"പേരോട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 55: | വരി 55: | ||
# ശ്രീ.പുന്നക്കല്‍ ഷെയ്ഖ് | # ശ്രീ.പുന്നക്കല്‍ ഷെയ്ഖ് | ||
# ശ്രീ.ഇ.കൃഷ്ണന്‍ | # ശ്രീ.ഇ.കൃഷ്ണന്‍ | ||
# ശ്രീ.പി. | # ശ്രീ.പി.കൃഷ്ണന്‍ | ||
# ശ്രീ.സി.കെ.ശശിധരന്‍ | # ശ്രീ.സി.കെ.ശശിധരന്‍ | ||
09:56, 5 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പേരോട് എം എൽ പി എസ് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-04-2017 | Pmlps35 |
................................
ചരിത്രം
കോഴിക്കോട് ജില്ലയില്‍ തൂണേരി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നാദാപുരം-പാറക്കടവ് റോഡിനോട് ചേര്‍ന്നാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന ഒരു ജനസമൂഹത്തിന് അക്ഷരവെളിച്ചം പകരാന്‍ 1928 ല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം. തൂണേരി പ്രദേശത്ത് ചാപ്പന്‍ ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന വടക്കേട്ടില്‍ ചാപ്പന്‍ നമ്പ്യാര്‍ എന്നവരാണ് ഇത് സ്ഥാപിച്ചത്.പേരോട് എയിഡഡ് മാപ്പിള ലോവര്‍ എലിമെന്ററി സ്ക്കൂള്‍ എന്നായിരുന്നു ആദ്യ നാമം. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളുണ്ടായിരുന്നു.ആദ്യ പ്രധാനധ്യാപകന്‍ ശ്രീ.ആര്‍.ചാത്തുക്കുറുപ്പ് ആയിരുന്നു.വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓല ഷെഡില്‍ തുടങ്ങി, കല്‍ത്തൂണുകളും മുളപ്പായ കൊണ്ട് അരയോളം ഉയരത്തില്‍ ചുറ്റിലും മറച്ച ഓലമേഞ്ഞ കെട്ടിടമായും തുടര്‍ന്ന് 1964 ല്‍ നല്ല സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. 2002 ല്‍ പി.ടി.എ യുടെ സഹായത്തേടെ പ്രധാനകെട്ടിടത്തിന്റെ ചുമര്‍ കെട്ടിക്കുടുക്കുകയും, പിന്നീട് സ്റ്റോര്‍റൂം,പാചകപ്പുര,ഓഫീസ‌്മുറി എന്നിവ പണിയുകയും ചെയ്തു. പി.ടി.എ ശക്തമായതോടെ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക മികവ് വര്‍ധിക്കുന്നതിലും കാര്യമായ പുരോഗതിയുണ്ടായി. പി.ടി.എ യുടെയും പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെയും സ്ക്കൂള്‍ വികസന സമിതിയുടെയും ഇടപെടലുകളും പിന്തുണയും വിവരസാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന് അനുഗുണമായും, ഭാവിലക്ഷ്യമിടുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തിലും വിദ്യാലയത്തെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്.കമ്പ്യൂട്ടറുകള്‍, മൈക്ക്സെറ്റ്,പ്രൊജക്ടര്‍,പുതുക്കിപ്പണിത ടോയ്‌ലറ്റ് തുടങ്ങിയവ ഇത്തരം സമിതികളുടെ ശ്രമഫലമായി ഉണ്ടായതാണ്. സ്ക്കൂളിന്റെ നിലവിലുള്ള മാനേജര്‍ ശ്രീ.പി.ബി.കുഞ്ഞമ്മദ് ഹാജിയും. ഹെഡ്‌മിസ്ട്രസ് ശ്രീമതി.രാജമല്ലിക കൈതേരിയുമാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ.ആര്‍.ചാത്തുക്കുറുപ്പ്
- ശ്രീ.രാമര്‍കുറുപ്പ്
- ശ്രീ.കോറോത്ത് പോക്കര്‍
- ശ്രീ.പുന്നക്കല്‍ ഷെയ്ഖ്
- ശ്രീ.ഇ.കൃഷ്ണന്‍
- ശ്രീ.പി.കൃഷ്ണന്‍
- ശ്രീ.സി.കെ.ശശിധരന്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}