ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
SPHSM LK (സംവാദം | സംഭാവനകൾ)
No edit summary
വരി 179: വരി 179:
== '''വളരുന്ന തലമുറ''' ==
== '''വളരുന്ന തലമുറ''' ==
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
== '''ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്''' ==
ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് 20/08/2025, 19/11/2025 പോലുള്ള ബുധനാഴ്ചകളിൽ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂൾ ലിറ്റിൽ കൈറ്റ്സ് ചിൽഡ്രൻസ് ഗാർഡിയൻ മീറ്റിംഗിന്റെ ആദ്യ ബാച്ച് 10 മണിക്ക് എത്തി.ഐ.ടി ലാബിൽ ശ്രീമതി ബിൻസിമോൾ പി ജോൺ അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി രമ്യ മൈക്കിൾ സ്വാഗതപ്രസംഗം പറഞ്ഞു . രക്ഷകർത്താക്കളുടെ മീറ്റിംഗിൽ സജീവമായി എല്ലാ രക്ഷകർത്താക്കളും പങ്കെടുത്തു .സൈബർ സുരക്ഷയെപ്പറ്റി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ  ഫെബിൻ ജോണി ക്ലാസ്സ് എടുത്തു.അതോടൊപ്പം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഡിവീന ബിജുവും ലക്ഷ്മിപ്രിയ അനീഷും എഐ-യെ പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും വിശദമായി ക്ലാസുകൾ എടുത്തു. ക്ലാസ്സിനെപറ്റി ശ്രീ ജെയ്സൺ പോളും ശ്രീ റോയ് തോമസ്  ഫീഡ്ബാക്ക്പറഞ്ഞു. ശ്രീമതി ആൻ മേരി സിറിയക്  കൃതജ്ഞത പറഞ്ഞു .


== '''സ്കൂൾതല ക്യാമ്പ്''' ==
== '''സ്കൂൾതല ക്യാമ്പ്''' ==

13:34, 16 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷ

സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 12/6/2024 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 32 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 32 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.20കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ മിനിമോൾ ജോസഫ് ,രമ്യ മൈക്കിൾ മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

28022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28022
യൂണിറ്റ് നമ്പർLK/2018/28022
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
ഉപജില്ല Koothattukulam
ലീഡർKasyav Rethish
ഡെപ്യൂട്ടി ലീഡർEvana Jaison
കൈറ്റ് മെന്റർ 1Remya Michael
കൈറ്റ് മെന്റർ 2Anne Mary Cyriac
അവസാനം തിരുത്തിയത്
16-01-2026SPHSM LK


അംഗങ്ങൾ (2024-27)

1 ALPHONS GEO ROGES
2 AMAL HARIDAS
3 ANANTHU AJISH
4 ANDREA GIGI
5 ANEENA ROY
6 ANEESHA C.J
7 ANNA SANTHOSH
8 ANOSH SABU
9 AVANTHIKA AJITH
10 AYOBAL RENNY
11 BASIL LIJI
12 CHRISTINO JILSON
13 DEVIKA BIJU
14 DIVEENA BIJU
15 ELIAS BINU
16 EVANA JAISON
17 FEBIN JOHNY
18 FRANCIS JOMON
19 HANNA SANTHOSH
20 JUDIN BINO
21 KASINADH BAIJU
22 KASYAV RETHISH
23 LEKSHMI PRIYA ANISH
24 LITTO LAWRANCE
25 MISTA MATHEW
26 NAVANEETH JOSHI
27 NEVIN SAIJAN
28 REON ANISH ABRAHAM
29 ROSHAN K BABU
30 RUSSEL PAUL SIBEESH
31 SREYAS SREENIVASAN
32 VAISHNAV K S

പ്രിലിമിനറി ക്യാമ്പ്

എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 7 ബുധനാഴ്ച 9:30 മുതൽ 3:00വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസിമോൾ പി. ജോൺന്റെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എറണാകുളം കൈറ്റ്‌ മാസ്റ്റർ ട്രെയിനറായ മനീഷ് സാർ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രെസ് രമ്യ മൈക്കിൾ സ്വാഗതവും, ലീഡർ കശ്യവ് രതീഷ് നന്ദിയും രേഖപ്പെടുത്തി.ഡെപ്യൂട്ടി ലീഡർ ഇവാന ജെയ്‌സൺ ആശംസകൾ അറിയിച്ചു.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിംഗ്

സ്ക്രാച്ച് സോഫ്റ്റ് വെയറിൽ ഫെയ്സ് സെൻസിംഗ് പ്രവർത്തനത്തിലൂടെ കുട്ടികൾ റോബോട്ടിക്സ്,വീഡിയോ എഡിറ്റിംഗ്, സ്കൂൾവിക്കി,എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞു. മത്സരാധിഷ്ഠിതമായി നടത്തിയ സെഷനുകൾക്ക് ജനറൽ ലീഡർമാരെയും ഗ്രൂപ്പ് ലീഡേഴ്സിനെയും തിരഞ്ഞെടുത്തു. ക്യാമ്പിൽ ഉടനീളം മത്സര സ്വഭാവം നിലനിർത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്തത്.ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

സൈബർ സുരക്ഷാ ക്ലാസുകൾ

സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിത ഉപയോഗം, ഇൻ്റർനെറ്റിൻ്റെ വിവിധ ഉപയോഗങ്ങൾ, രക്ഷകർത്താക്കളുടെ ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ, പാസ്വേഡിൻ്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നു. സ്മാർട്ഫോൺ ഉപയോഗത്തിൽ രക്ഷകർത്താക്കളെ ബോധവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അറിഞ്ഞുകൊണ്ടാണ് ക്ലാസ് അവസാനിച്ചത്.

മലയാളം ടൈപ്പിംഗ്

മലയാള അക്ഷരങ്ങൾ മനസ്സിലാക്കാനുള്ള അവസരം ഈ ക്ലാസിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഇതുവഴി, ബാല്യകാലത്തുതന്നെ മലയാള ലിപിയുടെ അടിസ്ഥാന വിദ്യാർത്ഥികളിൽ ഉറപ്പിക്കാൻ സാധിച്ചു.

റോബോട്ടിക്സ്

ചുറ്റുപാടുകളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന സെൻസറുകളെക്കുറിച്ചും, റോബോട്ടുകളെ നിയന്ത്രിക്കുന്നതിനുള്ള പ്രോഗ്രാമിംഗ് ഭാഷകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകി. തുടർന്നുള്ള ക്ലാസുകളിൽ പ്രായോഗിക പ്രവർത്തനങ്ങൾ നൽകി ഈ അറിവ് ഉറപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

എഐ ക്ലാസുകൾ

വിവിധ എഐ സങ്കേതങ്ങളെക്കുറിച്ചും, അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടത്തി. പല വിദ്യാർത്ഥികൾക്കും ഈ സങ്കേതങ്ങൾ നേരിട്ട് ഉപയോഗിക്കുന്നതിൻ്റെ അനുഭവം ലഭിച്ചു.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ റോൾ കുട്ടികളെ ബോധ്യപ്പെടുത്തി. സ്ക്രാച്ച് ത്രീ ഉപയോഗിച്ചുള്ള ഗെയിമുകൾ, കുട്ടികളിൽ ഐ.ടി മേഖലയിൽ ഏറെ താൽപര്യം ഉളവാക്കി. വിജയികളായ ടീമിന് സ്‌കോറുകളും നൽകി. ഉച്ചഭക്ഷണത്തിനുശേഷം മൊബൈൽ ആപ്പ് ഇൻവെൻ്റർ ഉപയോഗിച്ചുള്ള ഗെയിമുകൾ പരിചയപ്പെടുത്തൽ, ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം, വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം, ഐ.ആർ ഡിസ്റ്റൻസ് സെൻസർ, സർവ്വോ മോട്ടോർ, ആർഡിനോ ഇവ ഉപയോഗിച്ച് അർഡുബ്ലോക്കിൽ തയ്യാറാക്കിയ പ്രോഗ്രാം പ്രദർശിപ്പിക്കാൻ തുടങ്ങി പ്രവർത്തനങ്ങൾ ഈ ക്യാമ്പിൻ്റെ പ്രത്യേകതകൾ ആയിരുന്നു. 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ ലീഡർ കശ്യവ് രതീഷ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ഡെപ്യൂട്ടി ലീഡർ ഇവാന ജെയ്‌സൺ കൃതജ്ഞത അറിയിച്ചു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം

2024-27 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് എംബ്ലമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.

ഫ്രീഡം ഫെസ്റ്റ് പോസ്റ്റർ നിർമ്മാണം

ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ട പോസ്റ്ററുകൾ ജിമ്പ് സോഫ്റ്റ് വെയറിൽ തയ്യാറാക്കി. മികച്ച പോസ്റ്റുകൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

ക്യാമറ പരിശീലനം

എട്ടാ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്താൽ ക്യാമറ പരിശീലനം സംഘടിപ്പിച്ചു.

ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.

പറക്കാൻ അറിവിന്റെ ചിറകുകൾ

2025-26 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ  വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.

വളരുന്ന തലമുറ

സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ പ്രതിഭാ സംഗമത്തിലും, ലഹരിവിരുദ്ധ ദിനാചരണത്തിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി ടെലികാസ്റ്റ് ചെയ്തു. ഈ പരിപാടികളുടെ റെക്കോർഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. സ്കൂൾ വിക്കി പേജിലെ അപ്ഡേഷനുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് 20/08/2025, 19/11/2025 പോലുള്ള ബുധനാഴ്ചകളിൽ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂൾ ലിറ്റിൽ കൈറ്റ്സ് ചിൽഡ്രൻസ് ഗാർഡിയൻ മീറ്റിംഗിന്റെ ആദ്യ ബാച്ച് 10 മണിക്ക് എത്തി.ഐ.ടി ലാബിൽ ശ്രീമതി ബിൻസിമോൾ പി ജോൺ അദ്ധ്യക്ഷത വഹിച്ചു . ശ്രീമതി രമ്യ മൈക്കിൾ സ്വാഗതപ്രസംഗം പറഞ്ഞു . രക്ഷകർത്താക്കളുടെ മീറ്റിംഗിൽ സജീവമായി എല്ലാ രക്ഷകർത്താക്കളും പങ്കെടുത്തു .സൈബർ സുരക്ഷയെപ്പറ്റി  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ  ഫെബിൻ ജോണി ക്ലാസ്സ് എടുത്തു.അതോടൊപ്പം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ഡിവീന ബിജുവും ലക്ഷ്മിപ്രിയ അനീഷും എഐ-യെ പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും വിശദമായി ക്ലാസുകൾ എടുത്തു. ക്ലാസ്സിനെപറ്റി ശ്രീ ജെയ്സൺ പോളും ശ്രീ റോയ് തോമസ്  ഫീഡ്ബാക്ക്പറഞ്ഞു. ശ്രീമതി ആൻ മേരി സിറിയക്  കൃതജ്ഞത പറഞ്ഞു .

സ്കൂൾതല ക്യാമ്പ്

എറണാകുളം ജില്ലയിലെ സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം സ്കൂളിലെ 2024-27 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് 28 നും നവംബർ 1 നും സ്കൂൾ ഐടി ലാബിൽ നടന്നു. രാവിലെ പത്തുമണിക്ക് സീനിയർ അസിസ്റ്റന്റ് ശ്രീമതി ആൻ മേരി സിറിയക് ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി.ആൻ മേരി സിറിയക് ,ശ്രീമതി.രമ്യ മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസൈനിങ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾ ഐടി കോഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കി. ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിംഗ് വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തി.

ഉപജില്ല ക്യാമ്പ്

2024-27ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ 2025 ഡിസംബർ 29,ഡിസംബർ 30  തീയതികളിൽ എച്ച് എസ് എസ് കൂത്താട്ടുകുളം ഉപജില്ല ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പിൽ രണ്ട് വിഭാഗങ്ങളിലായി നാല് വിദ്യാർത്ഥികൾ പങ്കെടുത്തു.സബ്‌ജില്ല ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ അനീന റോയ്,ഹന്ന സന്തോഷ്,ഇവാന ജെയ്സൺ,ലക്ഷ്മി പ്രിയ അനീഷ് എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെബിൻ ജോണി,നവനീത് ജോഷി,കശ്യവ് രതീഷ്,ബേസിൽ ലിജിഎന്നിവരും പങ്കെടുത്തു.