"Schoolwiki:എഴുത്തുകളരി/33333" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''കൈറ്റ് ഹരിതവിദ്യാലയം 4.0 - അവാർഡ് ദാനം''' == | == '''കൈറ്റ് ഹരിതവിദ്യാലയം 4.0 - അവാർഡ് ദാനം''' == | ||
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ''''കൈറ്റ് ഹരിതവിദ്യാലയം 4.0'''<nowiki/>' ഗ്രാൻഡ് ഫിനാലെയിൽ സെക്കന്ററി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ '''''ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരിയും''''' പ്രൈമറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ജി.യു.പി.എസ്. വിതുരയും ഒന്നാം സമ്മാനം നേടി. സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ എ.കെ.ജി.എം. ജി.എച്ച്.എസ്.എസ്. പെരളശ്ശേരി രണ്ടും, ആർ.ജി.എം. എച്ച്.എസ്.എസ് മൊകേരി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രൈമറി വിഭാഗത്തിൽ കാസറഗോഡ് ജില്ലയിലെ ജി.എൽ.പി.എസ്. നീലേശ്വരം രണ്ടാം സമ്മാനവും മലപ്പുറം ജില്ലയിലെ എ.യു.പി.എസ്. പരിയാപുരം സെൻട്രൽ മൂന്നാം സമ്മാനവും നേടി. സെക്കന്ററി തലത്തിൽ മലപ്പുറം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിനും കാസറഗോഡ് ജി.എച്ച്.എസ്.എസ്. ചായ്യോത്തിനുമാണ് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്. പ്രൈമറി വിഭാഗത്തിൽ പാലക്കാട് ജി.യു.പി.എസ്. പുതിയങ്കം, എറണാകുളം ജി.എൽ.പി.എസ്. വളയൻചിറങ്ങര എന്നീ സ്കൂളുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായി. | |||
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ സെക്കന്ററി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരിയും പ്രൈമറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ജി.യു.പി.എസ്. വിതുരയും ഒന്നാം സമ്മാനം നേടി. സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ എ.കെ.ജി.എം. ജി.എച്ച്.എസ്.എസ്. പെരളശ്ശേരി രണ്ടും, ആർ.ജി.എം. എച്ച്.എസ്.എസ് മൊകേരി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രൈമറി വിഭാഗത്തിൽ കാസറഗോഡ് ജില്ലയിലെ ജി.എൽ.പി.എസ്. നീലേശ്വരം രണ്ടാം സമ്മാനവും മലപ്പുറം ജില്ലയിലെ എ.യു.പി.എസ്. പരിയാപുരം സെൻട്രൽ മൂന്നാം സമ്മാനവും നേടി. സെക്കന്ററി തലത്തിൽ മലപ്പുറം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിനും കാസറഗോഡ് ജി.എച്ച്.എസ്.എസ്. ചായ്യോത്തിനുമാണ് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്. പ്രൈമറി വിഭാഗത്തിൽ പാലക്കാട് ജി.യു.പി.എസ്. പുതിയങ്കം, എറണാകുളം ജി.എൽ.പി.എസ്. വളയൻചിറങ്ങര എന്നീ സ്കൂളുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായി. | |||
കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് | കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് | ||
15:22, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം
കൈറ്റ് ഹരിതവിദ്യാലയം 4.0 - അവാർഡ് ദാനം
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ സെക്കന്ററി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരിയും പ്രൈമറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ജി.യു.പി.എസ്. വിതുരയും ഒന്നാം സമ്മാനം നേടി. സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ എ.കെ.ജി.എം. ജി.എച്ച്.എസ്.എസ്. പെരളശ്ശേരി രണ്ടും, ആർ.ജി.എം. എച്ച്.എസ്.എസ് മൊകേരി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രൈമറി വിഭാഗത്തിൽ കാസറഗോഡ് ജില്ലയിലെ ജി.എൽ.പി.എസ്. നീലേശ്വരം രണ്ടാം സമ്മാനവും മലപ്പുറം ജില്ലയിലെ എ.യു.പി.എസ്. പരിയാപുരം സെൻട്രൽ മൂന്നാം സമ്മാനവും നേടി. സെക്കന്ററി തലത്തിൽ മലപ്പുറം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിനും കാസറഗോഡ് ജി.എച്ച്.എസ്.എസ്. ചായ്യോത്തിനുമാണ് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്. പ്രൈമറി വിഭാഗത്തിൽ പാലക്കാട് ജി.യു.പി.എസ്. പുതിയങ്കം, എറണാകുളം ജി.എൽ.പി.എസ്. വളയൻചിറങ്ങര എന്നീ സ്കൂളുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായി.
കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത്
ട്രോഫിയും പ്രശംസാപത്രവും കൂടാതെ ആകെ 50 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങളും ക്യാഷ് അവാർഡുകളുമാണ് ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്തത്. സെക്കന്ററി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു. പ്രൈമറി തലത്തിൽ ഇത് യഥാക്രമം 6.3 ലക്ഷം, 4.2 ലക്ഷം, 2.94 ലക്ഷം രൂപ വീതമാണ്. സ്പെഷ്യൽ ജൂറി പുരസ്കാര തുക സെക്കന്ററി വിഭാഗത്തിൽ 2.1 ലക്ഷം രൂപ വീതവും പ്രൈമറി വിഭാഗത്തിൽ 1.68 ലക്ഷം രൂപ വീതവുമാണ്.
സെക്കന്ററി വിഭാഗത്തിൽ എൽ.എഫ്. ജി.എച്ച്.എസ്. മൂന്നാർ (ഇടുക്കി), ജി.എച്ച്.എസ് കുറുമ്പാല (വയനാട്), എസ്.എച്ച്.ഡി.ജി.എച്ച്.എസ്.എസ്. തൃശൂർ (തൃശൂർ), ജി.ജി.എച്ച്.എസ്.എസ്. ചേർത്തല (ആലപ്പുഴ), ബഡ്സ് സ്കൂൾ ഫോർ എച്ച്.ഐ. വല്ലപ്പുഴ (മലപ്പുറം) എന്നിവരും പ്രൈമറി വിഭാഗത്തിൽ ജി.യു.പി.എസ്. അക്കരപ്പാടം, (കോട്ടയം), ജി.എൽ.പി.എസ്. കരുവാരക്കുണ്ട് (മലപ്പുറം), ജി.എൽ.പി.എസ്. ഇരവിപുരം (കൊല്ലം), ജി.യു.പി.എസ്. മൂർക്കനാട് (മലപ്പുറം) എന്നീ സ്കൂളുകളും ഫൈനലിസ്റ്റുകളായി. ഇവർക്ക് 50,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകി. കൂടാതെ ഷോയുടെ ആദ്യഘട്ട ഫ്ലോർ ഷൂട്ടിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച 16 സ്കൂളുകളിലെ കുട്ടികളെയും ഗ്രാൻഡ് ഫിനാലെയിൽ പ്രത്യേകം ആദരിച്ചു.[1]
തിരുവനന്തപുരം നേമത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. IAS അദ്ധ്യക്ഷം വഹിച്ചു. എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ. എന്നിവർ വിജയികളെ അനുമോദിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് സ്വാഗതം പറയുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൈറ്റ് വിക്ടേഴ്സ് ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ്കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.[2][3][4]