"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 35: | വരി 35: | ||
പ്രധാന അദ്ധ്യാപകന്‍= ജി.ഷീല | | പ്രധാന അദ്ധ്യാപകന്‍= ജി.ഷീല | | ||
പി.ടി.ഏ. പ്രസിഡണ്ട്= മുരളികുമാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്= മുരളികുമാര്‍ | | ||
ഗ്രേഡ്= | ഗ്രേഡ്= 8 | | ||
സ്കൂള്‍ ചിത്രം= [[പ്രമാണം:42008,.JPG|thumb|new face]] | | സ്കൂള്‍ ചിത്രം= [[പ്രമാണം:42008,.JPG|thumb|new face]] | | ||
}} | }} |
10:42, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആററിങ്ങല്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
10-02-2017 | JAHFARUDEEN.A |
ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ഗേള്‍സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍. 1937 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ആറ്റിങ്ങലിലെ ഏക പെണ്‍ പള്ളിക്കൂടമാണിത്.
ചരിത്രം
ചിറയിന്‍കീഴ് താലൂക്കിലെ ഏക സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്കൂള്‍.
തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്. 1937 ജൂണ്‍ മാസത്തില്‍ ലക്ഷ്മിഭായി ഗേള്‍സ് സ്കൂള്‍ ആയിട്ടാണ് സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂള്‍ എന്നായിരുന്നു.കുന്നുവാരത്ത് ആദ്യം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവല്‍ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1949-ല്‍ ആററിങ്ങല്‍- ചിറയിന്‍കീഴ് റോഡില്‍ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം മാററി. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓര്‍മയ്ക്കായി എല്‍.ബി. ഗേള്‍സ് സ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു. ഇക്കാലത്ത് സ്ക്കൂള്‍ പ്രധാനമായുംപ്രവര്‍ത്തിച്ചിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങള്‍ സ്ക്കൂളിനെ ഹൈസ്ക്കുളായി ഉയര്‍ത്തുവാനായി പരിശ്രമങ്ങള്‍ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു സ്ക്കൂള്‍ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗണ്‍ യു.പി.എസും കുന്നുവാരം യു.പി.എസും പെണ്‍കുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവര്‍ത്തകനും മുന്‍ എം.എല്‍. എയുമായ ശ്രീമാന്‍ നീലകണ്ഠനും, ശ്രീമാന്‍ ആര്‍ പ്രകാശവും, ശ്രീമാന്‍ എം.ആര്‍. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുള്‍ ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ല്‍ ആററിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാര്‍ സ്ക്കൂളിനുള്ള അവാര്‍ഡ് ലഭിച്ചു. ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. 2000-ല്‍ സ്ക്കൂളില്‍ ഹയര്‍സെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവര്‍ത്തകനും നാടക നടനുമായ ശ്രീ ഉണ്ണി ആറ്റിങ്ങല്‍ (കൃഷ്ണപിള്ള)1972 മുതല്‍ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. യൂ.പി. വിഭാഗത്തില്‍ 5ഉം എച്ച്.എസ് വിഭാഗത്തില്‍ 52ഉം 2സ്പെഷ്യല്‍ അധ്യാപകരുമുണ്ട്.സ്കുള്‍ കൗണ്‍സിലറും NRNM നഴ്സുമുണ്ട്. ശ്രീമതി. ഷീല.ജി. ഹെഡ്‍മിസ്ടസും 2 ക്ലാര്‍ക്കുമാരുള്‍പ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. ആകെ 2023 വിദ്യാര്ത്ഥിനികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 298 വിദ്യാര്ത്ഥിനികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 2ഉം ഹയര്‍സെക്കണ്ടറിക്ക് 1ഉം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/റെഡ്ക്രോസ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഗൈഡ്സ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എന്‍.സി.സി
]]
മികവുകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുവിദ്യാലയങ്ങള്‍ക്കുളള ആറ്റിങ്ങള്‍ സബ്ജില്ല ഒന്നാം സ്ഥാനം ഗവണ്‍മെന്‍റ് എച്ച്. എസ്. എസ്. ഫോര്‍ ഗേള്‍സ് ആറ്റിങ്ങല്‍ നേടുന്നു. 2016-17 അധ്യയന വര്‍ഷത്തില്‍ ആറ്റിങ്ങള്‍ സബ്ജില്ല ശാസ്ത്രോല്‍സവത്തില്‍ ഗണിതം, ഐ.റ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ഗവണ്‍മെന്‍റ് എച്ച്. എസ്. എസ്. ഫോര്‍ ഗേള്‍സ് ആറ്റിങ്ങല്‍ നേടി. വിവിധ വകുപ്പുകള്‍, സംഘടനകള്‍ നടത്തിയ ക്വിസ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടാന്‍ ഞങ്ങളുടെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2017-ലെ സംസ്ഥാന കലോത്സവത്തില്‍ ഞങ്ങളുടെ മിടുക്കികള്‍ സംഘനൃത്തത്തില്‍ എ ഗ്രേഡ് നേടി.2017 റിപ്പബ്ലിക്ക് പരേഡില്‍ ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എലിഷ്യ ജോണ്‍ റൊണാള്‍ഡ് ഗോമസ്, നയന്‍കൃഷ്ണ.എസ് പങ്കെടുത്തു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ഏലിയാ ജോര്‍ജ് കെ.കെ. ഭവാനി ജി. ശാരദാമ്മ എല്‍. കമലമ്മ ആര്‍. വിമല ഡി. കമലം സി.ഡി. ലളിതാംബിക എസ്. രമാഭായി എം. മുഹമ്മദ് ബഷീര്‍ വി.കെ. വിജയകുമാരി എസ്. രതി എം. മുഹമ്മദ് ബഷീര്‍ വി. സുന്ദരേശന്‍ വി. ശാന്തകുമാരി സി.വി.ജയദേവി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വിവിധ ക്ലബ്ബുകള്‍
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഹിന്ദി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/സയന്‍സ് ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/സാമൂഹ്യശാസ്ത്രം ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഗണിതക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഐ,റ്റി. ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എനര്‍ജി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഹരിതക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/പരിസ്ഥിതി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഫോറസ്ട്രി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എതിക്സ് ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/കണ്‍സ്യൂമര്‍ ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഹെല്‍ത്ത് ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ആര്‍ട്സ് ക്ലബ്
സ്കൂള്‍ കുട്ടിക്കൂട്ടം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH 47 ന് തൊട്ട് ആറ്റിങ്ങല് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിന്നും 300 മി. അകലത്തായി പാലസ്റോഡില്‍ സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 35 കി.മി. അകലം
ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 കി.മി. അകലം
ആറ്റിങ്ങല് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിന്ന് 800 മി. അകലം
|
{{#multimaps: 8.69377,76.8085132 | zoom=12 }}