
കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും,
കൂട്ടായിവന്നു കളിക്കാൻ-
തിരുവോണപ്പുലരിയെ വരവേൽക്കാൻ.....
* * * * *
ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ-
കണ്ണീർതുള്ളി മുത്തമിടാനായി,
ഓടിക്കിതച്ചു വന്നു,
ചാണകത്തറയിൽ മുത്തമിട്ടു......
* * * * * * *
തീച്ചൂടുള്ളോരാ-
കണ്ണീരാൽ തീർത്തമ്മ-
മുറ്റത്തുമതിലിന്നരികിൽ നിന്ന്,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,
മാനത്തെയമ്പിളി മാമനെക്കണ്ടും.....
* * * * * *
പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും,
പാതിയടഞ്ഞോരാ കണ്ണുകളാൽ,
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,.....
* * * * *
മാളവിക പി
X ഇ
പി ആർ എം എച് എസ് എസ് പാനൂർ
(പാനൂർ ഉപജില്ലാവിദ്യാരംഗം ശിൽപശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനാർഹമായ കവിത)
|

"14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 8 താളുകളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.